പൂര്‍വ ജന്മത്തിലെ പങ്കാളി: വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, അധ്യാപിക അറസ്റ്റിൽ

പൂര്‍വ ജന്മത്തിലെ പങ്കാളിയെന്നാരോപ്പിച്ച് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച അധ്യാപിക അറസ്റ്റിൽ. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് 21 കാരിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ മുംബൈ സ്വദേശിനിയായ അധ്യാപിക തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.

കിരൺ എന്ന വെറോണിക്ക ബൊറോദയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  ശനിയാഴ്ച രാത്രി വിദ്യാര്‍ഥിനിയുടെ പിപ്ലയ ഹനയിലെ വീട്ടിലെത്തിയ വെറോണിക്ക  പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു.

വിദ്യാര്‍ഥിനിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടികൂടിയതോടെയാണ് വെറോണിക്ക തന്‍റെ ശ്രമം ഉപേക്ഷിച്ചത്. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

  യുദ്ധം കിടപ്പറയിലേക്കും; ഗർഭനിരോധന ഉറയുടെ വിലയും 30 ശതമാനം വർധിക്കും;

ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാനായി ഈക്കഴിഞ്ഞ ഫെബ്രുവരിയില്‍  മുംബൈയിലെ ടാറ്റ മെമോറിയല്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു വിദ്യാര്‍ഥിനി. അവിടെവെച്ച്  വെറോണിക്കയെ പരിചയപ്പെടുകയും പരസ്പരം ഫോണ്‍ നമ്പര്‍ കൈമാറുകയുമായിരുന്നു.

ഇതിന് ശേഷം തന്നെ ഫോണില്‍ ബന്ധപ്പെട്ട വെറോണിക്ക, ഇവര്‍ മുൻജന്മത്തിൽ ഭാര്യാഭർത്താക്കന്മാരായിരുന്നുവെന്നും ഈ ജന്മത്തിലും ഒരുമിച്ച് ജീവിക്കണമെന്നും വിദ്യാര്‍ഥിനിയോട് പറഞ്ഞിരുന്നതായാണ് പെണ്‍കുട്ടിയുടെ മൊഴി.

പതിനഞ്ചോളം വ്യത്യസ്ത ഫോണ്‍ നമ്പറുകളില്‍ നിന്നായി ഇവര്‍ തന്നെ വിളിച്ചിരുന്നതായും പഠിക്കുന്ന എഞ്ചിനീയറിംഗ് കോളേജില്‍ ഇവര്‍ എത്തിയിരുന്നതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.  മുപ്പത്തിയഞ്ച് വയസ്സുക്കാരിയായ വെറോണിക്ക വിവാഹിതയാണ്.

  വനിതാ ബില്ല്; ബില്ലുകളിന്മേൽ 18 മണിക്കൂർ ചർച്ച; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്

വെറോണിക്കയോടൊപ്പം സഹായിയായി നിന്ന  മുംബൈ പോലീസ് കോണ്‍സ്റ്റബിള്‍ ആനന്ദ്‌ മുന്ധെയും പിടിയിലായതായി പോലീസ് അറിയിച്ചു.  പ്രതികളെ സെപ്റ്റംബര്‍ 11 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വീട്ടില്‍ അതിക്രമിച്ച് കടന്നതിനും തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതിനുമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം: ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി
[masterslider id="10"]

Related posts

Click Here to Follow Us