യാത്രക്കാരിക്ക് മുൻപിൽ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത ടാക്സി ഡ്രൈവർക്ക് ഒരു വർഷം തടവും 30000 രൂപ പിഴയും;വിധി 5 വർഷത്തിന് ശേഷം!

ബെംഗളൂരു: മൊബൈൽ ആപ്പിൻ്റെ സഹായത്തോടെ ബുക്ക് ചെയ്യുന്ന ടാക്സിയിൽ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവർക്ക് ഒരു വർഷം തടവും 30,000 രൂപ പിഴയും വിധിച്ച് കോടതി.

സംഭവം നടന്ന് 5 വർഷത്തിന് ശേഷമാണ് ഈ വിധി.

2016 മാർച്ച് 22 ന് നടന്ന സംഭവത്തെ തുടർന്ന് നന്ദിനി ലേഔട്ട് സ്വദേശിയായ സുരേഷിനെ (27) യാണ് മൂന്നാം അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

എച്ച്.എസ്.ആർ. ലേഔട്ടിലെ ഓഫീസിൽനിന്ന് സുദ്ധനഗുണ്ഡെപാളയയിലെ വീട്ടിലേക്കുള്ള പോകുകയായിരുന്ന യുവതി മൊബൈൽ ആപ്പിലൂടെ ടാക്സി ബുക്കു ചെയ്തു തുടർന്ന് ടാക്സിയുമായി സുരേഷ് സ്ഥലത്തെത്തി.

വാഹനം ഓടുന്നതിനിടെ ഇയാൾ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാട്ടുകയും ചെയ്തെന്നായിരുന്നു പരാതി.

യാത്ര കഴിഞ്ഞപ്പോൾ ഫൈവ് സ്റ്റാർ റേറ്റിങ്‌ നൽകിയില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്ന് സുരേഷ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് യുവതിയുടെ ബന്ധു ടാക്സി ഡ്രൈവറിൽ നിന്ന് യുവതി നേരിട്ട മോശം അനുഭവത്തെക്കുറിച്ച് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണറെ ടാഗ് ചെയ്ത്ട്വീറ്റ് ചെയ്യുകയായിരുന്നു,

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

പോലീസ് യുവതിയിൽനിന്ന് മൊഴിരേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

http://h4k.d79.myftpupload.com/archives/21957

http://h4k.d79.myftpupload.com/archives/31647

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
[masterslider id="10"]

Related posts