ബെംഗളൂരു: വ്യക്തിഗത നികുതിയടക്കം കേന്ദ്രവിഹിതം തുല്യമായി വിതരണം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഫോറം രൂപീകരിക്കാൻ കർണാടക കോണ്‍ഗ്രസിന്റെ തീരുമാനം. ദക്ഷിണേന്ത്യയുടെ ദേശീയതയെന്ന കർണാടക കോണ്‍ഗ്രസ് എംപി ഡികെ സുരേഷിന്റെ പരാമര്‍ശത്തിന് പിന്നാലെ സമാന ചിന്തക്കാരായ പാര്‍ട്ടികള്‍ ഫോറം രൂപീകരിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെക്കുകയായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക സഖ്യം രൂപീകരിക്കണമെന്ന ആവശ്യം നേരത്തെ ചര്‍ച്ചയിലുണ്ടെന്നും ഇതിന് കര്‍ണാടക മുന്‍കയ്യെടുക്കണമെന്നാണ് ബന്ധപ്പെട്ടവരുടെ താല്‍പ്പര്യമെന്നും കര്‍ണാടക മുഖ്യമന്ത്രി സിഎം സിദ്ധരാമയ്യയുടെ സാമ്പത്തിക ഉപദേഷ്ടാവ് ബസവരാജ് രായറെഡ്ഢി പറഞ്ഞു. ഫെഡറലിസമാണ് ഫോറത്തിലൂടെ ലക്ഷ്യമാക്കുന്നത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ അവകാശവും…
Read MoreTag: karnataka
ക്ഷേത്രങ്ങളിൽ ഡ്രസ്സ് കോഡ് അടിച്ചേൽപ്പിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: ക്ഷേത്രങ്ങളില്‍ ഡ്രസ് കോഡ് അടിച്ചേല്‍പിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഡ്രസ് കോഡ് സംബന്ധിച്ച് സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും കൂട്ടായ്മ സമർപ്പിച്ച നിർദേശം തള്ളിയതായി അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളില്‍ പ്രവേശിക്കേണ്ടത് നല്ല മനസ്സോടെയാണ്. സർക്കാറിന്റെ മുസ്‌റായി വകുപ്പിന് കീഴിലെ ക്ഷേത്രങ്ങളില്‍ ഡ്രസ് കോഡ് നടപ്പാക്കാൻ ഉദ്ദേശിച്ചിട്ടില്ല. സാരിയോ മുണ്ടോ ധരിക്കാൻ പറയാൻ ആർക്കും അവകാശമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹംപി വിരുപാക്ഷ ക്ഷേത്രത്തില്‍ ഡ്രസ് കോഡ് നടപ്പാക്കിയതില്‍ സർക്കാറിന് പങ്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. സാരിയും മുണ്ടും അല്ലാത്ത വസ്ത്രങ്ങളെയൊക്കെ മാന്യമല്ലാത്ത വസ്ത്രമെന്ന് വിശേഷിപ്പിച്ചായിരുന്നു വിരൂപാക്ഷ ക്ഷേത്രത്തില്‍ ജില്ല…
Read Moreകേന്ദ്ര സർക്കാരിന്റേത് ചിറ്റമ്മനയമെന്ന് മുഖ്യമന്ത്രി; ഫെബ്രുവരി 7 ന് സമരം
ബെംഗളൂരു: കേന്ദ്ര സർക്കാരിന്റെ ചിറ്റമ്മ നയത്തിനെതിരെ പ്രതിഷേധവുമായി സംസ്ഥാന സർക്കാർ. കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഫെബ്രുവരി ഏഴിനാണ് ഡൽഹിയിൽ സമരം നടത്തും. എല്ലാ ഭരണകക്ഷി എംഎൽഎമാരും സമരത്തിന്റെ ഭാഗമാവും. കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ അവഗണിച്ചു, സംസ്ഥാനത്തിന് അർഹമായ മറ്റു ഫണ്ടുകൾ അനുവദിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണു സമരം നടത്താൻ ഒരുങ്ങുന്നത്. ഫെബ്രുവരി ഏഴിന് ഡൽഹിയിൽ ഒരു പ്രതിഷേധ സമരം നടത്താൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഒരു കാരണം കേന്ദ്ര ബജറ്റാണ്. കർണാടകയ്ക്ക് യാതൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാമതായി വരൾച്ചാ ദുരിതാശ്വാസമായ 4,663 കോടി രൂപ…
