എങ്ങുമെത്താതെ ഫ്രീഡം പാർക്കിലെ ബഹുനില പാർക്കിങ് പദ്ധതി

ബെംഗളൂരു: നഗരത്തിൽ പ്രതിഷേധങ്ങൾക്ക് വേദിയാകുന്ന ഫ്രീഡം പാർക്കിൽ ബഹുനില പാർക്കിങ് സൗകര്യം സജ്ജീകരിക്കാനുള്ള പദ്ധതി നീളുന്നു.

78 കോടി രൂപ ചെലവഴിച്ച് 3 നിലകളുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുന്നത്. ഇവിടെ  550 കാറുകൾക്കും 450 ഇരുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാൻ സാധിക്കും. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന പാർക്കിങ് കേന്ദ്രത്തിൽ 500 കിലോവാട്ട് ഉൽപാദന ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നത്. പാർക്കിങ് കരാറിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായിരുന്നു. എന്നിട്ടും ബഹുനില പാർക്കിങ് സൗകര്യം സജ്ജീകരിക്കാനുള്ള പദ്ധതി നീളുകയാണ്.

  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രക്ഷോഭ സമരങ്ങളിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങൾ തിരക്കേറിയ ശേഷാദ്രി റോഡിന് അരികിൽ പാർക്ക് ചെയ്തതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.

നഗരത്തിലെ രൂക്ഷമായ പാർക്കിങ് പ്രശ്നം പരിഹരിക്കാനായി 5 വർഷം മുൻപാണ് ഫ്രീഡം പാർക്കിൽ മൾട്ടി ലവൽ പാർക്കിങ് കേന്ദ്രത്തിന്റെ നിർമാണം ആരംഭിച്ചത്. ഇനിയും പദ്ധതി പ്രാബല്യത്തിൽ എത്തിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
[masterslider id="10"]

Related posts