മയിലുകളെ വിഷം കൊടുത്ത് കൊന്നയാൾ അറസ്റ്റിൽ

ബെംഗളൂരു: ഇറച്ചിക്കായി എട്ട് മയിലുകളെ വിഷം കൊടുത്ത് കൊന്ന കേസിൽ ഒരാൾ അറസ്റ്റിൽ. മാൻജാരി ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് കൃഷ്ണ നദിയുടെ അരികിൽ മയിലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. മയിലുകളെ കൊണ്ടുപോകാൻ എഴുതിയ മഞ്ജുനാഥ്‌ എന്നയാളെ നാട്ടുകാർ പിടികൂടി വനംവകുപ്പിന്റെ ഏൽപ്പിച്ചു. പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ ആണ് വിഷം ഉള്ളിൽ ചെന്നാണ് മയിലുകൾ ചത്തതെന്ന് കണ്ടെത്തിയത്.

Read More

ജെ.എൻ.1ബാധിതർ കൂടുതൽ കർണാടകയിൽ

ബെംഗളൂരു : ജെ.എൻ.1 വകഭേദം ബാധിച്ചവർ കൂടുതലുള്ളത് കർണാടകത്തിലെന്ന് റിപ്പോർട്ട്‌. സംസ്ഥാനത്ത് പുതിയ വകഭേദം ബാധിച്ചവർ 374 ആയി. മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. ഇവിടെ 170 പേർക്ക് ജെ.എൻ.1 സ്ഥിരീകരിച്ചു. ആന്ധ്രയിൽ 189 പേർക്കും കേരളത്തിൽ 154 പേർക്കും ഗുജറാത്തിൽ 76 പേർക്കും ഗോവയിൽ 66 പേർക്കും പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. കർണാടകത്തിൽ 443 സാംപിളുകൾ ജനിതശ്രേണീകരണം നടത്തിയതിന്റെ ഫലം വന്നപ്പോഴാണ് 374 പേർക്ക് ജെ.എൻ.1. ആണെന്ന് കണ്ടെത്തിയത്. സാംപിളുകളുടെ 84 ശതമാനമാണിത്. ആകെ 838 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ബാക്കിയുള്ളവയുടെ ഫലം വരാനുണ്ട്.

Read More

ജനുവരി 22 ന് സംസ്ഥാനത്ത് പ്രത്യേക പൂജ നടക്കുമെന്ന് മുഖ്യമന്ത്രി 

ബെംഗളൂരു: അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ ച​ട​ങ്ങ് ന​ട​ക്കു​ന്ന ജ​നു​വ​രി 22ന് ​ക​ർ​ണാ​ട​ക​യി​​ലെ രാ​മ​ക്ഷേ​ത്ര​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ​പ്ര​ത്യേ​ക പൂ​ജ ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. ശി​വ​മൊ​ഗ്ഗ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​മ​ക്ഷേ​ത്ര ച​ട​ങ്ങി​ലേ​ക്ക് ത​നി​ക്ക് സ്വീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ശ്രീ​രാ​മ വ​ന്ദ​ന​വു​മാ​യി ത​ങ്ങ​ൾ ബി.​ജെ​പി​ക്ക് പി​ന്നാ​ലെ പോ​കാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘ഞ​ങ്ങ​ളും രാ​മ​നെ ആ​രാ​ധി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, രാ​മ​ക്ഷേ​ത്ര വി​ഷ​യം ബി.​ജെ.​പി രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ക​യാ​ണ്. ശ്രീ​രാ​മ​ച​ന്ദ്ര​നെ​യ​ല്ല ഞ​ങ്ങ​ൾ എ​തി​ർ​ക്കു​ന്ന​ത് ബി.​ജെ.​പി​യു​ടെ രാ​ഷ്ട്രീ​യ​ത്തെ​യാ​ണ്. ജ​നു​വ​രി 22നു ​ശേ​ഷം എ​പ്പോ​ൾ സ​മ​യം ല​ഭി​ച്ചാ​ലും ഞാ​ൻ അ​യോ​ധ്യ സ​ന്ദ​ർ​ശി​ക്കും സി​ദ്ധ​രാ​മ​യ്യ വ്യ​ക്ത​മാ​ക്കി.…

