ഒക്‌ടോബർ ആറിന് വൈറ്റ്‌ഫീൽഡ്-ചല്ലാഘട്ട മെട്രോ പാത ആരംഭിക്കാൻ തയ്യാറെടുക്കുന്നു

ബെംഗളൂരു: ദീർഘകാലമായി കാത്തിരിക്കുന്ന വൈറ്റ്ഫീൽഡ്-ചല്ലഘട്ട മെട്രോ ഇടനാഴി (പർപ്പിൾ ലൈൻ) ഒക്ടോബർ 6 ന് ആരംഭിക്കാൻ സാധ്യത.

യാത്രക്കാർക്ക്, പ്രത്യേകിച്ച് മഹാദേവപുര, ഇന്റർനാഷണൽ ടെക് പാർക്ക് ബാംഗ്ലൂർ (ഐടിപിബി), കടുഗോഡി തുടങ്ങിയ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന ടെക്കികൾക്ക് വലിയ ആശ്വാസമായേക്കാവുന്ന വാർത്തയാണിത്.

2.2 കിലോമീറ്റർ ബൈപ്പനഹള്ളി-കെആർ പുര, 2.1 കിലോമീറ്റർ കെങ്കേരി-ചല്ലഘട്ട പാത എന്നിവയുടെ ഉദ്ഘാടനം 2023 ഒക്ടോബർ 6-ന് നടക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) വൃത്തങ്ങൾ അറിയിച്ചു.

  ദുബായ് എയർപോർട്ടിൽ ഡ്രോൺആക്രമണത്തിൽ തീപിടുത്തം; വിമാനത്താവള പ്രവർത്തനം നിർത്തി

സെപ്തംബർ 25 ന് ബയപ്പനഹള്ളി-കെആർ പുര സെക്ഷന് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ (സിഎംആർഎസ്) അനുമതി ലഭിച്ചിരുന്നു. ഒക്ടോബർ 3ന് കെങ്കേരി-ചള്ളഘട്ടയ്ക്ക് സിഎംആർഎസ് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. ഇതിന് ശേഷമേ ഉദ്ഘാടന തീയതി 2023 ഒക്ടോബർ 6-ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു. ഒരു മുതിർന്ന ബിഎംആർസിഎൽ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു .

  നമ്മ മെട്രോയുടെ ഉൾചലനങ്ങൾ വിരൽത്തുമ്പിൽ; ഇൻ്ററാക്റ്റീവ് മാപ്പുമായി ബെംഗളൂരുവിലെ മലയാളി ടെക്കി

എന്നിരുന്നാലും, ഉദ്ഘാടന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ അഞ്ജും പർവേസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വികാരനിർഭരമായ തുടക്കം: അപ്പ’യുടെ സന്നിധിയിൽ നിന്നും പുതുപ്പള്ളി വീണ്ടും ജനകീയ പോരാട്ടത്തിലേക്ക്
[masterslider id="10"]

Related posts

Click Here to Follow Us