ബി.എം.ടി.സിയുടെ ആദ്യ ഇലക്ട്രിക് ബസ് ഞായറാഴ്ച എത്തും

ബെംഗളൂരു: പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾക്കായുള്ള നഗരത്തിന്റെ കാത്തിരിപ്പിന് വിരാമം. ബെംഗളൂരു സ്മാർട്ട് സിറ്റി പദ്ധതിയുടെ കീഴിലുള്ള ബിഎംടിസിയുടെ ആദ്യ ഇലക്ട്രിക് ബസ് ഞായറാഴ്ച നഗരത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ബെംഗളൂരു സ്മാർട്ട് സിറ്റി പദ്ധതിയുടെ കീഴിൽ 90 നോൺ എസി മിഡി (9 മീറ്റർ നീളമുള്ള) ബസുകൾ ഒരുക്കുന്നതിനായി ജെബിഎം ഓട്ടോയ്‌ക്കും എൻടിപിസിക്കും ഫെബ്രുവരിയിൽ കരാർ നൽകിയതായി  ബിഎംടിസി അധികൃതർ പറഞ്ഞു.

  ഭരണം ലഭിക്കുന്നതിന് മുമ്പേ യു ഡി എഫിൽ കെ സുധാകരൻ തുടക്കമിട്ടത് വെടിക്കെട്ടിന് മുൻപുള്ള മത്താപ്പ് കത്തീര്

30 മുതൽ 35 വരെ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ബസുകൾ മൈസൂർ റോഡ്, ബൈപ്പനഹള്ളി, ബനശങ്കരി, ഇന്ദിരാനഗർ തുടങ്ങിയ മെട്രോ സ്റ്റേഷനുകളിൽ നിന്നും യാത്രക്കാരെ കൊണ്ടുപോകുന്ന ഫീഡർ ബസുകളായി വിന്യസിക്കും. ആദ്യ ബസ് കെങ്കേരി  മെട്രോ സ്റ്റേഷനിൽനിന്നുള്ള ഫീഡർ സർവീസുകൾക്കായി വിന്യസിക്കാൻ സാധ്യതയുണ്ട്.

മഥുരയിലെ (ഉത്തർപ്രദേശ്) കോസിയിൽ സ്ഥിതി ചെയ്യുന്ന ജെബിഎമ്മിന്റെ ബസ് പ്ലാന്റിൽ നിന്ന് ആദ്യ ബസ്ബുധനാഴ്ച രാത്രി പുറപ്പെട്ടിട്ടുണ്ട്. ഞായറാഴ്ചയോടെ ഇത് നഗരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു,” എന്ന് ഒരു ബിഎംടിസി ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി നികുതിയിളവില്ല; നാലുചക്ര വാഹനങ്ങളുടെ വില കുതിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "നടന്നാൽ ഇതിലും വേഗമെത്താം! 6.5 കിലോമീറ്ററിന് ഒരു മണിക്കൂർ; ബെംഗളൂരു നിവാസിയുടെ വീഡിയോ ചർച്ചയാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us