ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി രണ്ടാഴ്ച മാത്രം

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി വെറും രണ്ടാഴ്ച മാത്രം. ജൂലായ്‌ 31 വരെയാണ് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന സമയ പരിധി. ചിലപ്പോള്‍ തീയതി നീട്ടാനിടയുണ്ടെന്നും സൂചനയുണ്ട്.

ഇത്തവണ ഫോറം 16 ഉള്‍പ്പെടെ നികുതി റിട്ടേണിനായി രേഖകള്‍ കൈമാറാന്‍ തൊഴിലുടമയ്ക്ക് ജൂണ്‍ 15 ല്‍ നിന്ന് ജൂലായ്‌ 10 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് നികുതിദായകര്‍ക്കും കൂടുതല്‍ സമയം ലഭിക്കേണ്ടതുണ്ടെന്നാണ് പറയുന്നത്. കാരണം ജൂലായ്‌ 10 ന് രേഖകള്‍ ലഭിച്ചാല്‍ 20 ദിവസം മാത്രമാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനായി ലഭിക്കുന്നത്. അതുകൊണ്ട് തീയതി നീട്ടാനിടയുണ്ടെന്നാണ് സൂചന. എന്തായാലും അതും പ്രതീക്ഷിച്ചിരിക്കാതെ എത്രയും വേഗം റിട്ടേണ്‍ സമര്‍പ്പിക്കുന്നതാണ് നല്ലത്.

  ഏപ്രിൽ 9-ന് വോട്ട് ചെയ്യാൻ റെഡിയല്ലേ? അവധി ചോദിക്കേണ്ട സ്വകാര്യ സ്ഥാപനങ്ങളിലും ശമ്പളത്തോടെ പൊതുഅവധി നിർബന്ധമാക്കി

എന്തെങ്കിലും സാങ്കേതിക തടസ്സങ്ങളോ മറ്റോ ഉണ്ടായാല്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ താമസം ഉണ്ടാകും. ഇത്തവണ ഇ-റിട്ടേണ്‍ സമര്‍പ്പിക്കാനായി ലോഗിന്‍ ചെയ്യുമ്പോള്‍ വിവരങ്ങള്‍ മുന്‍കൂട്ടി അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഇത് കൃത്യമായി പരിശോധിക്കുകയും വിട്ടുപോയ വിവരങ്ങള്‍ കൃത്യമായി ചേര്‍ക്കുകയും വേണമെന്ന് നികുതിവകുപ്പ് നിഷ്കര്‍ഷിക്കുന്നു.

നിര്‍ദ്ദിഷ്ട സമയം കഴിഞ്ഞാലും നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് തടസമില്ല. വൈകി സമര്‍പ്പിക്കുന്നു എന്ന് രേഖപ്പെടുത്തി 2020 മാര്‍ച്ച് 31 വരെ റിട്ടേണ്‍ നല്‍കാന്‍ അവസരമുണ്ട്. പക്ഷെ അതുവരെയുള്ള നികുതിക്ക് പലിശയും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയതിന് പിഴയും നല്‍കണമെന്ന് മാത്രം.

  വീണാ നായർക്കും പണികിട്ടി; വീണാ നായരുടെ സ്ഥാനാർഥിത്വത്തിന് 'ബിഗ് ബോസ്' ട്വിസ്റ്റ്

ഡിസംബര്‍ 31 ന് മുന്‍പാണ്‌ റിട്ടേണ്‍ നല്‍കുന്നതെങ്കില്‍ 5000 രൂപയാണ് പിഴ. ശേഷം മാര്‍ച്ച് വരെയുള്ളതിന് 10000 രൂപയാണ് പിഴ. നികുതി അധികം അടയ്ക്കാനില്ലെങ്കിലും പിഴയും പലിശയും ഈടാക്കും. റിട്ടേണ്‍ ലഭിക്കാനുണ്ടെങ്കില്‍ അതിന് നികുതി വകുപ്പ് നല്‍കുന്ന പലിശ ലഭിക്കുകയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചൂടിന് ആശ്വാസം; കനത്ത വേനൽമഴയിൽ ബെംഗളൂരുവിൽ ആലിപ്പഴ വർഷം
[masterslider id="10"]

Related posts

Click Here to Follow Us