‘താൻ ഉപരാഷ്ട്രപതി പദം തേടിയെന്നത് ബിജെപിയുടെ തമാശ’

പട്ന: ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതാണ് സഖ്യം വിടാൻ കാരണമെന്ന ബി.ജെ.പിയുടെ അവകാശവാദം ‘തമാശ’യെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷിന്‍റെ അനുയായികൾ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചതായി ബിജെപി എംപിയും മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി വെളിപ്പെടുത്തിയിരുന്നു.

അതേസമയം, രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ എൻഡിഎ സ്ഥാനാർത്ഥികളെ പിന്തുണച്ചുവെന്നും ഉപരാഷ്ട്രപതിയാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന ബിജെപിയുടെ അവകാശവാദം തമാശയാണെന്നും നിതീഷ് കുമാർ പറഞ്ഞു. ജെഡിയു ദേശീയ അധ്യക്ഷൻ രാജീവ് രഞ്ജൻ ലലൻ സിംഗും മോദിയുടെ അവകാശവാദം തള്ളിക്കളഞ്ഞു.

  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

നിതീഷ് കുമാർ ഡൽഹിയിൽ പോയാൽ തനിക്ക് മുഖ്യമന്ത്രിയാകാം എന്ന് പറഞ്ഞ് ചില ജെഡിയു നേതാക്കൾ തന്നെ സന്ദർശിച്ചതായി സുശീൽ കുമാർ മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
[masterslider id="10"]

Related posts