Read Moreവിവാഹ രജിസ്ട്രേഷന് നിയമത്തില്‍ ഭേദഗതി വരുത്താൻ അനുമതി
ബെംഗളൂരു: ഹിന്ദു വിവാഹ രജിസ്ട്രേഷന് നിയമത്തില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ അനുമതി. ഇതോടെ വിവാഹങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യാനാകുമെന്ന് വിധാൻ സൗധയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിനുശേഷം നിയമമന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. സാങ്കേതികവിദ്യ ഉപയോഗിച്ച് വിവാഹ രജിസ്ട്രേഷന് ലളിതമാക്കാനാണിതെന്ന് മന്ത്രി വ്യക്തമാക്കി. കാവേരി-2 സോഫ്റ്റ്വെയര് ഉപയോഗിച്ച് ഓണ്‍ലൈനായി രജിസ്ട്രേഷന് അനുവദിക്കുന്നതാണ് പദ്ധതി. ബാപ്പുജി സെന്ററുകള്‍ക്കും ഗ്രാമ വണ്‍ സെന്ററുകള്‍ക്കും വിവാഹ രജിസ്ട്രേഷന് അപേക്ഷ സ്വീകരിക്കാന്‍ അനുമതിയുണ്ടെന്ന് പാട്ടീല്‍ പറഞ്ഞു. ആധാര്‍ ആധികാരികത ഉപയോഗിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാനും സംസ്ഥാന സര്‍ക്കാര്‍…
Read Moreലോക് സഭാ തെരഞ്ഞെടുപ്പ്; കർണാടകയിൽ നിന്ന് സോണിയ ഇല്ല
ബെംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്ന് സോണിയ ഗാന്ധി മത്സരിക്കില്ലെന്ന് ഡി.കെ. ശിവകുമാര്‍. തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി കർണാടകയിൽ നിന്നും മത്സരിൽകുമെന്ന് അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നു. ഏപ്രിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി യു.പിയിലെ റായ്ബറേലിയില്‍നിന്ന് മത്സരിക്കില്ലെന്നും പകരം കര്‍ണാടകയില്‍ നിന്ന് രാജ്യസഭയില്‍ എത്തുമെന്നുമുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തവണ സോണിയ ഗാന്ധി എവിടെ നിന്ന് മത്സരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് ശിവകുമാര്‍ അറിയിച്ചു. വൈകാതെ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടുമെന്നും അദ്ദേഹം അറിയിച്ചു.
Read Moreകേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ റെയിൽവേയ്ക്ക് അനുവദിച്ചത് 7524 കോടി
ബെംഗളൂരു: കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് അനുവദിച്ചത് 7524 കോടി രൂപ. ഇതിൽ 7329 കോടി രൂപ ദക്ഷിണ പശ്ചിമ റെയിൽവേക്കാണ് അനുവദിച്ചത്. പുതിയ പാതകൾക്കായി 2286 കോടിയും പാത ഇരട്ടിപ്പിക്കലിന് 1531 കോടിയും അടിസ്ഥാന സൗകര്യ വികസനത്തിന് 987 കോടിയുമാണ് വകയിരുത്തിയത്. അമൃത് ഭാരത് പദ്ധതി പ്രകാരം സംസ്ഥാനththe48 സ്റ്റേഷനുകൾ നവീകരിക്കും.
Read Moreതാരജോഡികൾ വിവാഹിതരാവുന്നത് അയോദ്ധ്യയിൽ
ബെംഗളൂരു: കന്നട സിനിമാതാരങ്ങളായ അരുണ്‍ ദേവ ഗൗഡയും ഐശ്വര്യയും വിവാഹിതരാകുന്നത് അയോദ്ധ്യയിലാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം 22നാണ് ഇരുവരുടെയും വിവാഹനിശ്ചയം വളരെ ലളിതമായി കഴിഞ്ഞത്. ഇതിനു പിന്നാലെയാണ് താരങ്ങളുടെ വിവാഹത്തെക്കുറിച്ചുളള വാർത്തകള്‍ വരുന്നത്. ഈ വർഷം അവസാനത്തോടെ ഇരുവരും വിവാഹിതരാകുമെന്നാണ് വിവരം. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിവസമാണ് ഞങ്ങളുടെ വിവാഹനിശ്ചയം നടന്നതെന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഐശ്വര്യ മാദ്ധ്യമങ്ങളോട് പറഞ്ഞു. അരുണിന്റെ വസതിയില്‍ വച്ചായിരുന്നു ചടങ്ങ്. താനും അരുണും വലിയ രാമഭക്തരാണെന്നും ഇടയ്ക്കിടയ്ക്ക് പ്രാർത്ഥനയ്ക്കായി നിരവധി ക്ഷേത്രങ്ങളില്‍ പോകാറുണ്ടെന്നും താരം വെളിപ്പെടുത്തി. ഞങ്ങളുടെ കുടുംബങ്ങള്‍ ദൈവ…
