ചിത്രദുർഗയിൽ നിന്ന് ദാവണഗെരെ വരെ ആറുവരിപ്പാത; പദ്ധതിയ്ക്ക് അനുമതി

ബെംഗളൂരു : സംസ്ഥാനത്തെ ചിത്രദുർഗയ്ക്കും ദാവണഗെരെയ്ക്കുമിടയിൽ ആറുവരിപ്പാത നിർമിക്കാൻ ദേശീയപാതാ അതോറിറ്റിക്ക്‌ പദ്ധതിയ്ക്ക് അനുമതി. 1400 കോടി രൂപ ചെലവിൽ 72 കിലോമീറ്റർ ദൂരത്തിലുള്ള ദേശീയപാതയാണ് നിർമിക്കുക.
പദ്ധതി പ്രഖ്യാപനം കേന്ദ്ര ഗതാഗതവകപ്പുമന്ത്രി നിതിൻ ഗഡ്കരിയാണ് ട്വിറ്ററിലൂടെയാണ് നടത്തിയത്.

ചിത്രദുർഗ ടൗണിൽ ബൈപ്പാസ് റോഡ് ഉൾപ്പെടെയാണ് പദ്ധതി. റോഡ് പണി പൂർത്തിയാകുന്നതോടെ ചിത്രദുർഗയിൽനിന്ന്‌ ദാവണഗെരെക്കുള്ള യാത്രാസമയം ഗണ്യമായി കുറയും.

  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ

ബെംഗളൂരു-മുംബൈ പാതിയിലാണ് ഈ ദേശീയ പാതയുള്ളത്. അതിനാൽ ഐ.ടി. തലസ്ഥാനമായ ബെംഗളൂരുവിൽനിന്ന്‌ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലേക്കുള്ള യാത്ര മെച്ചപ്പെടുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts