‘എന്നെ ചികിത്സിക്കൂ… അല്ലെങ്കില്‍ കൊന്നുകളയൂ…’ ഉറക്കെ കരഞ്ഞ് മന്ദ്സൗര്‍ പെണ്‍കുട്ടി

ഇന്‍ഡോര്‍: അതിദാരുണമായ പീഡനത്തിനിരായ മന്ദ്സൗറിലെ എട്ട് വയസുകാരി പെണ്‍കുട്ടി, തനിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെ തീവ്ര വേദനയാല്‍ ഇന്‍ഡോറിലെ എം.വൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. തന്‍റെ കണ്‍വെട്ടത്ത് നിന്ന് മറയാതിരിക്കാന്‍വേണ്ടി അമ്മയുടെ കൈയില്‍ മുറുകെ പിടിച്ചിരിക്കുകയാണ് ഈ പെണ്‍കുട്ടി. ഇടയ്ക്ക് അവള്‍ വേദനകൊണ്ട് പുളയും.

കൂട്ടബലാത്സംഗത്തിനിരയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴുവയസുകാരിയുടെ ഇപ്പോഴത്തെ അവസ്ഥയാണിത്. കുട്ടിയ്ക്ക് വേദന കലശലാകുമ്പോള്‍ ‘ഒന്നുകില്‍ എന്നെ ചികിത്സിക്കൂ… അല്ലെങ്കില്‍ കൊന്നുകളയൂ’ എന്ന് പറഞ്ഞ് ഉറക്കെ കരയുകയാണെന്ന് ഒപ്പമുള്ള ബന്ധുക്കള്‍ പറയുന്നു.

  35 ദിവസത്തിൽ 17 കോടി ചെലവഴിച്ച് വീണ്ടും ചർച്ചയിൽ ഹാർദിക് പാണ്ഡ്യ

കഴിഞ്ഞ ബുധനാഴ്ച സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാനിരുന്ന പെണ്‍കുട്ടിയെ രണ്ട് പേര്‍ തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്യുകയായിരുന്നു. ബലാത്സംഗത്തിനുശേഷം കുട്ടി മരിച്ചെന്ന് കരുതിയ സംഘം, ഒഴിഞ്ഞ കെട്ടിടത്തില്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു.

2012ല്‍ ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന് വിധേയമായ സമാന അവസ്ഥയിലാണ് ഈ കുട്ടിയും ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറയുന്നു. ശരീരത്തിലാകമാനം കടിയേറ്റ പാടുകളുണ്ട്. മൂക്കിനും സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായി മുറിവേറ്റ നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതിനോടകം മൂന്ന്‍ ശസ്ത്രക്രിയകള്‍ ചെയ്തു കഴിഞ്ഞു.

  പഴയ പഞ്ച് ഡയലോഗിൽ മാറ്റാം; കനകം മൂലമല്ല, ഗ്യാസ് സിലിണ്ടർ മൂലമാണ്' ഇപ്പോൾ പ്രശ്നം! സംഭവം ഇങ്ങനെ

അതേസമയം കുട്ടിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും മുറിവുകള്‍ സുഖപ്പെടാന്‍ രണ്ടാഴ്ചയോളം സമയമെടുക്കുമെന്നും എം.വൈ ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

നേരത്തെ ബിജെപി എംപി കുടുംബത്തെ സന്ദര്‍ശിച്ചതിന് അദ്ദേഹത്തോട് നന്ദി പറയണമെന്ന് ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. എന്നാല്‍ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹത്തിൽ പങ്കെടുത്തത് മന്ത്രിമാരും പ്രമുഖരും; ഒടുവിൽ മോണാലിസയ്ക്ക് പ്രായം 16 എന്ന് രേഖകൾ; കുരുക്ക് മുറുകുന്നു!
[masterslider id="10"]

Related posts

Click Here to Follow Us