വീഡിയോ: ആള്‍ക്കൂട്ട ആക്രമണം… മുസ്ലീം യുവാവിനെ രക്ഷിച്ച പൊലീസുകാരന് ധീരതക്കുള്ള പുരസ്കാരം

ഛത്തീസ്ഗ‍ഡ്: ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് മുസ്ലീം യുവാവിനെ രക്ഷിച്ച പൊലീസുകാരന് ധീരതക്കുള്ള പുരസ്കാരം. സബ് ഇൻസ്പെക്ടർ‌ ഗഗൻദീപനെയാണ് ധീരതക്കുള്ള പുരസ്കാരം നല്‍കി ഉത്തരാഖണ്ഡ് പൊലീസ് സേന ആദരിക്കുന്നത്.

ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് യുവാവിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന പൊലീസുകാരന്‍റെ ദൃശ്യങ്ങള്‍ മാർച്ച് 22ന് പുറത്ത് വന്നതോടെയാണ് സംഭവം എല്ലാവരുടെയും ശ്രദ്ധയില്‍പ്പെട്ടത്.

ഉത്തരാഖണ്ഡിലെ ഗിരിജാ ദേവി ക്ഷേത്ര പരിസരത്തുവച്ചായിരുന്നു യുവാവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത്. ഹിന്ദു യുവതിയുമായി ക്ഷേത്രപരിസരത്ത് സംസാരിച്ച് നിന്ന മുസ്ലീം യുവാവിനെ ഹിന്ദുത്വവാദികള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

  ബദരീനാഥിലും കേദാർനാഥിലും ഇനി 'അവർക്ക്' പ്രവേശനമില്ല; വിപ്ലവകരമായ തീരുമാനവുമായി ക്ഷേത്ര കമ്മിറ്റി! നിയന്ത്രണങ്ങൾ അടുത്ത മാസം മുതൽ !

ഇയാളെ ആളുകള്‍ മർദ്ദിക്കുന്നത് കണ്ടുകൊണ്ടാണ് ഗഗന്‍ദീപ് സംഭവ സ്ഥലത്തെത്തിയത്. തുടർന്ന് ആൾക്കൂട്ട അക്രമത്തിൽ നിന്ന് ഇയാളെ ഗഗന്‍ദീപ് രക്ഷിക്കുകയായിരുന്നു.

ബജ്റംഗ്ദളിന്‍റെയും ഹിന്ദുപരിക്ഷത്തിന്‍റെയും പ്രവർത്തകരാണ് യുവാവിനെ മർദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ട്‌. യുവാവിനെ തന്‍റെ കരവലയത്തിൽ സംരക്ഷിക്കുന്ന ഇൻസ്പെക്ടറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.

  ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം

സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു ഉള്‍പ്പടെ നിരവാദി പേരാണ് ഗഗന്‍ദീപിനെ അനുമോദിച്ചുക്കൊണ്ട് രംഗത്തെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രക്ഷാപ്രവർത്തകർക്കും രക്ഷയില്ലാതെ പോയ നിമിഷങ്ങൾ; മെഡിക്കൽ കോളേജ് കത്തിയെരിയുമ്പോൾ സംഭവിച്ചത്!!!
[masterslider id="10"]

Related posts

Click Here to Follow Us