ബെംഗളൂരു : സംസ്ഥാനത്ത് 105 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 6133 സാംപിളുകൾ പരിശോധിച്ചപ്പോഴാണിത്. 1.71 ശതമാനമാണ് രോഗസ്ഥിരീകരണനിരക്ക്. 483 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 38 പേർ ആശുപത്രിയിലാണ്. ബെംഗളൂരുവിൽ 26 പേർക്കും റായ്ച്ചൂരിൽ 10 പേർക്കും മൈസൂരുവിൽ ഒമ്പതുപേർക്കും കോവിഡ് സ്ഥിരീകരിച്ചു.
Read MoreTag: karnataka
സംസ്ഥാനത്ത് 28 ലോക് സഭാ സീറ്റുകളിൽ 25 ലും കോൺഗ്രസ് വിജയ്ക്കും; ഡികെ ശിവകുമാർ
ബെംഗളൂരു: സംസ്ഥാനത്ത് 28 ലോക്സഭാ സീറ്റുകളില്‍ 25-ലും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച് മത്സരിച്ചിരുന്നു. ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തില്‍ കൂടുതല്‍ ലോക്സഭാ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജെഡിഎസും കോണ്‍ഗ്രസും ഓരോ ലോക്സഭാ സീറ്റ് വീതമാണ് നേടിയത് അദ്ദേഹം പറഞ്ഞു. ജനുവരി 22-ന് അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ അനുവദിക്കാത്തത് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കില്ലെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. മതത്തിന് രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന്…
Read Moreബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പുതിയ റൂട്ടുകളിൽ ബസ് സർവീസ് അനുവദിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ
ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ നിന്ന് കേരളത്തിലെ പുതിയ റൂട്ടുകളില്‍ ബസ് സർവ്വീസ് അനുവദിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. സ്വിഫ്റ്റ് ബസുകളും വോള്‍വോ ബസുകളും ദീർഘദൂര സർവിസ് നടത്താൻ കഴിയുന്ന ബസുകളും സഞ്ചാരയോഗ്യമാക്കിയ ശേഷം പുതിയ റൂട്ടുകള്‍ അനുവദിക്കാമെന്നാണ് കർണാടക-കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്) ഭാരവാഹികള്‍ക്ക് മന്ത്രി വാക്കു നല്‍കിയത്. കെ.കെ.ടി.എഫ് ഭാരവാഹികള്‍ തിരുവനന്തപുരത്ത് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബെംഗളൂരു മലയാളികളുടെ യാത്രാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നിവേദനവും കൈമാറി. അതെസമയം കെ.എസ്.ആർ.ടി.സിയുടെ ബെംഗളൂരു ഡിപ്പോയിലേക്കും മൈസൂരു ഡിപ്പോയിലേക്കും ഓരോ സ്പെയർ ബസ് അനുവദിക്കണമെന്ന ആവശ്യവും…
Read Moreസംസ്ഥാന ബജറ്റ് ഫെബ്രുവരി 16 ന്
ബെംഗളൂരു : സംസ്ഥാന ബജറ്റ് ഫെബ്രുവരി 16-ന് ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിക്കും. ഫെബ്രുവരി 12 മുതൽ 23 വരെയാണ് ബജറ്റ് സമ്മേളനം നടക്കുന്നത്. ആദ്യദിനത്തിൽ ഗവർണർ താവർചന്ദ് ഗെഹ്‌ലോത് ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യും. സിദ്ധരാമയ്യയുടെ 15-ാമത്തെ ബജറ്റവതരണമാകും ഇത്തവണത്തേത്. സംസ്ഥാനത്ത് ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോഡ് സിദ്ധരാമയ്യയ്ക്കാണ്. മുൻമുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്‌ഡെ 13 ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.
Read Moreരാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; വിഗ്രഹം നിർമ്മിച്ച മൈസൂരു സ്വദേശിയുടെ കുടുംബത്തിന് ക്ഷണമില്ല
ബെംഗളൂരു: പ്രശസ്ത ശില്പിയും മെെസൂരു സ്വദേശിയുമായ അരുണ്‍ യോഗിരാജിന്റെ ശില്പമാണ് അയോദ്ധ്യ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നത്. ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ അരുണ്‍ യോഗിരാജിന് ക്ഷണം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പേര് അതിഥി പട്ടികയില്‍ ഇല്ലെന്നാണ് പുതിയ റിപ്പോർട്ട്. അരുണിന്റെ ഭാര്യ വിജേതയും രണ്ടുകുട്ടികളും അയോദ്ധ്യയിലെത്തി ചടങ്ങ് കാണാണമെന്ന് ആഗ്രഹിച്ചെങ്കിലും ചടങ്ങിനുള്ള ക്ഷണം ലഭിക്കാത്തതിനാല്‍ അവർ പങ്കെടുക്കില്ലെന്നാണ് സൂചന. അരുണ്‍ നിർമ്മിച്ച വിഗ്രഹം തിരഞ്ഞെടുത്തതില്‍ വളരെ സന്തോഷമുണ്ടെന്ന് ശില്പിയുടെ കുടുംബം മുൻപ് പ്രതികരിച്ചിരുന്നു. കുടുംബത്തിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് വലിയ രീതിയിൽ ആളുകൾ വിമർശിക്കുന്നുണ്ട്.
