‘ഇതൊരു പുതിയ രീതിയല്ല’: ബെംഗളൂരു ക്ലാരൻസ് സ്കൂളിലെ പൂർവ വിദ്യാർഥികൾ

ബെംഗളൂരു : ബെംഗളൂരുവിലെ ക്ലാരൻസ് ഹൈസ്‌കൂളിലെ പൂർവവിദ്യാർത്ഥികൾ സ്‌കൂളിനെ പിന്തുണക്കുകയും സ്ഥാപനം തങ്ങളുടെ വിദ്യാർത്ഥികളുടെ മേൽ ബൈബിൾ അടിച്ചേൽപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ജനജാഗ്രതി സമിതി അംഗങ്ങളുടെ പരാതിയ്‌ക്കെതിരെ പ്രതികരിക്കുകയും ചെയ്തു. സെൻട്രൽ ബെംഗളൂരുവിലെ റിച്ചാർഡ്‌സ് ടൗണിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ന്യൂനപക്ഷ സ്ഥാപനമെന്ന നിലയിൽ ക്രിസ്ത്യൻ മിഷനറിമാരുടെ ഉടമസ്ഥതയിലാണ്.

എന്നാൽ, വർഷങ്ങളായി സ്‌കൂൾ പിന്തുടരുന്ന സമ്പ്രദായമാണിതെന്ന് സ്‌കൂളിലെ പൂർവവിദ്യാർഥികൾ പറഞ്ഞു, സ്‌കൂൾ ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനമായാണ് സ്‌പഷ്‌ടമായി സ്ഥാപിച്ചതെന്നും ചൂണ്ടിക്കാട്ടി. വിഷയത്തെ വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങളെയും അവർ അപലപിച്ചു. “നിങ്ങൾ ക്ലാരൻസിൽ ചേരുമ്പോൾ, ബൈബിളാണ് ഇവിടെ പഠിപ്പിക്കുന്നതെന്നും വിദ്യാഭ്യാസം ക്രിസ്ത്യൻ മൂല്യാധിഷ്ഠിതമാണെന്നും മാതാപിതാക്കളോട് വ്യക്തമായി വിശദീകരിക്കുന്നു. ഈ പ്രഖ്യാപനത്തിൽ ഒപ്പിട്ടതിന് ശേഷമാണ് ഞങ്ങൾ സ്കൂളിൽ ചേരുന്നത്, ഓരോ വിദ്യാർത്ഥിക്കും ഒരു ബൈബിളും ഒരു ഗാനപുസ്തകവും ലഭിക്കും. ഇത് പുതിയ കാര്യമല്ല, ”2011 ൽ സ്കൂളിൽ നിന്ന് ബിരുദം നേടിയ ബെംഗളൂരു ആസ്ഥാനമായുള്ള അഭിഭാഷകൻ എബ്രഹാം ജോസഫ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലിൽ കഴിയുന്ന നടൻ ദർശനെ ഭാര്യയും മകനും സന്ദർശിച്ചു; കൂടിക്കാഴ്ച ക്യാമറയിൽ പകർത്തി പോലീസ്
  നഗരത്തിലെ ഐഎസ്ആർഒ ക്യാമ്പസിന് മുകളിൽ ഡ്രോൺ; സുരക്ഷാ വീഴ്ചയിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിനടിയിലൂടെ 16 കിലോമീറ്റർ തുരങ്കം; ബെംഗളൂരുവിനെ മാറ്റിയെഴുതാൻ അതിവേഗ റെയിൽ വരുന്നു; ബുള്ളറ്റ് ട്രെയിൻ പാതയുടെ അലൈൻമെന്റ് പുറത്ത്
[masterslider id="10"]

Related posts