ഇന്ത്യ-യു.എ.ഇ ബന്ധത്തിന്റെ നാഴികക്കല്ലായി “ഫാം ടു പോര്‍ട്ട്‌ “;യു.എ.ഇക്ക് മാത്രമായി ഇന്ത്യ പ്രത്യേകം കൃഷി ചെയ്യും.

ന്യൂഡല്‍ഹി : യു എ  ഇ യുടെ ഭക്ഷണ ആവശ്യങ്ങള്‍ക്ക് ഇന്ത്യയുടെ കൈതാങ്ങ്,ഊര്‍ജ രംഗത്തും പ്രതിരോധ രംഗത്തും ഉള്ള സഹകരണത്തിന് പുറമേ യു എ ഇ യുടെ ഭക്ഷ്യ സുരക്ഷ യിലും രണ്ടു രാജ്യങ്ങളും തമ്മില്‍ സഹകരിച്ചു കൊണ്ടുള്ള പദ്ധതികള്‍ വരുന്നു.

“ഫാം ടു പോര്‍ട്ട്‌” എന്ന പദ്ധതിയില്‍ യു എ ഇ ക്ക് മാത്രമായി പ്രത്യേക കൃഷിയിടങ്ങളില്‍ അവരുടെ ആവശ്യത്തിനു ഉതകുന്ന ഭക്ഷ്യ ധാന്യം ഇന്ത്യ ഉത്പാദിപ്പിക്കുകയും ,അത് നേരിട്ട് പോര്‍ട്ടില്‍ എത്തിച്ചു യു എ ഇ യിലേക്ക്  കയറ്റി അയക്കുകയും ചെയ്യുന്നു.2015 ആഗസ്റ്റില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി,യുഎ എ ഇ സന്ദര്‍ശിക്കുകയും ഇക്കഴിഞ്ഞ ജനുവരിയില്‍ യു എ ഇ യുടെ കിരീടാവകാശി ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തതിന്റെ ഫലമായുണ്ടായ ചര്‍ച്ചകളില്‍ ആണ് ഇങ്ങനെ ഒരു ആശയം ഉരുത്തിരിഞ്ഞത് എന്ന് വിദേശ കാര്യാസെക്ട്രട്ടെരി അമര്‍ സിന്‍ഹ അറിയിച്ചു.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

ഇത് ഏകദേശം സ്പെഷ്യല്‍ എകാനോമിക് സോണ്‍ പോലെ ഉള്ള ഒരു സംവിധാനം ആണ്,അവിടെ ഉണ്ടാക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ എല്ലാ യു എ ഇ യിലെ ആവശ്യങ്ങള്‍ എല്ലാം മുന്നില്‍ കണ്ടു കൊണ്ട് ആയിരിക്കും,മാത്രമല്ല ഇവിടെ ഉണ്ടാക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പോര്‍ട്ടില്‍ എത്തിക്കാന്‍  വേണ്ടിമാത്രമായിട്ടുള്ള പ്രത്യേക ഗതാഗത സംവിധാനവും ഒരുക്കും.ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ള ഭക്ഷ്യ സുരക്ഷ നയത്തില്‍ നിന്ന് പുറത്തായിരിക്കും ഇത്.ഇത് വിജയകരമായി എങ്കില്‍ അത് ഇന്ത്യന്‍ ഭക്ഷ്യ ധന്യ രംഗത്ത് ഒരു കുതിച്ചു ചാട്ടം തന്നെ ഉണ്ടാക്കും.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

മാത്രമല്ല പ്രതിരോധം,ആയുധ നിര്‍മാണം എന്നീ മേഖലയിലും ഗള്‍ഫ്‌ രാജ്യങ്ങളുമായി ഇന്ത്യ പുതിയ ബന്ധങ്ങള്‍ തുടങ്ങുമെന്ന് അമര്‍ സിന്‍ഹ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
[masterslider id="10"]

Related posts