ന്യൂഡൽഹി: പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന വിമാനസർവീസുകളുമായി എയർ ഇന്ത്യ. ലോകവനിതാദിനത്തിൽ ഇന്നത്തെ 12 അന്താരാഷ്ട്ര സർവീസുകളിലും നാല്പതിലധികം ആഭ്യന്തര സർവീസുകളിലും പൂർണമായും വനിതാജീവനക്കാരെ വിന്യസിക്കുമെന്ന് കമ്പനി അറിയിച്ചു. അമേരിക്ക, ചൈന, ഫ്രാൻസ്, റോം, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിലെ പൈലറ്റും കാബിൻ ക്രൂ അംഗങ്ങളും വനിതകളായിരിക്കും.
Read MoreCategory: TRAVEL
സുരക്ഷാപരിശോധന എതിർത്തു; വിമാനത്തിൽനിന്ന് മലയാളിയെ ഇറക്കിവിട്ടു.
ചെന്നൈ: സുരക്ഷാപരിശോധനയെ എതിർത്തതിനെത്തുടർന്ന് വിമാനത്തിൽനിന്ന് മലയാളിയാത്രക്കാരനെ ഇറക്കിവിട്ടു. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ചെന്നൈയിൽ ഇറക്കിയ വിമാനത്തിൽ നടത്തിയ പ്രത്യേകപരിശോധനയെയാണ് ഇയാൾ എതിർത്തത്. ചൊവ്വാഴ്ച വൈകീട്ട് കൊച്ചിയിൽനിന്ന് ഭുവനേശ്വറിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽനിന്ന് പത്തനംതിട്ട സ്വദേശി അലക്സ് മാത്യുവിനെയാണ് ഇറക്കിവിട്ടത്. തന്റെ ബാഗിലാണോ ബോംബിരിക്കുന്നതെന്ന് ചോദിച്ച് ക്ഷോഭിച്ചതിനെത്തുടർന്നാണ് നടപടി. വിമാനത്തിൽനിന്ന് ഇറക്കിയതിനുശേഷം ബോംബ് സ്ക്വാഡ് അടക്കമുള്ളവർ ഇദ്ദേഹത്തെ വിശദമായി പരിശോധിച്ചു. ബാഗുകളും പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും സംശയകരമായി ഒന്നുംകണ്ടെത്തിയില്ല. സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് ഇദ്ദേഹത്തെ വിമാനത്തിൽനിന്ന് ഇറക്കിയതെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.
Read Moreട്രെയിനില്‍ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ ഇനി ചാര്‍ട്ട് തയ്യാറായാലും അറിയാം!
ന്യൂഡൽഹി: ട്രെയിനില്‍ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ ഇനി റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറായാലും അറിയാം. ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നത്. ഇതിലൂടെ ചര്‍ട്ട് തയ്യാറായാലും ഒഴിവുള്ള കോച്ചുകളുടെയും ബര്‍ത്തുകളുടെയും വിന്യാസം ഗ്രാഫിക്കല്‍ ചിത്രങ്ങളോടുകൂടി ലഭിക്കും. നിലവില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത് സീറ്റ് ഉറപ്പാക്കാന്‍ കഴിയാത്ത യാത്രക്കാര്‍ ഒഴിവുള്ള സീറ്റുകള്‍ക്കായി ടിടിഇയുടെ പുറകെ ഓടുന്നതായാണ് കണ്ടിട്ടുള്ളത്. ഇതിനു മാറ്റം വരുത്തിയാണ് ഐ.ആര്‍.സി.ടി.സി പുതിയ സംവിധാനം രംഗത്തിറക്കുന്നത്. വിവിധ തീവണ്ടികളിലെ ഒന്‍പത് ക്ലാസുകളുടെയും 120 വ്യത്യസ്ത കോച്ചുകളുടെയും വിന്യാസം വെബ്‌സൈറ്റില്‍ കാണാം. തീവണ്ടി പുറപ്പെടുന്നതിന്…
Read Moreഈസ്റ്റർ-വിഷു അവധിക്ക് ഒന്നരമാസം മുമ്പേ കേരളത്തിലേക്കുള്ള തീവണ്ടിടിക്കറ്റ് തീർന്നു!
