75-ാം സ്വാതന്ത്ര്യവാര്‍ഷികം: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ്

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിൽ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ്. നിയമസഭാ സമ്മേളനം ഓഗസ്റ്റ് 14ന് അർദ്ധരാത്രിയിൽ വിളിച്ചുചേർക്കണം. ഇതാവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്കും മുഖ്യമന്ത്രിക്കും വിഡി സതീശൻ കത്തയച്ചു.

സ്വാതന്ത്ര്യ സമരത്തിന്‍റെ ഉജ്ജ്വല സ്മരണ പുതുക്കാനും മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ഒന്നിച്ചു പോരാടുമെന്ന പ്രമേയം നിയമസഭ പാസാക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

  എനിക്കൊപ്പം സഭയിൽ ശോഭേച്ചിയും വേണം'; ശോഭ സുരേന്ദ്രനെ ന്യായീകരിച്ച് അഖിൽ മാരാർ; അനിയനും ചേച്ചിയും തോക്കുമെന്ന് കമൻ്റുകൾ

സ്വാതന്ത്ര്യത്തിന്‍റെ 25-ാം വാർഷികമായ 1972 ഓഗസ്റ്റ് 14-ന് രാത്രി ഗവർണറുടെ സാന്നിധ്യത്തിൽ കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ചേർന്നതായും 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 1987 ഓഗസ്റ്റ് 13-ന് പ്രത്യേക സമ്മേളനം ചേർന്നതായും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ഫണ്ട് വിവാദം ഗുണം ചെയ്തു; സണ്ണി ജോസഫ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us