കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ തുലിക മാനു വെള്ളി നേടി. വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തിൽ സ്കോട്ട്ലൻഡിന്‍റെ സാറാ അഡ്ലിങ്ടണോട് കീഴടങ്ങി ആണ് തുലിക രണ്ടാം സ്ഥാനത്തെത്തിയത്. മത്സരത്തിന്‍റെ തുടക്കത്തിൽ ലീഡ് ചെയ്തിരുന്ന ഇന്ത്യൻ താരത്തെ പരാജയപ്പെടുത്തിയാണ് സാറ അഡ്ലിങ്‌ടൺ അവസാന റൗണ്ടിൽ സ്വർണം നേടിയത്. കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ലവ്പ്രീത് സിംഗ് വെങ്കല മെഡൽ നേടിയിരുന്നു. പുരുഷൻമാരുടെ 109 കിലോഗ്രാം വിഭാഗത്തിലാണ് വിജയം. ആകെ 355 കിലോ ഭാരം ഉയർത്തി. സ്നാച്ചിൽ 163 കിലോ ഉയർത്തി ദേശീയ റെക്കോഡ് കുറിച്ചു. ക്ലീൻ ആൻഡ് ജെർക്കിൽ…
Read MoreCategory: SPORTS
കോമൺ വെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ലവ്പ്രീതിനും ഗുർദീപിനും വെങ്കലം
കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ലവ്പ്രീത് സിങ് വെങ്കല മെഡൽ നേടി. പുരുഷൻമാരുടെ 109 കിലോഗ്രാം വിഭാഗത്തിലാണ് അദ്ദേഹം വിജയിച്ചത്. ആകെ 355 കിലോ ഭാരം ഉയർത്തി. സ്നാച്ചിൽ 163 കിലോഗ്രാം ഉയർത്തി ദേശീയ റെക്കോർഡ് സ്ഥാപിച്ചു. ക്ലീൻ ആൻഡ് ജെർക്കിൽ 192 കിലോഗ്രാം. 109ന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഗുർദീപ് സിംഗും വെങ്കലം നേടി. ആകെ 390 കിലോയാണ് ഉയർത്തിയത്. ബർമിങ്ഹാമിൽ ഭാരോദ്വഹനത്തിൽ മൂന്ന് സ്വർണം ഉൾപ്പെടെ 10 മെഡലുകളാണ് ഇന്ത്യ നേടിയത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ വെയിൽസിന്‍റെ ഹെലൻ ജോൺസിനെ 5-0ന് നിഖത്ത്…
Read Moreവനിതാ ട്വന്റി20യില്‍ ബാര്‍ബഡോസിനെ വീഴ്ത്തി ഇന്ത്യ സെമി ഫൈനലിൽ
എഡ്ജ്ബാസ്റ്റണ്‍: കോമൺവെൽത്ത് ഗെയിംസിൽ വനിതാ ടി20യിൽ ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബാർബഡോസിനെ 100 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബാർബഡോസിന് മുന്നിൽ 163 റൺസ് ആണ് വച്ചത്. ബാർബഡോസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് മാത്രമേ നേടാനായുള്ളൂ. രേണുക സിംഗ് നാല് വിക്കറ്റ് വീഴ്ത്തി. നേരത്തെ ഷഫാലി വർമ, ജെമിമ, ദീപ്തി ശർമ എന്നിവരുടെ ബാറ്റിങ് ആണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. 26 പന്തിൽ ഏഴു…
Read Moreനാപ്പോളിയിൽ കളിക്കുന്ന താരങ്ങൾ ആഫ്രിക്കൻ നേഷൻസ് കപ്പ് ഉപേക്ഷിക്കണം; നിബന്ധനയുമായി ഉടമ
ഇറ്റാലിയൻ സൂപ്പർ ക്ലബ് നാപ്പോളിക്ക് വേണ്ടി സൈൻ ചെയ്യണമെങ്കിൽ ആഫ്രിക്കൻ താരങ്ങൾ ആഫ്രിക്കൻ നേഷൻസ് കപ്പ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ക്ലബ് ഉടമ ഔറേലിയ ഡി ലോറന്‍റിസ്. ഒരു ടോക്ക് ഷോയിൽ സംസാരിക്കവേയാണ് ലോറന്‍റ്സ് ഈ നിബന്ധന പരസ്യമാക്കിയത്. യൂറോപ്യൻ ക്ലബ് ഫുട്ബോൾ നടക്കുന്ന ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് ആഫ്രിക്കൻ നേഷൻസ് കപ്പ് നടക്കുന്നത്. ഈ സമയത്ത്, ക്ലബുകൾക്ക് പലപ്പോഴും ആഫ്രിക്കൻ കളിക്കാരുടെ സേവനം നഷ്ടപ്പെടുന്നു. ഇത് പലപ്പോഴും ക്ലബ്ബുകളും ദേശീയ ടീമുകളും തമ്മിലുള്ള തർക്കങ്ങളിലേക്ക് നയിക്കുന്നു. ഇതിനിടയിലാണ് പുതിയ നിബന്ധനയുമായി ലോറന്‍റീസ് രംഗത്തെത്തിയത്. കഴിഞ്ഞ സീസണിൽ…
