ചെന്നൈയിലുടനീളം 23 പുതിയ പാർക്കുകൾ സ്ഥാപിക്കാൻ ഒരുങ്ങി തമിഴ്‌നാട് സർക്കാർ

ചെന്നൈ : ചെന്നൈയിലുടനീളം 23 പുതിയ പാർക്കുകൾ സ്ഥാപിക്കാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടു. സിംഗാര ചെന്നൈ 2.0 പദ്ധതിയുടെ ഭാഗമായി സർക്കാർ 18.48 കോടി രൂപയ്ക്ക് 23 പാർക്കുകൾ നിർമ്മിക്കുമെന്നും മറ്റ് അഞ്ച് പാർക്കുകൾക്ക് 5.95 കോടി രൂപയ്ക്ക് മുഖം മിനുക്കുമെന്നും ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം

2021ലെ പുതുക്കിയ ബജറ്റ് സമ്മേളനത്തിൽ മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രി കെ എൻ നെഹ്‌റു ചെന്നൈയിൽ പുതിയ പാർക്കുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നടപ്പാതകൾ, കുട്ടികളുടെ കളിസ്ഥലം, ഫിറ്റ്‌നസ് ഉപകരണങ്ങളുള്ള തുറസ്സായ സ്ഥലങ്ങൾ, പുൽത്തകിടി പ്രദേശങ്ങൾ, നാടൻ ഇനം മരങ്ങൾ തുടങ്ങിയവ പാർക്കുകളിൽ ഉണ്ടാകും. ചുവരുകൾ വർണ്ണാഭമായ ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കും. ശുചിമുറി, കുടിവെള്ള സൗകര്യം എന്നിവയും സജ്ജമാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
[masterslider id="10"]

Related posts