‘പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം അത്ഭുതകരം’

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം അത്ഭുതകരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത 25 വർഷത്തിനുള്ളിൽ സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി പ്രധാനമന്ത്രി മുന്നോട്ടുവച്ച പാതയിൽ എല്ലാവരും പങ്കുചേരണമെന്നും ആഭ്യന്തരമന്ത്രി അഭ്യർത്ഥിച്ചു.

പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ ഈ പ്രസംഗം ഏവരെയും പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ ശക്തിയാണ് വരും കാലങ്ങളിൽ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നത്. അതിനാൽ സ്ത്രീകളെ അപമാനിക്കുന്ന സംഭവങ്ങൾ ഒഴിവാക്കിക്കൊണ്ട് സ്ത്രീകളോട് ബഹുമാനം കാണിക്കുമെന്ന് നാം പ്രതിജ്ഞയെടുക്കണം. രാജ്യത്തെ അഴിമതി തുടച്ചുനീക്കാൻ ജനങ്ങളുടെ സഹകരണവും ആഭ്യന്തര മന്ത്രി അഭ്യർത്ഥിച്ചു. ‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ, ജനങ്ങളുടെ ഹൃദയങ്ങളിൽ ദേശസ്നേഹം വളർത്തിയെന്നും ത്രിവർണ പതാകയെക്കുറിച്ചുള്ള അവബോധം വളർത്തിയെന്നും അമിത് ഷാ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുദ്ധം കിടപ്പറയിലേക്കും; ഗർഭനിരോധന ഉറയുടെ വിലയും 30 ശതമാനം വർധിക്കും;
  പഴയ പഞ്ച് ഡയലോഗിൽ മാറ്റാം; കനകം മൂലമല്ല, ഗ്യാസ് സിലിണ്ടർ മൂലമാണ്' ഇപ്പോൾ പ്രശ്നം! സംഭവം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us