തീയറ്ററിനുള്ളില്‍ പീഡനം: പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍

മലപ്പുറം: എ​ട​പ്പാ​ളി​ലെ തി​യ​റ്റ​റി​ൽ​വ​ച്ച് പ​ത്തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേസില്‍ പെണ്‍കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ പ്രധാന പ്രതിയായ പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

പോക്സോ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തീയറ്ററില്‍ വച്ച് പെണ്‍കുട്ടിയെ മൊയ്തീന്‍ കുട്ടി ഉപദ്രവിക്കുമ്പോള്‍ കുട്ടിയോടൊപ്പം അമ്മയും ഉണ്ടായിരുന്നു. ഇവരുടെ അനുവാദത്തോടെയാണ് കുഞ്ഞിനെതിരെ അതിക്രമം നടത്തിയതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം

പെണ്‍കുട്ടിയെ മഞ്ചേരിയിലെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ അമ്മയെ പൊന്നാനിയില്‍ കൊണ്ടു വന്ന് തെളിവെടുക്കും.

ഏ​പ്രി​ൽ 18നാ​ണ് കേസിനാസ്പദമായ സംഭവം. ഏ​പ്രി​ൽ 26ന് ​പൊലീ​സി​ൽ പരാതി നൽകിയെങ്കിലും കേ​സെ​ടു​ത്തി​രുന്നില്ല. പെണ്‍കുട്ടിയെ സിനിമ തീയറ്ററില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ന്യൂസ് ചാനല്‍ പുറത്തു വിട്ടതോടെയാണ് കേസില്‍ പൊലീസ് നടപടിയുണ്ടായത്.

തീയറ്റര്‍ അധികൃതരാണ് ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈനിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പൊലീസ് അനാസ്ഥ തുടര്‍ന്ന സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ തീയറ്റര്‍ അധികൃതര്‍ ചാനലിന് കൈമാറി. തുടര്‍ന്നാണ് പ്രതിയായ പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

അതേസമയം, പെണ്‍കുട്ടിയെ ഇതിന് മുമ്പും മൊയ്തീന്‍കുട്ടി പീഡിപ്പിച്ചതായാണ് വിവരം. അമ്മയുടെ അറിവോടെയാണ് പീഡനം നടന്നിട്ടുള്ളത്. മൊയ്തീന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഒരു ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഇവരുടെ താമസമെന്നും പൊലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ
[masterslider id="10"]

Related posts