അഹമ്മദാബാദ്: ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയില്‍ ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ 26 പേര് മരിച്ചു. വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. രാജ്ഘോട്ട്- ഭാവ്നഗര്‍ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. പോലിസ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. അപകടത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു.
Read More