ഓർഡിനൻസ് വിവാദം; പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: ഓർഡിനൻസ് വിവാദത്തിൽ ഗവർണറെ പ്രകോപിപ്പിക്കരുതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിലപാട്. പ്രശ്നം പരിഹരിക്കാനുള്ള ചുമതല മുഖ്യമന്ത്രിയെ ഏൽപ്പിച്ചു. നിയമ നിർമാണത്തിന് പ്രത്യേക സഭാ സമ്മേളനം വിളിക്കും. ഇക്കാര്യം ഗവർണറെ ബോധ്യപ്പെടുത്തും.

ഓർഡിനൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് വ്യക്തമാക്കിയിരുന്നു. ഓർഡിനൻസുകളിൽ ഒപ്പിടാൻ കഴിയില്ലെന്നും കൂടുതൽ പരിശോധന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

  പെരിങ്ങോട്ടുകര ദേവസ്ഥാനം ഹണിട്രാപ് കേസ്: മുഖ്യപ്രതി കേരളത്തിൽ നിന്നും പിടിയിൽ

ഓർഡിനൻസിൽ കണ്ണടച്ച് ഒപ്പിടാൻ കഴിയില്ല. എനിക്ക് കൂടുതൽ സമയം വേണം. എല്ലാം ഒറ്റ ദിവസം കൊണ്ട് തീരുമാനിക്കാൻ പറ്റില്ല. ഓർഡിനൻസുകളിൽ കൃത്യമായ വിശദീകരണം ഉണ്ടായിരിക്കണം. ജനാധിപത്യത്തിന്‍റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. ഓർഡിനൻസ് ഭരണം നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us