Read Moreഇന്ത്യ-ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പര: തിരുവനന്തപുരത്തും മത്സരം
മുംബൈ: ഇന്ത്യയുടെ, ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമായിട്ടുള്ള ഏകദിന,ട്വന്റി 20 പരമ്പരയ്ക്കുള്ള മത്സരക്രമം ബി.സി.സി.ഐ പുറത്തുവിട്ടു. രണ്ട് പരമ്പരയും ഇന്ത്യയില്‍ വെച്ചാണ് നടക്കുന്നത്. തിരുവനന്തപുരം ഒരു മത്സരത്തിന് വേദിയാകും. ഒക്ടോബർ-നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് പരമ്പര സംഘടിപ്പിക്കുന്നത്. ഓരോ പരമ്പരയിലും മൂന്ന് മത്സരങ്ങളാണുള്ളത്. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്‍റി-20 മത്സരങ്ങൾ മാത്രമാണുള്ളത്. മൂന്ന് മത്സരങ്ങളുടെ ഏകദിന, ട്വന്‍റി-20 പരമ്പരകളാണ് ദക്ഷിണാഫ്രിക്ക കളിക്കുക. സെപ്റ്റംബർ 11 ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിന് ശേഷം ഒരാഴ്ചത്തെ ഇടവേളയിലാണ് രണ്ട് പരമ്പരകളും നടക്കുക. സെപ്റ്റംബർ 20നാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര…
Read Moreആരാധർക്ക് ആശ്വാസവാർത്ത: പോൾ പോഗ്ബയ്ക്ക് ലോകകപ്പ് നഷ്ടമാകില്ല
ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബയ്ക്ക് ലോകകപ്പ് നഷ്ടമാകില്ല. അടുത്തിടെ പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഏകദേശം രണ്ട് മാസത്തിന് ശേഷം പോഗ്ബയ്ക്ക് കളിക്കളത്തിലേക്ക് മടങ്ങാൻ കഴിയുമെന്ന് സൂചനയുണ്ട്. 29കാരനായ പോഗ്ബ ഇത്തവണ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഇറ്റാലിയൻ സൂപ്പർ ക്ലബ്ബായ യുവന്‍റസിലേക്ക് തിരികെയെത്തിയിരുന്നു. അമേരിക്കയിൽ ക്ലബിനൊപ്പം പ്രീ-സീസൺ പര്യടനത്തിനിടെയാണ് പോഗ്ബയ്ക്ക് പരിക്കേറ്റത്. പരിശീലനത്തിനിടെ പോഗ്ബയുടെ വലത് കാൽമുട്ടിനാണു പരിക്കേറ്റത്. താരത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരുമെന്നും മാസങ്ങളോളം പുറത്ത് ഇരിക്കേണ്ടി വരുമെന്നുമായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. ഈ വർഷം…
Read Moreപുതിയ 13 കളിക്കാർ;അടുത്ത സീസന്റെ ഒരുക്കവുമായി ഈസ്റ്റ് ബംഗാൾ
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഈസ്റ്റ് ബംഗാൾ അടുത്ത ഇന്ത്യൻ ഫുട്ബോൾ സീസണിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇന്നലെ ഇമാമി ഗ്രൂപ്പും ഈസ്റ്റ് ബംഗാളും തമ്മിലുള്ള സഹകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രാൻസ്ഫർ നീക്കങ്ങളുടെ ആദ്യ ഘട്ടവും ക്ലബ് ഇന്ന് പരസ്യമാക്കിയത്. 13 ഇന്ത്യൻ താരങ്ങളെ സൈൻ ചെയ്തതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാധ്യമങ്ങൾ നൽകിയ പത്രക്കുറിപ്പിലാണ് ക്ലബ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.ഗോളി പവൻ കുമാർ, പ്രതിരോധതാരങ്ങളായ മുഹമ്മദ് റാക്കിപ്, സാർത്തക് ഗോളുയി, അങ്കിത് മുഖർജി, ജെറി ലാൽറിൻസുല, പ്രീതം സിങ്, മിഡ്ഫീൽഡർമാരായ അമർജിത്…
