കർണാടക ആർടിസി ബസുകൾക്ക് ബജറ്റിൽ 500 കോടി 

ബെംഗളൂരു: കർണാടക ആർടിസി യ്ക്ക് പുതിയതായി 1200 ബസുകൾ വാങ്ങാൻ പൈസ അനുവദിച്ച് കർണാടക സർക്കാർ. ബജറ്റിൽ 500 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ വർഷം 3526 പുതിയ ബസുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകിയിരുന്നു. മൂന്ന് കോർപ്പറേഷനുകൾക്കും കൂടിയാണ് 500 കോടി ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.

Read More

ഡ്രൈവർമാരെ കരാറടിസ്ഥാനത്തിൽ നിയോഗിച്ച് കർണാടക ആർ.ടി.സി.

ബെംഗളൂരു : ഡ്രൈവർമാരുടെ എണ്ണത്തിലുള്ള കുറവ് ട്രിപ്പുകളെ ബാധിക്കാൻ തുടങ്ങിയതോടെ കരാറടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിച്ച് കർണാടക ആർ.ടി.സി.  23,000 രൂപ ശമ്പളത്തിന് പുറമേ സർവീസിലൂടെ കിട്ടുന്ന വരുമാനത്തിന്റെ ഒരുശതമാനം കമ്മിഷനും മറ്റ് അലവൻസുകളും ഇവർക്ക് ലഭിക്കും. രാമനഗര, ചാമരാജ് നഗർ ഡിവിഷനുകളിലാണ്  ആദ്യഘട്ടത്തിൽ ഡ്രൈവർമാരെ നിയോഗിച്ചിരിക്കുന്നത്. അധിക ബാധ്യതകൾ ഇല്ലാതെ തന്നെ സർക്കാറിന് ഡ്രൈവർമാരുടെ സേവനം ലഭിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടമായി പറയപ്പെടുന്നത്. 100 ഡ്രൈവർമാരെയാണ് നിലവിൽ കർണാടക ആർ.ടി.സി നിയോഗിച്ചിരിക്കുന്നത്. കൂടാതെ മംഗളൂരു, പുത്തൂർ ഡിവിഷനുകളിലായി 250 ഡ്രൈവർമാരെക്കൂടി നിയോഗിക്കാനുള്ള അന്തിമ നടപടികൾ പൂർത്തിയായി…

Read More

സംസ്ഥാനാന്തര ഗതാഗത കരാർ പുതുക്കി കർണാടക ആർ.ടി.സി

ബെംഗളുരു: ആന്ധ്രയുമായുള്ള സംസ്ഥാനാന്തര ഗതാഗത കരാർ പുതുക്കി കർണാടക ആർടിസി. 2008ന് ശേഷം ആദ്യമായാണ് ഇരുസംസ്ഥാനങ്ങളും ഗതാഗത കരാർ പുതുക്കുന്നത്. പുതുക്കിയ കരാർ പ്രകാരം കർണാടക ആർടിസിക്കു 69372 കിലോമീറ്റർ ദൂരം ആന്ധ്രയിൽ സർവീസ് നടത്താം. 496 ബസുകൾ ഓടിക്കാം. ആന്ധ്രയ്ക്ക് കർണാടകയിൽ 69,284 കിലോമീറ്റർ ദൂരം 327 ബസുകൾ ഓടിക്കാം.

Read More

ബസ് ഗതാഗതം പ്രോത്സാഹിപ്പിക്കൽ; വിദ്യാർഥികൾക്കായി ഓൺലൈൻ മത്സരം നടത്തി ബിഎംടിസി

ബെംഗളൂരു: ബിഎംടിസി ബസ് യാത്ര പ്രോത്സാഹിപ്പിക്കാൻ നഗരത്തിലെ വിദ്യാർഥികൾക്കായി ഓൺലൈൻ മത്സരം. രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ സുസ്ഥിര വികസന കേന്ദ്രം സംഘടിപ്പിക്കുന്ന മത്സരം ട്രാഫിക് സ്പെഷൽ കമ്മിഷണർ എം.എ. സലിമാണ് ഉദ്ഘാടനം ചെയ്തത്.ബസ് യാത്ര പ്രോത്സാഹിപ്പിക്കുന്ന ഫൊട്ടോഗ്രഫി, പോസ്റ്റർ നിർമാണം, ഇൻസ്റ്റഗ്രാം റീൽസ് ഉൾപ്പെടെയുള്ള മത്സരങ്ങളാണു സംഘടിപ്പിച്ചിട്ടുള്ളത്. നഗരത്തിലെ എല്ലാ വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം. 25,000 രൂപയാണു വിവിധ മത്സരങ്ങളിലെ സമ്മാനത്തുക. 12നു മുന്നോടിയായി ഇതിനായുള്ള എൻട്രികൾ അയയ്ക്കണം. പൊതുഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വായുമലിനീകരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു.

