ബിഹാറിൽ നിതീഷ് കുമാർ മുന്നണി വിടുമെന്ന് സൂചന: അടിയന്തരയോഗം വിളിച്ച് ജെ.ഡി.യു.

പറ്റ്ന: ബിഹാറിൽ ബി.ജെ.പിയെ വെട്ടിലാക്കി മുഖ്യമന്ത്രി നിതീഷ് കുമാർ മുന്നണി വിടുമെന്ന് സൂചന. ജെഡിയു എൻഡിഎ മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ എംഎൽഎമാരുടെയും എംപിമാരുടെയും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പറ്റ്നയിലാണ് യോഗം ചേരുക.

എല്ലാ പാർട്ടി എംഎൽഎമാരോടും എംപിമാരോടും തിങ്കളാഴ്ച വൈകുന്നേരം പട്നയിലെത്താനും ചൊവ്വാഴ്ച യോഗം ചേരാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല എങ്കിലും, എന്‍.ഡി.എ. മുന്നണി വിട്ട് ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികളുമായി ജെ.ഡി.യു. സഖ്യംചേര്‍ന്ന് സമാന്തര സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്.

  നിസാരക്കാരനല്ല,കോക്രോച്ച് പാർട്ടിയുടെ സ്ഥാപകൻ; എന്താണ് സിജെപി? ആരാണ് അഭിജിത് ദിപ്കെ? എന്നെല്ലാം അറിയാൻ വായിക്കാം

കഴിഞ്ഞ ദിവസം നീതി ആയോഗിന്‍റെ ഏഴാമത് ഭരണസമിതി യോഗത്തിൽ നിതീഷ് കുമാർ പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം വിട്ടുനിന്നതായാണ് റിപ്പോർട്ട്. എന്നാൽ, കുറച്ചുകാലമായുള്ള മുന്നണിക്കുള്ളിലെ പ്രശ്നങ്ങളാണ് ഇതിന് കാരണമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇതേതുടർന്നാണ് എംഎൽഎമാരുടെയും എംപിമാരുടെയും അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേക്ക് മുറിച്ചതിന് 10,000 രൂപ സർവീസ് ചാർജ്! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവം വൈറലായതോടെ മാപ്പ് പറഞ്ഞ് അധികൃതർ
[masterslider id="10"]

Related posts