Read Moreബാറ്റിങ്ങ് റാങ്കിങ്ങിൽ കുതിച്ചുകയറി സൂര്യകുമാർ യാദവ്
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിലെ മികച്ച പ്രകടനത്തോടെ ബാറ്റിംഗ് റാങ്കിങ്ങിൽ സൂര്യകുമാർ യാദവ് മുന്നിലെത്തി. നിലവിൽ ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് ഇദ്ദേഹം. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമാണ് പട്ടികയിൽ ഒന്നാമത്.നേരത്തെ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തായിരുന്നു സൂര്യകുമാർ. വെസ്റ്റ് ഇൻഡീസിനെതിരായ കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ അർധസെഞ്ചുറി നേടിയ സൂര്യകുമാർ എയ്ഡൻ മർക്രം, മുഹമ്മദ് റിസ്വാൻ എന്നിവരെ പിന്തള്ളിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. സൂര്യകുമാർ 44 പന്തിൽ എട്ടു ബൗണ്ടറികളുടെയും നാല് സിക്സറുകളുടെയും അകമ്പടിയോടെ 76 റൺസ് എടുത്തു. ഇതോടെ 816 റേറ്റിംഗ് പോയിന്‍റുമായി സൂര്യകുമാർ…
Read Moreകായികമേഖലയിൽ ഉത്തേജക മരുന്ന് ഉപയോഗം ജൂനിയര്‍ താരങ്ങളിലേക്ക് വ്യാപിക്കുന്നു; പി.ടി ഉഷ
കായികരംഗത്ത് ഉത്തേജകമരുന്ന് ഉപയോഗിക്കുന്നതിനെതിരെ പി.ടി ഉഷ എം.പി. രാജ്യസഭയിലെ കന്നി പ്രസംഗത്തിലാണ് പി.ടി ഉഷ നിലപാട് വ്യക്തമാക്കിയത്. നേരത്തെ മുതിർന്ന കായിക താരങ്ങൾക്ക് മാത്രമാണ് മയക്കുമരുന്ന് ദുരുപയോഗം ആരോപിക്കപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ അത് ജൂനിയർ താരങ്ങളിൽ പോലും എത്തിയിട്ടുണ്ട്. കായികരംഗത്ത് ഉത്തേജക മരുന്ന് ഉപയോഗിക്കുന്നത് കർശനമായി നിരോധിക്കണമെന്നും പി.ടി ഉഷ പറഞ്ഞു. പ്രധാനമന്ത്രി നൽകിയ മഹത്തായ ബഹുമതിയാണിതെന്ന് പി ടി ഉഷ നേരത്തെ പ്രതികരിച്ചിരുന്നു. “രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നെ ഇത്രയൊക്കെ വലിയ നിലയിൽ കാണുന്നുണ്ടോ. വലിയെ അംഗീകാരമാണ് അത്. വളർന്നു വരുന്ന കായിക താരങ്ങളെ ഉയരങ്ങളിലേക്ക്…
Read Moreകളി തീരും മുമ്പ് സ്റ്റേഡിയം വിട്ടു: റൊണാള്‍ഡോയ്ക്ക് ശക്തമായ താക്കീതുമായി ടെന്‍ ഹാഗ്
മാഞ്ചെസ്റ്റര്‍: കളി തീരും മുമ്പ് സ്റ്റേഡിയം വിട്ട റൊണാള്‍ഡോയ്ക്ക് ശക്തമായ താക്കീതുമായി ടെന്‍ ഹാഗ്. റയൽ വല്ലെക്കാനോയ്ക്കെതിരായ പ്രീ സീസൺ മത്സരം അവസാനിക്കുന്നതിന് മുമ്പാണ് റൊണാൾഡോ സ്റ്റേഡിയം വിട്ടത്. മത്സരത്തിന്‍റെ ആദ്യപകുതിയുടെ അവസാനം റൊണാൾഡോ ആരെയും അറിയിക്കാതെ സ്റ്റേഡിയത്തിന് പുറത്തേക്ക് ഇറങ്ങിപ്പോയി. സംഭവം വലിയ വിവാദത്തിന് തിരികൊളുത്തി. “ഞാനിത് ഒരിക്കലും അംഗീകരിക്കില്ല. എല്ലാ ടീം അംഗങ്ങള്‍ക്കും നിയമം ഒരുപോലെ ബാധകമാണ്. ഞങ്ങള്‍ ഒരു ടീമിനുവേണ്ടി ഒരുമിച്ച് പ്രയത്‌നിക്കുന്നവരാണ്. മത്സരം കഴിയുന്നതുവരെ ഏവരും ടീമിനൊപ്പം നിര്‍ബന്ധമായും ഉണ്ടായിരിക്കണം” ടെൻ ഹാഗ് പറഞ്ഞു. റയൽ വല്ലെക്കാനോയ്ക്കെതിരായ മത്സരത്തിനുള്ള…
Read More