Read Moreകനത്ത മൂടൽ മഞ്ഞ് റോഡരികിലെ ലോറി കണ്ടില്ല; അമിതവേഗതയിലെത്തിയ കാർ കൂട്ടിയിടിച്ച് 2 പേർ മരിച്ചു
ബെംഗളൂരു: ഹാസൻ ജില്ലയിലെ ആളൂർ താലൂക്കിൽ ഈശ്വരഹള്ളി കുഡിഗെക്ക് സമീപം ഹൈവേയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ അമിതവേഗതയിലെത്തിയ കാർ കൂട്ടിയിടിച്ച് അപകടം. പ്രദീപ് (30), ഗുരു (25) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ടയർ പഞ്ചറായി റോഡിന് നടുവിൽ തടി നിറച്ച ലോറി നിർത്തിയിട്ടിരുന്നു. പുലർച്ചെ മൂടൽമഞ്ഞിനെത്തുടർന്ന് റോഡിൽ യാത്ര ചെയ്യുന്നവർക്ക് മുന്നിലെ വാഹനങ്ങൾ കാണാൻ കഴിഞ്ഞിരുന്നില്ല. ലോറി അവിടെ ഉണ്ടായിരുന്നത് കാറിലുണ്ടായിരുന്നവർ കണ്ടിരുന്നില്ല. ഇടിയുടെ ആഘാതത്തിൽ കാർ റോഡിലേക്ക് മറിഞ്ഞു. ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
Read Moreവിവാഹ ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും യുവാവ് കൊലപ്പെടുത്തി
ബെംഗളൂരു: നാല് മാസം മുമ്പ് വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടിയ സംഭവത്തിൽ യുവതിയെയും കാമുകനെയും ഭർത്താവ് കൊലപ്പെടുത്തി. വിവാഹത്തിന് മുമ്പ് തന്നെ യുവതി മറ്റൊരു യുവാവുമായി പ്രണയത്തിൽ ആയിരുന്നു. എന്നാൽ, വീട്ടുകാരുടെ നിർബന്ധത്താൽ പ്രണയം മറച്ചുവെച്ച് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. വിവാഹ ശേഷം യുവതി പഴയ കാമുകനൊപ്പം ഒളിച്ചോടി. യാസീന ബാഗോഡെ (21), ഹീനകൗസർ സുദാരനെ (19) എന്നിവരാണ് കൊല്ലപ്പെട്ട ദമ്പതികൾ. തൗഫീഖ് കാദി (24) ആണ് കൊലക്കേസ് പ്രതി. മറ്റു രണ്ടുപേരെയും ആക്രമിക്കുന്നതിനിടെ, തടയാനെത്തിയ അമ്മ ആമിനാബായി ബാഗുഡയെയും ഭാര്യാപിതാവ് മുസ്തഫ മുല്ലയെയും ഇയാൾ…
Read Moreസംസ്ഥാനത്ത് 40 ഇടങ്ങളിൽ ലോകായുക്തയുടെ റെയ്ഡ്
ബെംഗളൂരു : സംസ്ഥാനത്ത് 10 സർക്കാരുദ്യോഗസ്ഥരുമായി ബന്ധപ്പെട്ട 40 ഇടങ്ങളിൽ ലോകായുക്തയുടെ റെയ്ഡ്. അനധികൃത സ്വത്തുസമ്പാദനം, കൈക്കൂലി തുടങ്ങിയ ആരോപണങ്ങളുയർന്ന ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും ഇവരുമായി ബന്ധപ്പെട്ട മറ്റുസ്ഥലങ്ങളിലുമാണ് റെയ്ഡ് നടന്നത്. ചില ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്ന് ആഭരണങ്ങളും പണവും ഉൾപ്പെടെ 24 കോടി രൂപയുടെ സ്വത്തുവകകൾ റെയ്ഡിൽ പിടിച്ചെടുത്തു. ചില ഉദ്യോഗസ്ഥരിൽ നിന്ന് സ്വത്തുസംബന്ധിച്ച ഏതാനുംരേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ തുടങ്ങിയ റെയ്ഡ് രാത്രിയോടെയാണ് അവസാനിച്ചത്. തുമകൂരുവിലെ കർണാടക റൂറൽ ഇൻഫ്രാസ്ട്രെക്ചർ ഡിവലപ്‌മെന്റ് ലിമിറ്റഡ് ഉദ്യോഗസ്ഥൻ ഹനുമന്തരായപ്പ, മണ്ഡ്യയിലെ പൊതുമരാമത്ത് വകുപ്പ് ചീഫ്…
Read More