Read More

കേരളത്തിലേക്ക് ഉൾപ്പെടെ 10 സ്ലീപ്പർ ബസ് സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി കർണാടക ആർ.ടി.സി

ബെംഗളൂരു: കർണാടക ആർ.ടി.സി മൈസൂരുവിൽ നിന്നും എറണാകുളം കോഴിക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് 10 സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കുന്നു. എറണാകുളത്തേക്ക് മൾട്ടി ആക്സിൽ അംബാരി എസി സ്ലീപ്പറും കോഴിക്കോട്ടെയ്ക്ക് ബെംഗളൂരുവിൽ നിന്ന് മൈസൂരു വഴി നോൺ എസി സ്ലീപ്പർ ബസ് സർവീസും ആരംഭിക്കും. തിരുപ്പതി, ഹൈദരാബാദ്, ചെന്നൈ, മാന്ദ്രാലയ എന്നിവിടങ്ങളിലേയ്ക്കാണ് മറ്റ് സർവീസുകൾ. മൈസൂരു ഡിവിഷനിലേയ്ക്ക് 50 ഇ – ബസുകൾ അടുത്ത മാസം എത്തും കൂടാതെ വോൾവോയുടെ 20 മൾട്ടി ആക്സിൽ എസി സ്ലീപ്പർ ബസുകളാണ് കർണാടക ആർ.ടി.സി പുതുതായി വാങ്ങുന്നത്.

Read More

ബസ് ട്രാക്കിങ്ങിന് ബിഎംടിസിയുടെ നിംബസ് ആപ്പ്; റിപ്പബ്ലിക് ദിനത്തിൽ പ്രവർത്തനം ആരംഭിക്കും

ബെംഗളൂരു: ഏറെ കാലതാമസത്തിന് ശേഷം ബിഎംടിസിയുടെ ആപ്പ് നിംബസ് ഈ റിപ്പബ്ലിക് ദിനത്തിൽ അവതരിപ്പിക്കും. ബിഎംടിസി ബസുകൾ തത്സമയം ട്രാക്ക് ചെയ്യാനും യാത്രാ തടസ്സരഹിതമാക്കുന്നതിനുള്ള മറ്റ് ഓപ്ഷനുകൾക്കൊപ്പം യാത്രാനിരക്കുകൾ, റൂട്ടുകൾ, ഷെഡ്യൂളുകൾ എന്നിവ നേടാനും ആപ്പ് ഉപയോക്താക്കളെ സഹായിക്കും. ഡിസംബർ 23-ന് ആപ്പ് പുറത്തിറക്കാനിരുന്ന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ചില സാങ്കേതിക തകരാറുകൾ പരിഹരിച്ച് അതിന്റെ കൃത്യത മെച്ചപ്പെടുത്തേണ്ടതിനാൽ പദ്ധതി മാറ്റിവെക്കുകയായിരുന്നു. സോഫ്റ്റ് ലോഞ്ചിൽ ആപ്പ് പരിശോധിക്കാൻ ആക്‌സസ് നൽകിയ ഉപയോക്താക്കൾ നൽകിയ ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കി ആപ്പ് മികച്ച രീതിയിൽ ട്യൂൺ ചെയ്യുകയാണെന്ന് ബിഎംടിസി…

Read More

ആർടിസി ജീവനക്കാരുടെ പ്രതിഷേധം ഇന്ന്; ബസ് സർവീസുകൾ തടസ്സപ്പെടില്ല

ബെംഗളൂരു: കർണാടകയിലെ നാല് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിലെ (ആർടിസി) 5,000 ത്തോളം ജീവനക്കാർ ഉയർന്ന വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട് ഇന്ന് ഒരു ദിവസം നീണ്ടുനിൽക്കുന്ന പ്രതിഷേധം നടത്തും. രാവിലെ 11 മുതൽ വൈകിട്ട് 5.30 വരെ ബെംഗളൂരുവിലെ ഫ്രീഡം പാർക്കിലും ഹുബ്ബള്ളിയിലെ എൻഡബ്ല്യുകെആർടിസി സെൻട്രൽ ഓഫീസിനും കലബുറഗിയിലെ കെകെആർടിസി സെൻട്രൽ ഓഫീസിനു മുന്നിലും സംസ്ഥാനത്തെ മറ്റിടങ്ങളിലെ 32 ഡിവിഷൻ ഓഫീസുകൾക്ക് മുന്നിലുമാണ് പ്രതിഷേധം. എന്നാൽ ഇത് പണിമുടക്കല്ലാത്തതിനാൽ ബസ് സർവീസുകളെ ബാധിക്കില്ലെന്ന് ആറ് ജീവനക്കാരുടെ യൂണിയനുകൾ ഉൾപ്പെടുന്ന കർണാടക സ്റ്റേറ്റ് റോഡ്…

