ഗാലൻട്രി അവാർഡ് ജേതാക്കൾക്കുള്ള സമ്മാനത്തുക അഞ്ചിരട്ടി വർധിപ്പിച്ചു

ബെംഗളൂരു : സംസ്ഥാനത്ത് നിന്നുള്ള സായുധ സേനയിലെ ഗ്യാലൻട്രി അവാർഡ് ജേതാക്കൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ക്യാഷ് പാരിതോഷികം അഞ്ച് മടങ്ങ് വർധിപ്പിച്ചതായും അതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.

ധീരത നേടിയവർക്കുള്ള സമ്മാനത്തുക വർധിപ്പിക്കണമെന്ന പ്രതിരോധ സേനാംഗങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം സഫലമായെന്ന് 50-ാം വാർഷികത്തോടനുബന്ധിച്ച് മറാത്ത ലൈറ്റ് ഇൻഫൻട്രി റെജിമെന്റൽ സെന്റർ (എംഎൽഐആർസി) സംഘടിപ്പിച്ച വിജയ് ദിവസ് പരിപാടിയിൽ ബൊമ്മൈ പറഞ്ഞു.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

നേരത്തെ 25 ലക്ഷം രൂപയായിരുന്ന പരംവീര ചക്ര അവാർഡ് ജേതാക്കൾക്കുള്ള സമ്മാനത്തുക ഇപ്പോൾ 1.50 കോടി രൂപയായും മഹാവീർ ചക്ര അവാർഡ് ജേതാക്കൾക്കുള്ള ക്യാഷ് പാരിതോഷികം 12 ലക്ഷം രൂപയിൽ നിന്ന് ഒരു കോടി രൂപയായും വർധിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
[masterslider id="10"]

Related posts