‘വി.ഡി സവര്‍ക്കര്‍ക്കെതിരായ ആക്രമണത്തിന് തുടക്കമിട്ടത് ദേശവിരുദ്ധ ശക്തികള്‍’

ഹിന്ദുത്വ ആശയ പ്രചാരകന്‍ വി.ഡി സവര്‍ക്കര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത് ദേശവിരുദ്ധ ശക്തികളാണെന്ന് വി.ഡി സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ.
സവർക്കർക്കെതിരായ എല്ലാ ആക്രമണങ്ങളുടെയും ഏക ലക്ഷ്യം രാഷ്ട്രീയമാണ്. ശിവമോഗയിൽ സംഭവിച്ചതെല്ലാം നമ്മെ അസ്വസ്ഥപ്പെടുത്തുന്നതാണ്. വാക്കാലുള്ള ആക്രമണമാണ് ശാരീരിക ആക്രമണത്തിലേക്ക് നയിച്ചത്. ഞാൻ അതിനെ ശക്തമായി അപലപിക്കുന്നു. ദേശവിരുദ്ധ ശക്തികളാണ് ആക്രമണത്തിന് തുടക്കമിട്ടതെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം സവർക്കറുടെ പ്രത്യയശാസ്ത്രം ഇന്നത്തെ കാലത്ത് ഏറ്റവും പ്രസക്തമാണ്. രഞ്ജിത് സവർക്കർ പറഞ്ഞു.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

സവർക്കർ പാകിസ്ഥാനെയും ജിഹാദി ശക്തികളെയും എതിർത്തിരുന്നു. പക്ഷേ, അദ്ദേഹം ഒരിക്കലും മുസ്ലീങ്ങളെ എതിർത്തിരുന്നില്ല. സവർക്കർ ഒരിക്കലും മുസ്ലിം വിരുദ്ധനായിരുന്നില്ല. ‘നിങ്ങളുടെ മതം നിങ്ങളുടെ വീട്ടിൽ സൂക്ഷിക്കുക. നിർബന്ധിത മതപരിവർത്തനം നടത്തരുത്, മറ്റുള്ളവരെ ബഹുമാനിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഒരേയൊരു ഉപദേശം. അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
[masterslider id="10"]

Related posts