ബെംഗളൂരു: സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് നടത്തുന്ന അന്വേഷണത്തിനെതിരെ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണത്തില്‍ ഇടപെടാന്‍ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് നാഗപ്രസന്നയുടെ ഉത്തരവ്. ഹര്‍ജിയില്‍ തീരുമാനമാവുന്നതുവരെ അറസ്റ്റുപോലുള്ള കടുത്ത നടപടികളുണ്ടാകരുതെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും, ആവശ്യമായ രേഖകള്‍ എക്സാലോജിക് സൊലൂഷന്‍സ് എസ്എഫ്‌ഐഒയ്ക്ക് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. എസ്എഫ്‌ഐഒ അന്വേഷണം നിലനില്‍ക്കില്ലെന്നാണ് എക്‌സാലോജിക്ക് കോടതിയില്‍ വാദിച്ചത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം തുടരുകയാണെന്നും ഇതുമായി സഹകരിക്കുന്നുണ്ടെന്നും എക്സാലോജിക്…
Read MoreTag: karnataka
ഇൻഫോസിസിന് നൽകിയ ഭൂമി തിരിച്ചെടുക്കണമെന്ന് ബിജെപി എംഎൽഎ
ബെംഗളൂരു: ഐ ടി സ്ഥാപനമായ ഇന്‍ഫോസിസിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി എംഎല്‍എ. തന്റെ മണ്ഡലമായ ഹുബ്ലി-ധാര്‍വാഡ് വെസ്റ്റില്‍ 58 ഏക്കര്‍ ഭൂമി നല്‍കിയിട്ട് ഒരു തൊഴിലവസരം പോലും നല്‍കിയില്ലെന്നും എംഎല്‍എയായ അരവിന്ദ് ബെല്ലാഡ് നിയമസഭയില്‍ പറഞ്ഞു. കമ്പനിക്ക് നല്‍കിയ ഭൂമി തിരിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ മണ്ഡലത്തില്‍ ഒരു വ്യവസായ എസ്‌റ്റേറ്റുണ്ട്. അവിടെ 58 ഏക്കര്‍ സ്ഥലം ഇന്‍ഫോസിസിന് നല്‍കിയിട്ട് ഒരു തൊഴിലവസരം പോലും നല്‍കിയില്ല. അവരില്‍ നിന്ന് ഭൂമി തിരിച്ചെടുക്കണം. അരവിന്ദ് പറഞ്ഞു. ഒരു കോടി രൂപ വിലമതിക്കുന്ന ഭൂമി 35 ലക്ഷം…
Read Moreഅമ്മായിയമ്മയുടെയും ഭർത്താവിന്റെയും പീഡനം; 2 വയസുകാരി മകളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു
ബെംഗളൂരു: 2 വയസുകാരി മകളെ കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങി മരിച്ചു. കലബുർഗി ജില്ലയിലെ ചിഞ്ചോളി താലൂക്കിലെ മാറപള്ളി ഗ്രാമത്തിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. ശിവലീല (23), വർഷിത (2) എന്നിവരാണ് മരിച്ചത്. ചിഞ്ചോളി താലൂക്കിലെ കേരോളി ഗ്രാമവാസിയായ ശിവലീലയും മാറപ്പള്ളി വില്ലേജിലെ ആനന്ദും മൂന്ന് വർഷം മുമ്പാണ് വിവാഹിതയായത്. വിവാഹശേഷം ഭർത്താവും അമ്മായിയമ്മയും ചേർന്ന് ശിവലീലയെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് പരാതി. അമ്മായിയമ്മയുടെ ശല്യം സഹിച്ച് ശിവലീല സ്വന്തം വീട്ടിൽ പോയിരുന്നു. എന്നാൽ രണ്ട് ദിവസം മുമ്പ് ശിവലീലയെ ഭർത്താവ് തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു. ഇതുമായി…
Read Moreമംഗളൂരു- മഡ്ഗാവ് വന്ദേഭാരത് ഓട്ടം നിർത്താൻ ആലോചന
ബെംഗളൂരു: യാത്രക്കാരില്ലാത്തതിനാല്‍ മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് ഓട്ടം നിർത്താൻ ആലോചന നടക്കുന്നതായി റിപ്പോർട്ട്. മിക്കദിവസങ്ങളിലും 530 സീറ്റില്‍ നൂറ്റിയിരുപതിനടുത്ത് യാത്രക്കാരേ ഉണ്ടാകാറുള്ളു. നേരത്തേ മംഗളൂരു-ഗോവ ഇന്റർസിറ്റിയും ആളില്ലാതെ നിർത്തലാക്കിയിരുന്നു. മംഗളൂരു-ഗോവ- മംഗളൂരു വന്ദേഭാരത്(20646/20645) ഡിസംബർ 30-നാണ് ഓട്ടം തുടങ്ങിയത്. നിലവില്‍ മംഗളൂരു-ഗോവ യാത്രയ്ക്ക് (437 കിലോമീറ്റർ)ചെയർകാറില്‍ 1330 രൂപയും എക്സിക്യുട്ടീവ് ചെയറില്‍ 2350 രൂപയുമാണ് ഈടാക്കുന്നത്. യഥാർഥ കിലോമീറ്റർ പ്രകാരം (318 കിലോമീറ്റർ) ചെയർകാറിന് 805 രൂപയും എക്സിക്യുട്ടീവ് ചെയറില്‍ 1500 രുപയുമാണ് വേണ്ടത്. ദൂരം കൂട്ടിക്കാണിച്ച് യാത്രക്കാരില്‍ നിന്ന് അധികതുക ഈടാക്കുകയാണ്.
