സ്ത്രീകള്‍ പണം വാങ്ങി ആരോപണം ഉന്നയിക്കുന്നുവെന്ന് ബിജെപി നേതാവ്

ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയിനെ വിമര്‍ശിച്ച് ബിജെപി എംപി ഉദിത് രാജ്. ക്യാമ്പയിനിന്‍റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്ത എംപി ഇന്ത്യയില്‍ മീ ടു ക്യാമ്പയിന്‍ ഒരു തെറ്റായ പ്രവണതയാണ് എന്നും പറഞ്ഞു.

മീ ടു ക്യാമ്പയിന്‍ നല്ലതുതന്നെയാണ്. എന്നാല്‍ സംഭവം നടന്ന് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഒരാള്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്നതില്‍ എന്ത് അര്‍ഥമാണ് ഉള്ളത്. വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ എങ്ങനെയാണ് അതിലെ സത്യാവസ്ഥ കണ്ടെത്താന്‍ സാധിക്കുക. കുറ്റാരോപിതനാകുന്നയാളെ വ്യക്തിഹത്യ ചെയ്യാനാണ് ഇത് ഉപയോഗിക്കുന്നത്. അതിനാല്‍ ഇത് ഒരു തെറ്റായ സമ്പ്രദായത്തിനാണ് തുടക്കം കുറിക്കുന്നത് എന്നും ഉദിത് രാജ് പറഞ്ഞു.

  മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ. സുധാകരന്റെ വീട്ടിൽ കണ്ണൂരിലെ നേതാക്കളുടെ രഹസ്യ ഗ്രൂപ്പ് യോഗം

കൂടാതെ, രണ്ട് മുതല്‍ നാല് ലക്ഷം വരെ പണം വാങ്ങി ഒരാള്‍ക്കെതിരെ ആരോപണം ഉന്നയിക്കും. പിന്നെ അടുത്ത ആള്‍ക്കുനേരെ തിരിയും. ആണുങ്ങളുടെ സ്വഭാവം ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ എല്ലാ സ്ത്രീകളും നല്ലതാണോ? ഇത് ദുരുപയോഗപ്പെടാന്‍ സാധ്യത ഇല്ലെ? ഒരാളുടെ ജീവിതം ഇതുവഴി ഇല്ലാതാകും എന്നും ഉദിത് രാജ് പറയുന്നു.

ലൈംഗിക ആരോപണത്തിന് വിധേയനായ നടന്‍ നാനാ പടേക്കറിനെ പിന്തുണച്ചായിരുന്നു ഉദിത് രാജിന്‍റെ പ്രസ്താവന.

ലിവിന്‍ റിലേഷന്‍ഷിപ്പുകളില്‍ സ്ത്രീകള്‍ ബലാത്സംഗ ആരോപണം ഉന്നയിക്കുന്നതിനെയും രാജ് ചോദ്യം ചെയ്തു. ‘ ലിവിന്‍ റിലേഷനിലുളള ഒരു സ്ത്രീയ്ക്ക് എങ്ങനെയാണ് പങ്കാളിയ്‌ക്കെതിരെ ഏതുനേരത്തും ബലാത്സംഗ ആരോപണം ഉന്നയിക്കാനും അയാളെ ജലിലില്‍ അയക്കാനും കഴിയുക? ഓരോ ദിവസവും ഇത്തരം സംഭവങ്ങളാണ് നടക്കുന്നത്. അദ്ദേഹം പറഞ്ഞു.

  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ

ഹോളിവുഡിലെ കുപ്രസിദ്ധമായ ഹാര്‍വെ വെയ്ന്‍സ്റ്റീന്‍ സംഭവത്തോടെയായിരുന്നു #മീ ടൂ ക്യാമ്പയിന്‍ ആരംഭിച്ചത്.

വര്‍ഷങ്ങളായി #Metoo വിലൂടെ പെണ്‍കുട്ടികള്‍ തങ്ങള്‍ നേരിടേണ്ടിവന്ന ലൈംഗീകഅതിക്രമങ്ങള്‍ വിവരിച്ചിരുന്നു. എന്നാല്‍ അടുത്തിടെ ബോളിവുഡ് നടി തനുശ്രീ ദത്ത പ്രശസ്ത നടന്‍ നാനാ പടേക്കറിനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ചതിന് പിന്നാലെ #മീടൂ ക്യാമ്പയിനും കരുത്താര്‍ജ്ജിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കൊണ്ട്‌ നിരവധി സ്ത്രീകളാണ് തങ്ങളുടെ അനുഭവങ്ങള്‍ ഇതിലൂടെ പങ്കുവച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണത്തെ തോൽപ്പിച്ച മാതൃത്വം; ജബല്‍പൂര്‍ ബോട്ടപകടത്തിൽ മരണത്തിലും കൈവിട്ടില്ല; കുഞ്ഞിനെ മാറോടണച്ച് അമ്മ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us