മലിനീകരണം കൂടുതൽ; ഇന്ത്യൻ റെയിൽവേയ്ക്ക് സി.എ.ജിയുടെ രൂക്ഷ വിമർശനം

train

മലിനീകരണ നിയന്ത്രണത്തിന്‍റെ പേരിൽ ഇന്ത്യൻ റെയിൽവേയ്ക്ക് സി.എ.ജിയുടെ രൂക്ഷ വിമർശനം. റെയിൽവേ സ്റ്റേഷനുകളിലെ സ്ഥിതി ഹരിത ട്രൈബ്യൂണലിന്‍റെ നിബന്ധനകൾക്ക് വിരുദ്ധമാണ്. രാജ്യത്തെ മിക്ക പ്രധാന സ്റ്റേഷനുകളും ഹരിത ട്രൈബ്യൂണലിന്‍റെ 24 ഇന നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല. ട്രെയിനുകളിൽ നിന്ന് മാലിന്യം നീക്കം ചെയ്യുന്നത് ഉചിതമായ രീതിയിലല്ലെന്നും സിഎജി വിമർശിച്ചു.

മലിനീകരണ നിയന്ത്രണത്തിനും പരിപാലനത്തിനും ഏകജാലക സംവിധാനമില്ലെന്ന് സിഎജി വ്യക്തമാക്കി. മലിനീകരണ നിയന്ത്രണത്തിനുള്ള ഫണ്ട് വിതരണം ശരിയായ സംവിധാനങ്ങളിലൂടെയല്ല നടക്കുന്നത്. എല്ലാ സോണലുകളിലും ഡയറക്ടറേറ്റ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ഹെൽത്ത് മാനേജ്മെന്‍റ് ഇതുവരെ സ്ഥാപിച്ചിട്ടില്ല.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

എത്രമാത്രം പ്ലാസ്റ്റിക് മാലിന്യം ഉൽപ്പാദിപ്പിക്കുകയും ശേഖരിക്കുകയും ചെയ്യുന്നു എന്ന് ശരിയായി പരിശോധിക്കുന്നില്ല. റെയിൽ വഴി ഉത്പാദിപ്പിക്കപ്പെടുന്ന വ്യാവസായിക മാലിന്യം പരിസ്ഥിതിയെ വലിയ തോതിൽ അപകടത്തിലാക്കുന്നു. അപകടകരമായ വ്യാവസായിക മാലിന്യം കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
[masterslider id="10"]

Related posts