നഞ്ചൻകോട് സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി; കൊല്ലേഗൽ-കോഴിക്കോട് ദേശീയപാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: മൈസൂരു നഞ്ചൻകോടിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാൽ കൊല്ലേഗൽ-കോഴിക്കോട് ദേശീയപാത 766-ൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ കെ.വി. രാജേന്ദ്ര അറിയിച്ചു.

ഇന്ന് രാവിലെ പത്തു മുതൽ രാത്രി പത്തുവരെയാണ് നിയന്ത്രണം. മൈസൂരുവിൽനിന്ന് ഗുണ്ടൽപേട്ട് ടൗൺ വഴി കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാർ ടി. നർസിപുരിലൂടെ പോകണം. മൈസൂരു-ടി. നർസിപുർ തേരകനമ്പി-ഗുണ്ടൽപേട്ട് വഴിയാണ് ദേശീയപാതയിലേക്ക് പ്രവേശിക്കേണ്ടത്. തിരിച്ച് കേരളത്തിൽനിന്നുള്ള യാത്രക്കാർ ഇതേ പാതയിലൂടെയാണ് മൈസൂരുവിലേക്ക് എത്തേണ്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us