ബെംഗളൂരു : കോവിഡ്-19 സ്ഥിതി മെച്ചപ്പെട്ടതിനെത്തുടർന്ന് ഫ്ലൈറ്റുകളുടെ എണ്ണത്തിൽ വർധനവുണ്ടായതോടെ, ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (കെഐഎ) എയർപോർട്ട് ഉപയോക്താക്കൾക്ക് ഇരുട്ടടി നൽകി പാർക്കിംഗ് നിരക്കുകൾ കുത്തനെ വർധിപ്പിച്ചു.
വർധിപ്പിച്ച നിരക്ക്; 30 മിനിറ്റിന് 100 രൂപയും ഓരോ മണിക്കൂറിനും 50 രൂപയും ആണ്. ഇത് എയർപോർട്ട് ഉപയോക്താക്കൾക്കിടയിൽ പ്രധിഷേധത്തിന് വഴിയൊരുക്കി. കെഐഎ നടത്തുന്ന ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) വർധിച്ച പ്രവർത്തനച്ചെലവ് കണക്കാക്കാൻ ഈ പരിഷ്‌കാരം ആവശ്യമാണെന്ന് അധികൃതർ പറഞ്ഞു.
റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷത്തെ പാർക്കിംഗ് ചാർജുകളുടെ പരിഷ്കരണം അക്കാലത്ത് ശ്രദ്ധ ആകർഷിച്ചില്ല, കാരണം അതേക്കുറിച്ച് ഔപചാരിക പ്രഖ്യാപനം ഇല്ലായിരുന്നു.
ഇന്റലക്ച്വൽ പ്രോപ്പർട്ടി അറ്റോർണിയായി പ്രവർത്തിക്കുന്ന പ്രതിഭ രാജൻ അടുത്തിടെ ട്വിറ്ററിൽ പുതുക്കിയ പാർക്കിംഗ് ഫീസിന്റെ ബോർഡ് വെച്ചുകൊണ്ട് പാർക്കിംഗ് നിരക്കുകളെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചു. “45 മിനിറ്റിനുള്ള കാർ പാർക്കിംഗ് ചാർജിന് 150/- രൂപ?? ഇത് അസഹനീയമാണ്!! ” പ്രതിഭ എഴുതി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.