വിമാനത്തിനുള്ളിൽ സിഗരറ്റ് വലി; സോഷ്യൽ മീഡിയ താരത്തിനെതിരെ കേസ്

ന്യൂഡൽഹി: സ്പൈസ് ജെറ്റ് വിമാനത്തിനുള്ളിൽ ഒരാൾ സിഗരറ്റ് വലിക്കുന്ന വീഡിയോയിൽ പ്രതികരണവുമായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മന്ത്രിയെയും വ്യോമയാന മന്ത്രാലയത്തെയും ടാഗ് ചെയ്ത് ട്വിറ്ററിൽ പരാതികൾ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇത്തരം അപകടകരമായ നടപടികൾ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള എസ്ജി 706 വിമാനത്തിലാണ് സംഭവം. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും ഗുഡ്ഗാവ് സ്വദേശിയുമായ ബോബി കതാരിയയാണ് വിമാനത്തിനുള്ളിൽ പുകവലിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് സ്പൈസ് ജെറ്റ് ഗുരുഗ്രാമിലെ ഉദ്യോഗ് വിഹാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. യാത്രക്കാർ കയറുന്നതിനിടെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ബോബിയെ 15 ദിവസത്തേക്ക് വിമാനത്തിൽ കയറുന്നതിൽ നിന്ന് വിലക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
[masterslider id="10"]

Related posts