Read More26 കാരി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ
ബെംഗളൂരു: വിവാഹിതയായ യുവതി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ. തീർത്ഥഹള്ളി താലൂക്കിലെ ദാസനകുടിഗെ വില്ലേജിലെ ഷമിത (26) ആണ് മരിച്ചത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഷമിത യുവാവുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തത്. വൈൽഡ് ലൈഫ് ഡിപ്പാർട്ട്‌മെന്റിലാണ് ഭർത്താവ് സോമേശ്വർ ജോലി ചെയ്യുന്നത്. കുറച്ചു ദിവസമായി നൈറ്റ് ഡ്യൂട്ടിയിലാണ് ഇയാൾ. അതുപോലെ ഇന്നലെ രാത്രിയും ഡ്യൂട്ടിക്ക് പോയിരുന്നു. രാവിലെയായിട്ടും ഷമിത മുകളിലത്തെ നിലയിൽ നിന്ന് ഇറങ്ങാത്തതിനെ തുടർന്ന് വീട്ടുകാരും ജോലിക്കാരും ചെന്ന് നോക്കിയപ്പോഴാണ് ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്. മുറിയിൽ നിന്ന് ഒരു മരണക്കുറിപ്പ്…
Read Moreകോവിഡ് വ്യാപനം; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ
ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായി കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി ആരോഗ്യവകുപ്പ്. രോഗ ലക്ഷണമുള്ള 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ കോവിഡ് പരിശോധന നടത്തണം. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ കൂടുതൽ ജാഗ്രത പുലർത്തണം. ഹോം ഐസൊലേഷനിലുള്ള കോവിഡ് രോഗികളെ കൃത്യമായ ഇടവേളകളിൽ ആരോഗ്യപ്രവർത്തകർ നിരീക്ഷിക്കണം. ഐ.സി.യു.വിലുള്ള കോവിഡ് രോഗികളെ ടെലി ഐ.സി.യു. വഴി നിരീക്ഷിക്കണമെന്നും പുതുക്കിയ മാർഗ നിർദേശത്തിൽ പറയുന്നു. സംസ്ഥാനത്ത് 87 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 672 പേരാണ് ചികിത്സയിലുള്ളത്. ഒരു മരണം…
Read Moreസദാചാര ആക്രമണവും കൂട്ട ബലാൽസംഗവും ; പോലീസ് ഇൻസ്പെക്ടർക്കും കോൺസ്റ്റബിളിനും സസ്പെൻഷൻ
ബെംഗളൂരു: സുഹൃത്തിനൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവതിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പോലീസ് ഇൻസ്പെക്ടർക്കും കോൺസ്റ്റബിളിനും സസ്പെൻഷൻ. കൃത്യനിർവഹണ വീഴ്ചയും അന്വേഷണത്തിലെ കാലതാമസവുമാണ് നടപടിക്കാധാരം. ഹനഗൽ പോലീസ് ഇൻസ്പെക്ടർ എസ്.ആർ.ശ്രീധർ, കോൺസ്റ്റബിൾ ഇല്യാസ് ശേതസനദി എന്നിവരെയാണ് ജില്ല പോലീസ് സൂപ്രണ്ട് അൻഷു കുമാർ സസ്പെൻഡ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. അക്കി അലുർ സ്വദേശി മഫീദ് ഒണികേരിയാണ്(23) അറസ്റ്റിലായത്. മദരസാബ് മണ്ഡകിയിലെ അഫ്താബ് ചന്ദനക്കട്ടി(24), അക്കി അലുറിലെ അബ്ദുല്ല ഖാദർ (25), ജാഫർ ഹഞ്ചിമണി(22), അക്കി അലുർ…
Read Moreഎസ്എസ്എൽസി, പിയുസി പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു
ബെംഗളൂരു : കർണാടക ബോർഡ് ഓഫ് സ്കൂൾ എക്സാമിനേഷൻ ആൻഡ് ഇവാലുവേഷൻ എസ്എസ്എൽസി 2024 പരീക്ഷ-1, രണ്ടാം പിയുസി പരീക്ഷ-1 എന്നിവയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. മാർച്ച് 25 മുതൽ ഏപ്രിൽ 6 വരെയാണ് എസ്എസ്എൽസി പരീക്ഷ. രണ്ടാം പിയുസി പരീക്ഷ മാർച്ച് 1 മുതൽ മാർച്ച് 22 വരെ നടക്കുമെന്ന് കർണാടക സ്കൂൾ എക്സാമിനേഷൻസ് ആൻഡ് ഇവാലുവേഷൻ ബോർഡ് അറിയിച്ചു. എസ്എസ്എൽസിക്കും സെക്കൻഡറി പിയുസിക്കും ഒരേ ദിവസം മൂന്ന് പരീക്ഷകൾ നടത്തുന്ന പുതിയ സംവിധാനം ഇതാദ്യമായാണ് നടപ്പാക്കുന്നത്.
Read Moreമുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അപമാനിച്ച് വീഡിയോ; യുവാവ് അറസ്റ്റിൽ
ബെംഗളൂരു: മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അപമാനിച്ച് വിഡിയോ പുറത്തിറക്കിയ യുവാവ് അറസ്റ്റിൽ. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും അപമാനിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ ആണ് യുവാവ് അറസ്റ്റിലായത്. അനിൽ കുമാർ എന്ന ആളാണ് അറസ്റ്റിലായത്. ഉത്തര കന്നഡ ജില്ലക്കാരനായ ഇയാൾ സൂറത്ത്കലിൽ ക്യാബ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. സർക്കാറിന്‍റെ വിവധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി റേഷൻ കാർഡിൽ പേര് ചേർക്കാൻ കഴിയാതെ വന്നതിൽ പ്രകോപിതനായാണ് അനിൽ കുമാർ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അപമാനിച്ചുകൊണ്ട് കന്നടയിലും തുളുവിലും വിഡിയോ പുറത്തിറക്കിയത്. നാഷണൽ സ്റ്റുഡൻസ് യൂണിയൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ്…
Read More