മദ്യപ്പിച്ച് ലക്കുകെട്ടാല്‍ ജീവനുള്ള കോഴിയും അകത്ത്!

ഹൈദരാബാദ്: തെലങ്കാനയിലെ മെഹ്ബുബാബാദില്‍ മദ്യപിച്ച്‌ ബോധം പോയ യുവാവ് കഴിച്ചത് ജീവനുള്ള കോഴിയെ!

മെഹ്ബുബാബാദിലെ കേസമുദ്രത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട രണ്ട് യുവാക്കള്‍ കറി വയ്ക്കുന്നതിനായി കോഴിയെയും വാങ്ങി വരുന്ന വഴി നടക്കാനാകാതെ റോഡരികില്‍ ഇരുന്നു.

ഇവരില്‍ ഒരാള്‍ വൈകാതെ തന്നെ മയങ്ങി. രണ്ടാമത്തെ യുവാവാണ് കയ്യിലുണ്ടായിരുന്ന കോഴിയെ ജീവനോടെ തിന്നാന്‍ തുടങ്ങിയത്. അങ്ങനെ കോഴിയുടെ പകുതിയോളം ഇയാള്‍ അകത്താക്കി.

സംഭവം കണ്ടുനില്‍ക്കുകയായിരുന്ന വഴിയാത്രക്കാരനാണ് ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്. അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യമായതിനാല്‍ തന്നെ കൂടുതല്‍ പേര്‍ ഇത് ഷെയര്‍ ചെയ്യാന്‍ തയ്യാറായില്ല.

  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കേസമുദ്രം പൊലീസ് യുവാക്കള്‍ക്കെതിരെ കേസെടുത്തു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത, സമൂഹ മര്യാദയില്ലാത്ത പെരുമാറ്റം എന്നീ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തതായും, ഇവരെ ഉടന്‍ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും കേസമുദ്രം എസ്ഐ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം; നോ കാർ ഡേ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts