നീണ്ട ഇടവേളയ്ക്ക് ശേഷം നഗരത്തിൽ തീയേറ്ററുകൾ തുറന്നു (വീഡിയോ)

ബെംഗളൂരു: തിയറ്ററുകളും മള്‍ട്ടിപ്ലക്സുകളും തുറക്കുന്നതടക്കം അണ്‍ലോക് അഞ്ചിന്‍റെ ഭാഗമായുള്ള ഇളവുകള്‍ ഇന്നു മുതലൽ പ്രാബല്യത്തിൽ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തീയേറ്ററുകള്‍ തുറന്നിരിക്കുന്നത്. പക്ഷെ പഴയ പോലെ തിക്കും തിരക്കും ഒന്നും കാണാനില്ല.

സീറ്റിങ് കപ്പാസിറ്റിയുടെ അമ്പത് ശതമാനം മാത്രമാണ് ആളുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ഷോ ടൈമുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. സാമൂഹ്യ അകലം കര്‍ശനമായി പാലിക്കണം. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്.

തീയേറ്ററുകളില്‍ എത്തുന്നവരെ തെര്‍മല്‍ സ്‌ക്രീനിങ് നടത്തി മാത്രമേ അകത്ത് പ്രവേശിപ്പിക്കുള്ളു. തീയേറ്റര്‍ ജീവനക്കാര്‍ക്ക് പിപിഇ കിറ്റ് ഉള്‍പ്പെടയുള്ള സുരക്ഷാ സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ട്.

നാളെ മുതൽ എല്ലാ തീയേറ്ററുകളും തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‌‌പാക്ക് ചെയ്ത ഭക്ഷണം മാത്രമേ വില്‍ക്കാവൂ. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ കാണികളുടെ ഫോണ്‍ നമ്പർ ശേഖരിക്കണം. തുടങ്ങിയ നിര്‍ദേശങ്ങള്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

മഹാമാരിയുടെ ഭീതി മറികടന്ന് എത്രപേര്‍ സിനിമ കാണാനെത്തുമെന്ന ആശങ്ക തിയറ്ററുടമകള്‍ പങ്കുവച്ചു കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.
[masterslider id="10"]

Related posts