കൊച്ചുവേളി – ബെംഗളൂരു എക്സ്പ്രസ് സൗകര്യങ്ങൾ കുറഞ്ഞ ബാനസവാടി വരെയാക്കാനുള്ള നീക്കം നടക്കുന്നതിനിടെ സിറ്റി സ്റ്റേഷനിലൂടെ മൈസൂരുവിലേക്ക് നീട്ടുന്നത് ആയിരക്കണക്കിന് മലയാളികൾക്ക് ആശ്വാസമാകും!

ബെംഗളൂരു: കൊച്ചുവേളി – ബെംഗളൂരു എക്സ്പ്രസ് സൗകര്യങ്ങൾ കുറഞ്ഞ ബാനസവാടി വരെയാക്കാനുള്ള നീക്കം നടക്കുന്നതിനിടെ സിറ്റി സ്റ്റേഷനിലൂടെ മൈസൂരുവിലേക്ക് നീട്ടുന്നത് ആയിരക്കണക്കിന് മലയാളികൾക്ക് ആശ്വാസമാകുമെന്ന് വിലയിരുത്തൽ.

തീവണ്ടി മൈസൂരുവിലേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് കർണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്.) ഉൾപ്പെടെയുള്ള മലയാളി സംഘടനകൾ അധികൃതർക്ക് നിവേദനം നൽകിയിരുന്നു. തീവണ്ടി മൈസൂരുവിലേക്കു നീട്ടാൻ മൈസൂരു എം.പി. പ്രതാപ് സിംഹയും ആവശ്യമുന്നയിച്ചിരുന്നു.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

മൈസൂരുവിലേക്ക് നീട്ടുന്നതോടെ ഈ തീവണ്ടി ബാനസവാടിയിൽ അവസാനിപ്പിക്കാനുള്ള സാധ്യത ഇല്ലാതാകും. ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ കെങ്കേരി, രാമനഗര, മാണ്ഡ്യ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

നിലവിലെ സമയക്രമം മാറ്റാതെയാണ് തീവണ്ടി മൈസൂരുവിലേക്കു നീട്ടുക. വൈകീട്ട് 4.45-ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി പിറ്റേന്നു രാവിലെ 8.35-ന് ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിലെത്തും. ഇവിടെ നിന്ന് 8.45-ന് പുറപ്പെട്ട് 11.20-ന് മൈസൂരുവിലെത്തുന്ന വിധമായിരിക്കും സമയക്രമം.

തിരിച്ച് മൈസൂരുവിൽ നിന്ന് ഉച്ചയ്ക്ക് 12.50-ന് പുറപ്പെട്ട് വൈകീട്ട് 4.35-ന് ബെംഗളൂരുവിലെത്തും. ഇവിടെനിന്ന് 4.50-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 9.35-ന് കൊച്ചുവേളിയിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
[masterslider id="10"]

Related posts