വാസ്‌കോ ഡ ഗാമ-ഹൗറ അമരാവതി എക്‌സ്പ്രസ് പാളം തെറ്റി

ബെംഗളൂരു : വാസ്‌കോ ഡ ഗാമ-ഹൗറ അമരാവതി എക്‌സ്പ്രസ് എഞ്ചിന്റെ മുൻ ചക്രങ്ങൾ ഗോവയിലെ ദൂദ്‌സാഗർ, കാരൻസോൾ സ്റ്റേഷനുകൾക്കിടയിൽ പാളം തെറ്റിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) അറിയിച്ചു. ട്രെയിനിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എസ്‌ഡബ്ല്യുആർ പ്രസ്താവനയിൽ പറഞ്ഞു. രാവിലെ 8.56 ഓടെയാണ് ട്രെയിൻ ദുദ്‌സാഗർ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് മിനിറ്റുകൾക്ക് ശേഷം പാളം തെറ്റിയത്.

  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.

വാസ്‌കോ-ഡ-ഗാമയിൽ നിന്ന് രാവിലെ 6:30 ന് ആണ് യാത്ര ആരംഭിച്ചത്. “ട്രെയിനിന്റെ മുഴുവൻ ഭാഗവും ബാധിക്കപ്പെട്ടിട്ടില്ല, എആർടി (ആക്‌സിഡന്റ് റിലീഫ് ട്രെയിൻ) വഴി ദൂദ്‌സാഗറിലേക്ക് തിരികെ കൊണ്ടുപോകുന്നു,” എസ്‌ഡബ്ല്യുആർ പ്രസ്താവനയിൽ അറിയിച്ചു.

ആക്‌സിഡന്റ് റിലീഫ് ട്രെയിനും മെഡിക്കൽ എക്യുപ്‌മെന്റ് വാനും 9.45 ന് കാസിൽ റോക്കിൽ നിന്ന് 10.35 ന് സ്ഥലത്തെത്തി. ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) ഹുബ്ബള്ളി അരവിന്ദ് മാൽഖഡെ മുതിർന്ന ഉദ്യോഗസ്ഥരുടെ ഡിവിഷണൽ ടീമിനൊപ്പം അപകടസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര; സതീശൻ സർക്കാർ വിളിച്ച നിർണായക യോഗം ഇന്ന്
[masterslider id="10"]

Related posts