Read More

മയക്കുമരുന്ന് വിതരണം; ലക്ഷങ്ങളുമായി നൈജീരിയക്കാരൻ പിടിയിൽ 

ബെംഗളൂരു: മയക്കുമരുന്ന് വിതരണക്കാരൻ ബെംഗളൂരു പോലീസിന്റെ പിടിയിൽ. നൈജീരിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പീറ്റർ ഇകെഡി ബെലാൻവു (38) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട 12.60 ലക്ഷം രൂപയാണ് പിടികൂടിയത്. സിസിബി നാർക്കോട്ടിക് സ്‌ക്വാഡാണ് പണം പിടിച്ചെടുത്തത്. 2023 നവംബറിൽ വിദ്യാരണ്യപൂർ പോലീസ് സ്റ്റേഷൻ പ്രതി പീറ്റർ ഐകെഡി ബെലൻവുവിനെ അറസ്റ്റ് ചെയ്തിരുന്നു. സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തുന്ന പ്രതിയുടെ പക്കൽ നിന്ന് വിവിധ ബാങ്കുകളുടെ പണവും പാസ്ബുക്കും ഡെബിറ്റ് കാർഡുകളും കണ്ടെടുത്തു. കേസിന്റെ അന്വേഷണം തുടരുന്ന സിസിബി പോലീസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച…

Read More

നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് മലയാളിതാരം മരിച്ച സംഭവം; സംഘാടകർ കുറ്റക്കാർ 

ബെംഗളൂരു : കഴിഞ്ഞ നവംബറിൽ നടന്ന സൗത്ത് ഇന്ത്യ സി.ബി.എസ്.ഇ. സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ മലയാളിതാരം നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ചാമ്പ്യൻഷിപ്പിന്റെ സംഘാടനത്തിന് നേതൃത്വം നൽകിയ മുഹമ്മദ്, ഇലക്‌ട്രീഷ്യനായ കഗ്ഗാലിപുര സ്വദേശി ഹരീഷ് എന്നിവരെ പ്രധാന പ്രതികളാക്കിയാണ് കുറ്റപത്രം. കെങ്കേരിക്കടുത്ത് അഗര നാഷണൽ പബ്ലിക് സ്കൂളിൽനടന്ന ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ മാളയിലെ ഡോ. രാജു ഡേവിഡ് ഇന്റർനാഷണൽ സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിയും പുത്തൻചിറ തെക്കുംമുറി തരുപീടികയിൽ റഷീദിന്റെയും സെറീനയുടെയും മകനുമായ റോഷൻ റഷീദ് (17) മരിച്ച കേസിലാണ്…

Read More

ഗവർണർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഔദ്യോഗിക പരിപാടികൾ റദ്ദാക്കി 

ബെംഗളൂരു: ഗവർണർ താവർചന്ദ് ഗെലോട്ടിന് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് അദ്ദേഹത്തെ രാജ്ഭവനിൽ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയതായി സ്പെഷ്യൽ സെക്രട്ടറി ആർ. പ്രഭു ശങ്കർ അറിയിച്ചു.

Read More

‘സംസ്ഥാനത്തെ സർക്കാർ ജീവിച്ചിരിപ്പുണ്ടോ?’ ദമ്പതികളെ അക്രമിച്ച കേസിൽ പ്രതികരിച്ച് ബൊമ്മെ 

