ഒഡീഷ സർക്കാറിന്റെ വിവാഹ സമ്മാനം ഗർഭനിരോധന ഉറയും ഗുളികയും

ഭുവനേശ്വർ: പുതുതായി വിവാഹിതരായ ദമ്പതികൾക്ക് സമ്മാനവുമായി ഒഡീഷ സർക്കാർ. വെറും സമ്മാനങ്ങളല്ല, മറിച്ച് കൗതുകകരമായ സമ്മാനങ്ങളാണ് നൽകുന്നത്. നവദമ്പതികൾക്ക് കോണ്ടവും ഗുളികകളും അടങ്ങുന്ന സൗജന്യ കിറ്റാണ് സർക്കാർ നൽകുന്നത്. ‘മിഷൻ പരിവാർ വികാസ്’ എന്ന കേന്ദ്ര സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിവാഹ സമ്മാനങ്ങൾ നൽകുന്നത്.

‘നയി പാഹൽ’, ‘നബദമ്പതി’ എന്നീ പേരുകളിലുള്ള കിറ്റുകൾ ആശാ വർക്കർമാർ വഴിയാണ് വിതരണം ചെയ്യുന്നത്. ഇതോടൊപ്പം കുടുംബാസൂത്രണം ഉൾപ്പെടെയുള്ള വിഷയങ്ങൾ വിവരിക്കുന്ന കുറിപ്പുകളും ലഘുപത്രികകളും നൽകുന്നു. സുരക്ഷിതമായ ലൈംഗികത, ഗർഭധാരണം, പ്രസവം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധ ഉപദേശങ്ങളും ഇതിൽ ഉൾപ്പെടും. അവബോധം സൃഷ്ടിക്കുകയാണ് സമ്മാനത്തിന്‍റെ ലക്ഷ്യം.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

ഗിഫ്റ്റ് കിറ്റിൽ രണ്ട് ടവൽ, ഒരു നഖം വെട്ടി, കണ്ണാടി, ചീപ്പ്, തൂവാല എന്നിവയും ഉണ്ട്. ഇതോടൊപ്പമാണ് കോണ്ടം, ഗുളിക, വിവാഹ രജിസ്ട്രേഷൻ ഫോം എന്നിവയും ഉളളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
[masterslider id="10"]

Related posts