ഗോവയിൽ കോൺഗ്രസിനെ വേരോടെ പിഴുതെടുത്ത് ബിജെപി;പ്രതിപക്ഷ നേതാവടക്കം 10 എംഎൽഎമാർ ബിജെപിയിൽ ചേർന്നു.

പനാജി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഗോവയിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്. ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവടക്കം 10 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയിലേക്ക് ചാടിയത്.

പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേല്‍ക്കറുടെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ഗോവ നിയമസഭയിലെത്തിയ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തങ്ങ‍ള്‍ കോണ്‍ഗ്രസ് വിടുകയാണെന്നും നിയമസഭയില്‍ ഇനി പ്രത്യേക ഗ്രൂപ്പായി ഇരിക്കുമെന്നും സ്പീക്കറെ അറിയിച്ചു. ഇക്കാര്യം അറിയിച്ചു  കൊണ്ടുള്ള കത്തും അവര്‍ സ്പീക്കര്‍ക്ക് കൈമാറി.

  കേരളത്തിൽ 'കൈ' കൊടുത്ത് സമീർ അഹമ്മദ് ഖാൻ; യുഡിഎഫിന്റെ വിജയഗാഥയിൽ ആവേശമായി കർണാടക മന്ത്രി

ഗോവ നിയമസഭയില്‍ കോണ്‍ഗ്രസിനാകെ 15 എംഎല്‍എമാരാണുള്ളത്. ഇതില്‍ ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടതോടെ കൂറുമാറ്റ നിരോധന നിയമം ഇവര്‍ക്ക് ബാധകമാവില്ലെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാല്‍പത്ത് അംഗ ഗോവ നിയമസഭയില്‍ നിലവില്‍ ബിജെപിക്ക് 17 എംഎല്‍എമാരാണുളളത് വിമതകോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ചേരുന്നതോടെ ബിജെപിയുടെ അംഗസംഖ്യ 27-ആവും.

നിലവില്‍ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടേയും സ്വതന്ത്രന്‍മാരുടേയും പിന്തുണയോടെയാണ് ബിജെപി സംസ്ഥാനം ഭരിക്കുന്നത്. അംഗസംഖ്യ 21 കടക്കുന്നതോടെ സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവലഭൂരിപക്ഷം ബിജെപിക്ക് ലഭിക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭീതിയായി കപ്പലിലെ ഹന്താവൈറസ് ബാധ: ലോകാരോഗ്യ സംഘടനയുടെ ആഗോള ജാഗ്രതാ നിർദേശം; മൂന്ന് മരണം സ്ഥിരീകരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്കിന് വിട; റാഗിഗുഡ്ഡ റാംപ് തുറന്നു, ഇനി യാത്ര സുഗമം!
[masterslider id="10"]

Related posts

Click Here to Follow Us