ഓണത്തിന് ട്രെയിൻ ടിക്കറ്റില്ല; ചുരുക്കം സീറ്റുകൾ ഇനി ഈ ട്രെയ്‌നുകളിൽ മാത്രം..

ബെംഗളൂരു: സെപ്റ്റംബർ 11-നാണ് തിരുവോണം. തൊട്ടുമുമ്പുള്ള ദിവസങ്ങളിലൊന്നും തീവണ്ടികളിൽ ടിക്കറ്റ് ലഭ്യമല്ല. ഓണാവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് തീർന്നതിനാൽ പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.

ഓണാവധിക്ക് ഇനി ഒന്നര മാസത്തിലധികം ഉള്ളതിനാൽ നാട്ടിൽ പോകാനുള്ള യാത്രക്കാർ കൂടും. ബെംഗളൂരുവിൽനിന്ന് രാവിലെ പുറപ്പെടുന്ന എറണാകുളം എക്സ്‌പ്രസിൽ മാത്രമാണ് ദിവസവും ടിക്കറ്റുകൾ ലഭ്യമായിട്ടുള്ളത്.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

രാത്രി എട്ടിന് പുറപ്പെടുന്ന യശ്വന്തപുര – കണ്ണൂർ എക്‌സ്‌പ്രസിൽ (16527) സെപ്റ്റംബർ ഏട്ടിന് 259 സീറ്റ് ലഭ്യമാണ്.

രാത്രി 7.30ന് പുറപ്പെടുന്ന യശ്വന്തപുര – കണ്ണൂർ എക്‌സ്‌പ്രസിൽ (16511) സെപ്റ്റംബർ ഏഴിന് 45 സീറ്റ് ലഭ്യമാണ്.

രാത്രി 8.30ന് ബെംഗളൂരു സിറ്റിയിൽ നിന്ന് പുറപ്പെടുന്ന കണ്ണൂർ എക്‌സ്‌പ്രസിൽ (16517) സെപ്റ്റംബർ എട്ട് ഒൻപത് തീയതികളിൽ നൂറ് സീറ്റുകൾ വീതവും ലഭ്യമാണ്.

കേരള, കർണാടക ആർ.ടി.സി.കളിൽ യാത്രയ്ക്ക് ഒരുമാസംമുമ്പ്‌ മാത്രമെ ബുക്കിങ് ആരംഭിക്കൂ.

  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
[masterslider id="10"]

Related posts