ശക്തി പദ്ധതി: സൗജന്യ ബസ് യാത്ര ആദ്യദിനം ഉപയോഗിച്ചത് 5.71 ലക്ഷം സ്ത്രീകൾ

ബെംഗളൂരു : ശക്തി പദ്ധതിയിൽ ആദ്യദിനം യാത്രചെയ്തത് 5,71,023 സ്ത്രീകൾ. 1.93 ലക്ഷം സ്ത്രീകൾ കെ.ആർ.ടി.സി. ബസുകളിലും 2.01 ലക്ഷം സ്ത്രീകൾ ബി.എം.ടി.സി. ബസുകളിലും 1.22 ലക്ഷം സ്ത്രീകൾ എൻ.ഡബ്ല്യു.കെ.എസ്.ആർ.ടി.സി. ബസുകളിലും 53,623 സ്ത്രീകൾ കെ.കെ.ആർ.ടി.സി. ബസുകളിലും യാത്രചെയ്തു

സർക്കാർ ട്രാൻസ്‌പോർട്ട്‌ കോർപ്പറേഷനുകളുടെ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതി ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് നിലവിൽവന്നത്. രാത്രി 12 മണിവരെ പദ്ധതിയിൽ സൗജന്യയാത്ര ചെയ്തവരുടെ കണക്കാണ് ഗതാഗതവകുപ്പ് തിങ്കളാഴ്ച പുറത്തുവിട്ടത്. 1.40 കോടി രൂപ മൂല്യമുള്ള ടിക്കറ്റുകൾ ഇവർക്ക് സൗജന്യമായി നൽകി. ഈ തുക കോർപ്പറേഷനുകൾക്ക് സർക്കാർ നൽകും.

  ബെംഗളൂരുവിൽ പ്രളയക്കെടുതി; ബൗറിംഗ് ആശുപത്രി മതിൽ തകർന്നു വീണ് രണ്ട് കുട്ടികളടക്കം എട്ട് മരണം: അപകടസ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറിയിപ്പ് വരുന്നത് വരെ മത്സരിക്കാന്‍ തയ്യാർ: ദീപ്തി മേരി വർഗീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us