Read Moreകോടതിയിൽ മോശമായി പെരുമാറി; അഭിഭാഷകനെതിരെ നടപടി
ബെംഗളൂരു: കേസ് ഫയലുകള്‍ വലിച്ചെറിഞ്ഞ് കോടതിയില്‍ മോശമായി പെരുമാറിയതിനും ഉച്ചത്തില്‍ സംസാരിച്ചതിനും അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ കര്‍ണാടക ഹൈക്കോടതി. അഡ്വക്കേറ്റ് എം വീരഭദ്രയ്യക്കെതിരെയാണ് കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ ജസ്റ്റിസ് കെ എസ് ഹേമലേഖ ഉത്തരവിട്ടത്. പെരുമാറ്റം സൂക്ഷിക്കണമെന്ന് ഒരു തവണ കോടതി മുന്നറിയിപ്പ് നല്‍കിയിട്ടും അഭിഭാഷകന്‍ ഫയലുകള്‍ വലിച്ചെറിയുകയായിരുന്നു. ഉച്ചത്തില്‍ സംസാരിക്കുന്നതിന് ആവര്‍ത്തിച്ച് വിലക്കിയിട്ടും അഭിഭാഷകന്‍ ശബ്ദം കുറക്കാന്‍ തയ്യാറായില്ല. വാദിക്കാന്‍ സമയം അനുവദിച്ചിട്ടും വാദിക്കാന്‍ തയ്യാറാകാതെയിരിക്കുകയും തുടര്‍ന്ന് മോശമായി പെരുമാറുകയും ചെയ്തു. അഭിഭാഷകന്‍ ഹാജരായ കേസില്‍ കോടതി പിഴ ചുമത്തിയതില്‍ പ്രകോപിച്ചാണ്…
Read Moreസർക്കാരിന്റെ വാഗ്ദാന പദ്ധതികളെ കുറിച്ച് സംവാദം; അമിത് ഷായെ വെല്ലുവിളിച്ച് സിദ്ധരാമയ്യ
ബെംഗളൂരു : കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാന പദ്ധതികളെപ്പറ്റി പൊതുവേദിയിൽ സംവാദം നടത്താൻ അമിത് ഷായെ വെല്ലുവിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. വാഗ്ദാനപദ്ധതികൾ സംസ്ഥാനത്തെ ഖജനാവ് കാലിയാക്കിയെന്ന അമിത് ഷായുടെ ആരോപണത്തോട് പ്രതികരിച്ചാണ് വെല്ലുവിളി നടത്തിയത്. വാഗ്ദാന പദ്ധതികൾക്കൊണ്ടല്ല, കേന്ദ്ര സർക്കാർ നികുതിവിഹിതത്തിൽ സംസ്ഥാനത്തോട് വിവേചനം കാണിക്കുന്നതുകൊണ്ടാണ് ഖജനാവ് കാലിയായതെന്ന് തെളിയിക്കാമെന്നും സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാനത്തെ വാഗ്ദാന പദ്ധതികൾ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി. നേതാക്കൾ ശ്രമിക്കുകയാണെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
Read Moreപത്താംക്ലാസ് വിദ്യാർഥികളുടെ റാഗിങ്ങിൽ 15 വിദ്യാർത്ഥികൾക്ക് പരിക്ക്
ബെംഗളൂരു: കൊപ്പാളിൽ റെസിഡൻഷ്യൽ സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥികളുടെ റാഗിങ്ങിൽ മറ്റ് ക്ലാസുകളിലെ 15 വിദ്യാർഥികൾക്ക് പരിക്ക്. ഗംഗാവതി താലൂക്കിലെ ഹേമഗുഡ്ഡയിൽ മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. 8,9 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. പത്താംക്ലാസിലെ എട്ട് വിദ്യാർഥികൾ ചേർന്നാണ് ഇവരെ റാഗ് ചെയ്തത്. പരിക്കേറ്റ മൂന്നു വിദ്യാർഥികളെ കൊപ്പാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളുടെ സ്വകാര്യഭാഗങ്ങളിലുൾപ്പെടെ മുറിവുകളുണ്ടെന്ന് ഡോക്ടർമാർ പരിശോധനയിൽ കണ്ടെത്തി. ചില വിദ്യാർഥികൾ വിവരം രക്ഷിതാക്കളോട് പറഞ്ഞപ്പോഴാണ് പുറത്തറിയുന്നത്. കൊപ്പാൾ ജില്ലാ അധികൃതർ ഹോസ്റ്റലിലെത്തി വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തി.