ബെംഗളൂരു: ഹവേരി ജില്ലയിലെ ഹനഗലിലെ റസിഡൻഷ്യൽ ലോഡ്ജിൽ ദമ്പതികളെ അക്രമികൾ ആക്രമിച്ച സംഭവത്തെ ശക്തമായി അപലപിച്ച് മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. നിരപരാധികളെ ആക്രമിച്ച എല്ലാവരെയും ഉടൻ പിടികൂടി കടുത്ത ശിക്ഷ നൽകണമെന്ന് ബൊമ്മൈ ആവശ്യപ്പെട്ടു. യുവതിയെ മർദിച്ചതിനും കാറിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോയി ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഒരു സ്ത്രീയെ ഇങ്ങനെ അധിക്ഷേപിച്ചതിന് ശേഷം കൊള്ളസംഘങ്ങളെ വെറുതേ വിടുന്നത് കണ്ടാൽ സംസ്ഥാനത്ത് സർക്കാർ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നൊരു സംശയം. ഇത്രയും നീചമായ നടപടിയുണ്ടായിട്ടും മുഖ്യമന്ത്രി സിദ്ധരാമയ്യ മൗനം പാലിക്കുന്നത് എന്തുകൊണ്ട്?…

Read More

യുവതീയുവാക്കൾക്കു നേരെ വീണ്ടും സദാചാര ആക്രമണം

ബെംഗളൂരു: ഹവേരി ജില്ലയിലെ ഹംഗലിൽ യുവതീയുവാക്കൾക്കു നേരേ ആൾക്കൂട്ടത്തിന്റെ സദാചാര ആക്രമണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായതെങ്കിലും ബുധനാഴ്ചയാണ് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ഹംഗൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒരു മുറിയിലിരിക്കുന്ന യുവതിയുടെയും യുവാവിന്റെയും ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. മുറിയിലേക്ക് ഇരച്ചെത്തിയ ഒരുസംഘമാളുകൾ ഇവരെ ക്രൂരമായി മർദിക്കുന്നതും ചോദ്യം ചെയ്യുന്നതും കാണാം. രണ്ടു മതവിഭാഗങ്ങളിൽ പ്പെട്ടവരാണിവരെന്നതുൾപ്പെടെയുള്ള പരാമർശങ്ങളും അക്രമികൾ നടത്തുന്നുണ്ട്.

Read More

വിദ്യാർത്ഥി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

ബെംഗളൂരു: ചിക്കബെല്ലാപൂർ ചിന്താമണിയിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുരുഗമല്ല ഹോബ്ലിയിലെ ചാലംകോട്ട് വില്ലേജിലെ മോഹന എംഎൻ (22) ആണ് മരിച്ചത്. സ്വകാര്യ കോളേജിൽ ഐടിഐക്ക് പഠിക്കുകയായിരുന്നു മോഹനന. ചൊവ്വാഴ്ച രാവിലെ കോളേജിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. വൈകുന്നേരം 5 മണിക്ക് വീട്ടിലേക്ക് വിളിച്ച് , ഇന്ന് എന്റെ സുഹൃത്തിന്റെ ജന്മദിനമാണെന്നും കുറച്ചു വൈകുമെന്നും പറഞ്ഞു. തുടർന്ന് ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ബുധനാഴ്ച രാവിലെ ബംഗാരപേട്ട് റെയിൽവേ പോലീസാണ് റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. പിന്നീട് ബന്ധുക്കളെ…

Read More

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് യുവ ഡോക്ടർ മരിച്ചു

ബെംഗളൂരു: ബെലഗാവി ബി.എസിൽ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് യുവഡോക്ടർ മരിച്ചു. അപകടത്തിൽ രണ്ട് എം.ബി.എ ബിരുദധാരികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി യെദ്യൂരപ്പ മാർഗിലാണ് സംഭവം. ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിയിൽ സൗരഭ് കാംബ്ലെ (25) ആണ് മരിച്ചത്. യുവ ഡോക്ടറാണ് മരിച്ച സൗരഭ്. ജാംഖണ്ഡിയിലെ ഗിരീശ കരേമ്മ (25), ചേതൻ ധരി ഗൗഡ (25) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. നാട്ടുകാരും ട്രാഫിക് പോലീസും ചേർന്ന് പരിക്കേറ്റ രണ്ട് യുവാക്കളെ ഉടൻ തന്നെ ബെൽഗാമിലെ കെഎൽഇ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ…

Read More
Click Here to Follow Us