ബീഫ്‌ അധികം നൽകാത്തതിനെ തുടർന്ന് കട കത്തിച്ച് പ്രതികാരം

ബെംഗളൂരു: ബീഫ്‌ അധികം നൽകാത്തതിനെ തുടർന്ന് കട കത്തിച്ച് പ്രതികാരം. കടയുടമ അപമാനിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരൂവില്‍ ശനിയാഴ്ചയാണ് സംഭവം. 39കാരനായ നാഗരാജ് ആണ് പ്രതി. ഒരു കിലോഗ്രാം ബീഫ് വാങ്ങാനാണ് നാഗരാജ് കടയില്‍ പോയത്.

300 രൂപ കൊടുത്ത് ബീഫ് വാങ്ങി. സാധനം വാങ്ങുന്നതിനിടെ, ബീഫ് അധികമായി തരാമോ എന്ന് നാഗരാജ് ചോദിച്ചു.

  ട്രെക്കിങ്ങിനിടെ മലയാളി പെൺകുട്ടിയെ കാണാതിയിട്ട് മൂന്ന് ദിവസം; തിരച്ചിൽ ഊർജിതം; കേസിൽ വഴിത്തിരിവ്

ഇത് നിരസിച്ച കടയുടമ നാഗരാജിനെ അപമാനിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. നാഗരാജ് ബീഫുമായി കൂട്ടുകാരന്റെ വീട്ടില്‍ പോയി. അവിടെ വച്ച് ബീഫ് പാകം ചെയ്ത് കഴിച്ച നാഗരാജ് പ്രതികാരം ചെയ്യണമെന്ന് നിശ്ചയിച്ചു.

ഒരു കാന്‍ മണ്ണെണ്ണ വാങ്ങി, അതുപയോഗിച്ചാണ് കടയ്ക്ക് തീകൊളുത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻസ്റ്റഗ്രാമിൽ രേണു സുധിയല്ല, ഇനി രേഷ്മ പി. തങ്കച്ചൻ; പെരുമാറ്റത്തിൽ ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുവർണ കർണാടക കേരള സമാജം അവലഹള്ളി സോണിൽ വനിതാദിനം ആഘോഷിച്ചു
[masterslider id="10"]

Related posts

Click Here to Follow Us