Read Moreസംസ്ഥാനത്ത് ഹുക്ക നിരോധിച്ച് സംസ്ഥാന സർക്കാർ
ബെംഗളൂരു: സംസ്ഥാന വ്യാപകമായി ഹുക്ക നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഹുക്കയുടെ വിപണനവും ഉപയോഗവും വിലക്കിയിട്ടുണ്ട്. പൊതുജനാരോഗ്യ സംരക്ഷണാര്‍ഥമാണ് നടപടിയെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. ഹുക്ക നിരോധിച്ചുകൊണ്ട്, സിഗരറ്റ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രൊഡക്ടക്‌സ് നിയമനത്തില്‍ ഭേദഗതി വരുത്തിയതായി മന്ത്രി പറഞ്ഞു. വരുംതലമുറയ്ക്ക് ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി എക്‌സില്‍ കുറിച്ചു.
Read Moreമലയാളി യുവാവിനും ബെംഗളൂരുവിലെ യുവതിക്കും നേരെ സദാചാര അക്രമം; 4 പേർ അറസ്റ്റിൽ
ബെംഗളൂരു: മലയാളി യുവാവിനും ബെംഗളൂരു സ്വദേശിനിയായ യുവതിക്കും നേരെ സദാചാര പോലീസ് ചമഞ്ഞ് അക്രമം. ഇതുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ പ്രശാന്ത ഭണ്ഡാരി (38), ഉമേഷ് (23), സുധീർ (26), കീർത്തൻ പൂജാരി (20) എന്നിവരാണ് അറസ്റ്റിലായത്. യുവതിയും യുവാവും പനമ്പൂർ ബീച്ചില്‍ ഒരുമിച്ചിരിക്കെ പ്രതികള്‍ അക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. യുവാക്കള്‍ ഇവരെ ചോദ്യം ചെയ്യുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും വീഡിയോ പകർത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. യുവതി പനമ്പൂർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന്…
Read Moreകുടകിൽ വെള്ളച്ചാട്ടം കാണാൻ എത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു
ബെംഗളൂരു: കുടകിലെ നാപോക്ലുവിന് സമീപം ചേലവറ വെള്ളച്ചാട്ടത്തിൽ മലയാളി യുവാവ് മുങ്ങി മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കണ്ണൂർ ഇരിട്ടി സ്വദേശി മുഹമ്മദ് അഷ്‌റഫിൻ്റെ മകൻ റഷീദ് (25) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ചെലവർ വെള്ളച്ചാട്ടം കാണാൻ കണ്ണൂർ സ്വദേശികളായ റഷീദും മുഹമ്മദ് ഷാലിയും രണ്ട് യുവതികളും എത്തിയിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ടൂറിസ്റ്റ് ഏജൻസികളിൽ യുവതികളും മട്ടന്നൂരിലെ യുവാക്കളും ജോലി ചെയ്തിരുന്നതായി പറയപ്പെടുന്നു. ഉച്ചവെയിലിൽ വെള്ളച്ചാട്ടത്തിന് താഴെയുള്ള കുഴിയിൽ കുളിക്കാൻ ശ്രമിച്ച റഷീദ് ചുഴിയിൽപ്പെട്ട് മുങ്ങിമരിക്കുകയാണ് ഉണ്ടായത്. വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥർ മൃതദേഹം…
Read More