Read More

യാത്രക്കാരിയുടെ പഴ്സും ഫോണും തിരികെ നൽകി: ബസ് ജീവനക്കാർക്ക് ക്യാഷ് റിവാർഡും പ്രശംസാപത്രവും നൽകി

ബെംഗളൂരു: ഒരു യാത്രക്കാരിയുടെ നഷ്ടപ്പെട്ട്പോയ പേഴ്‌സ് തിരികെ നൽകിയ ബസ് ജീവനക്കാരന് ബിഎംടിസി ക്യാഷ് റിവാർഡും പ്രശംസാപത്രവും നൽകി. ഡിസംബർ ആറിന് വജ്ര (എസി വോൾവോ) ബസിൽ (കെഎ 57 എഫ് 1807) ബന്നാർഘട്ട റോഡിലേക്ക് പോവുകയായിരുന്ന സ്ത്രീ 15,000 രൂപയും സ്‌മാർട്ട്‌ഫോണും അടങ്ങിയ പഴ്‌സ് ബസിൽ നഷ്ടപ്പെട്ടു. എന്നാൽ ഇത് കണ്ടെത്തിയ ബസ് ജീവനക്കാരായ കണ്ടക്ടർ മഹേഷ് ബാബുവും ഡ്രൈവർ ഹരീഷും ചേർന്ന് പഴ്സ് സുരക്ഷിതമായി സൂക്ഷിച്ചു. പിന്നീട് പഴ്സിൽ നിന്ന് കണ്ടെടുത്ത ഐഡി കാർഡുകൾ വഴി യുവതിയുമായി ബന്ധപ്പെട്ടു. പേഴ്‌സ് എടുക്കാൻ…

Read More

അമിത ടിക്കറ്റ് നിരക്ക് ഈടാക്കിയ ബസുകളെ പൂട്ടി ഗതാഗത വകുപ്പ്

ചെന്നൈ : ക്രിസ്മസ്-പുതുവത്സര സീസണിലെ അവധിക്കാല തിരക്ക് മുതലെടുത്ത് അധിക ടിക്കറ്റ് നിരക്ക് ഈടാക്കിയതിന് 49 സ്വകാര്യ ബസുകൾക്ക് എതിരായ നടപടിയുമായി ഗതാഗത വകുപ്പ്. അധിക ടിക്കറ്റ് നിരക്ക് ഈടാക്കിയ സ്വകാര്യ ബസുകളിൽ നിന്ന് 92,500 രൂപ പിഴ ചുമത്തി. ബസുകൾ യാത്രക്കാരിൽ നിന്ന് അധിക ചാർജ് ഈടാക്കുന്നതായി റിപ്പോർട്ടിനെ തുടർന്ന് ഡിസംബർ 23ന് ചെന്നൈയിലെ പോരൂർ, കണ്ടൻചാവടി തുടങ്ങിയ പ്രദേശങ്ങളിൽ ഗതാഗത വകുപ്പ് മിന്നൽ പരിശോധന നടത്തി. ഓമ്‌നി ബസുകൾ അധികമായി ചാർജ് ഈടാക്കിയതിനെതിരെ പരാതി നൽകിയ യാത്രക്കാർക്ക് പണം തിരികെ നൽകിയതായി…

Read More

അതിർത്തി തർക്കം: കർണാടകയിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവച്ച് മഹാരാഷ്ട്ര 

ബെംഗളൂരു: കർണാടകയുമായുള്ള അതിർത്തി തർക്കത്തിനിടയിൽ, മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എംഎസ്ആർടിസി) ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് ഉപദേശപ്രകാരം അയൽ സംസ്ഥാനത്തേക്കുള്ള ബസ് സർവീസുകൾ നിർത്തിവച്ചതായി ഒരു   അറിയിച്ചു. കർണാടകയിലേക്കുള്ള യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്നും അവരുടെ വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കാനാണ് തീരുമാനമെന്നും എംഎസ്ആർടിസി വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശേഖർ ചന്നെ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു . പോലീസിന്റെ ഉപദേശത്തെ തുടർന്നാണ് ചൊവ്വാഴ്ച ഉച്ച മുതൽ ബസ് സർവീസ് നിർത്തിവയ്ക്കാൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഏത് കാലയളവ് വരെയാണ്…

Read More
Click Here to Follow Us