നഗരത്തിൽ വീണ്ടും കഞ്ചാവ് വേട്ട; മൂന്ന് കേസുകളിലായി 86 കിലോ കഞ്ചാവ് പിടികൂടി, 10 പേർ അറസ്റ്റിൽ

ബെംഗളൂരു : നഗരത്തിൽ വൻ കഞ്ചാവ് വേട്ട. മൂന്ന് കേസുകളിലായി സിറ്റി പോലീസ് 10 പേരെ അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്ന് 86 കിലോ കഞ്ചാവ് പിടികൂടുകയും ചെയ്തു.

ശ്രീരാംപുര സ്വദേശി മുത്തുരാജ് (20) എന്നയാളെ കമലമ്മന ഗുണ്ടി പ്രദേശത്ത് നിന്ന് മഹാലക്ഷ്മിപുരം പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാളിൽ നിന്ന് 350 ഗ്രാം കഞ്ചാവ് പിടികൂടുകയും ചെയ്തു.

  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!

വിശാഖപട്ടണത്തെ ഗൗതം എന്നയാളിൽ നിന്നാണ് മുത്തുരാജ് മയക്കുമരുന്ന് വാങ്ങുന്നത് എന്ന് കൂടുതൽ അന്വേഷണത്തിൽ കണ്ടെത്തിയ പോലീസ്. മുത്തുരാജ് മുഖേന ഗൗതമുമായി ബന്ധപ്പെട്ടു , തുടർന്ന്ഗൗതം വ്യാഴാഴ്ച നഗരത്തിലെത്തുമെന്ന് മനസ്സിലാക്കി.   ഇസ്‌കോൺ ക്ഷേത്രത്തിന് സമീപം ഗൗതമിനെയും കൂട്ടാളികളിലൊരാളെയും അറസ്റ്റ് ചെയ്യുകയും കഞ്ചാവും വാഹനവും പിടിച്ചെടുക്കുകയും ചെയ്തു.

ഗൗതം 80 കിലോ കഞ്ചാവ് മരപ്പെട്ടികളിൽ നിറച്ച് വിശാഖപട്ടണത്ത് നിന്ന് കടത്തിയതായും ആന്ധ്രയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് സംഭരിക്കുകയും ബെംഗളൂരുവിൽ കിലോയ്ക്ക് 40,000-50,000 രൂപയ്ക്ക് വിൽക്കുകയും ചെയ്തതായി പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെടിവെപ്പിൽ കൊല്ലപ്പെട്ട് തമിഴ് യുവാക്കൾ കർണാടക വനംവകുപ്പിനെതിരെ കടുപ്പിച്ച് ജോസഫ് വിജയ്; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
[masterslider id="10"]

Related posts