ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലാദ്യമായി തീവണ്ടികളിൽ മസാജിങ് സംവിധാനം!!

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലാദ്യമായി ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളിൽ മസാജിങ് സംവിധാനം വരുന്നു. നൂറുരൂപയായിരിക്കും ചാർജ്. രാവിലെ ആറുമുതൽ പത്തുമണി വരെ സേവനമുണ്ടാകും. ഓരോ തീവണ്ടിയിലും മസാജു ചെയ്യാൻ മൂന്നുമുതൽ അഞ്ചുവരെ ആളുകളുണ്ടാകും. റെയിൽവേ ഇവർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡും നൽകും.

ഇന്ദോറിൽ നിന്ന് പുറപ്പെടുന്ന 39 തീവണ്ടികളിലാണു യാത്രക്കാർക്ക് തലയിലും കാലിലും മസാജ് ചെയ്യാനുള്ള സംവിധാനമൊരുക്കുകയെന്ന് റെയിൽവേ അറിയിച്ചു. അടുത്ത 15-20 ദിവസങ്ങൾക്കുള്ളിൽ സേവനമാരംഭിക്കും. ദെഹ്റാദൂൺ-ഇന്ദോർ-എക്സ്പ്രസ്, ന്യൂഡൽഹി-ഇന്ദോർ-ഇന്റർസിറ്റി എക്സ്പ്രസ്, ഇന്ദോർ-അമൃത്സർ എക്സ്പ്രസ് എന്നിവയുൾപ്പെടെയുള്ള തീവണ്ടികളിൽ മസാജ് ചെയ്യാനുള്ള സൗകര്യമുണ്ടാകും.

  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"

യാത്രാക്കൂലിക്കുപുറമെ റെയിൽവേയുടെ വരുമാനമാർഗം ഉയർത്തുന്ന പദ്ധതിയുടെ ഭാഗമായി വിവിധസോണുകളിൽനിന്ന് പുത്തൻ ആശയങ്ങൾ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ ആശയം. പശ്ചിമറെയിൽവേയുടെ ഭാഗമായ രത്ലാം ഡിവിഷനാണ് ഈ ആശയം മുന്നോട്ടുവെച്ചത്. റെയിൽവേയുടെ ചരിത്രത്തിൽതന്നെ ഇങ്ങനെയൊരു സംവിധാനം ഇതാദ്യമാണ്. വരുമാനം വർധിപ്പിക്കുന്നതിനൊപ്പം യാത്രക്കാരുടെ എണ്ണവും ഇതുവഴി വർധിപ്പിക്കാനാവുമെന്നാണ് റെയിൽവേ കണക്കുകൂട്ടുന്നത്.

വർഷത്തിൽ ഏകദേശം 20 ലക്ഷം രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. ഇതിനു പുറമെ മസാജ് സേവനം നൽകാനായി 20,000-ത്തോളം പേർ അധികമായി തീവണ്ടിയാത്ര നടത്തുമെന്നും ഇതിലൂടെ 90 ലക്ഷം രൂപയുടെ അധികവരുമാനമുണ്ടാക്കാനാവുമെന്നും റെയിൽവേ കണക്കുകൂട്ടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
[masterslider id="10"]

Related posts