ബെംഗളൂരു: വിഷു ഏപ്രിൽ 15-നും (തിങ്കളാഴ്ച) ഈസ്റ്റർ 21-നുമാണ്. ഈസ്റ്റർ – വിഷു അവധിക്ക് ഒന്നരമാസം മുമ്പേതന്നെ കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് തീർന്നു. 11-ാം തിയതി മുതൽ ദുഃഖവെള്ളിക്കു മുമ്പുള്ള ദിവസങ്ങൾവരെ മിക്ക തീവണ്ടികളും വെയ്റ്റിങ് ലിസ്റ്റിലാണ്. ബെംഗളൂരുവിൽനിന്ന് രാവിലെ എറണാകുളത്തേക്കു പുറപ്പെടുന്ന എറണാകുളം എക്സ്പ്രസിൽ (12677) മാത്രമേ എല്ലാ ദിവസവും ടിക്കറ്റുള്ളൂ. ആഴ്ചയിൽ ഒരിക്കൽ ഓടുന്ന കൊച്ചുവേളി എക്സ്പ്രസിൽ (22677) ഏതാനും സീറ്റുകൾ ലഭ്യമാണ്. യശ്വന്തപുരയിൽനിന്ന് ബാനസവാടിയിലേക്കു മാറ്റിയ കണ്ണൂർ എക്സ്പ്രസിലും (16527) വെയ്റ്റിങ് ലിസ്റ്റാണ്. ഏപ്രിൽ 14-ന് മാത്രം സീറ്റുകൾ ലഭ്യമായിട്ടുണ്ട്.…
Read Moreഎയർ ഏഷ്യ ടിക്കറ്റ് നിരക്കിൽ വമ്പിച്ച ഇളവ്!!
ഡൽഹി: എയര്‍ ഏഷ്യ ഫെബ്രുവരി മുതല്‍ ജൂലായ് വരെയുളള എല്ലാ വിമാനയാത്രകള്‍ക്കും ടിക്കറ്റ് നിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. എല്ലാ ഫൈറ്റുകള്‍ക്കും 20 ശതമാനം ഡിസ്കൗണ്ടാണ് വിമാനക്കമ്പനി പ്രഖ്യാപിച്ചത്. ഫെബ്രുവരി 25 മുതല്‍ ജൂലായ് 31 വരെയുളള യാത്രകള്‍ക്കാണ് ടിക്കറ്റ് നിരക്കുകളില്‍ ഇളവുകള്‍ ലഭിക്കുക. ഫെബ്രുവരി 18 മുതല്‍ 24 വരെ ഇളവുകളെ അടിസ്ഥാനപ്പെടുത്തി ടിക്കറ്റ് ബുക്ക് ചെയ്യാം. എയര്‍ ഏഷ്യയുടെ അന്താരാഷ്ട്ര റൂട്ടുകളിലും ഇളവുകള്‍ ലഭിക്കും. എയര്‍ ഏഷ്യയുടെ മൊബൈല്‍ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. 20 ശതമാനം ഇളവ് ലഭിക്കുന്നതിന് പ്രൊമോ കോഡ്…
Read Moreപൈലറ്റുമാർ ഇല്ലാത്തതിനാൽ ഇൻഡിഗോയുടെ 30 വിമാനങ്ങൾ റദ്ദാക്കി.
മുംബൈ: പൈലറ്റുമാർ ഇല്ലാത്തതിനാൽ ഇൻഡിഗോയുടെ 30 വിമാനങ്ങൾ റദ്ദാക്കി. കൊൽക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെെന്നെ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൈലറ്റുമാരില്ലാതെ ഇൻഡിഗോയുടെ വിമാനസർവീസുകൾ റദ്ദാക്കുന്നത് പതിവായിരിക്കുകയാണ്. കൊൽക്കത്തയിലേക്ക് എട്ടും ഹൈദരാബാദിലേക്ക് അഞ്ചും ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് എട്ടോളം വിമാനങ്ങളുമാണ് ചൊവ്വാഴ്ച റദ്ദാക്കിയത്. എന്നാൽ ഇക്കാര്യത്തിൽ ഇൻഡിഗോ മാനേജ്‌മെന്റും വ്യോമയാന മന്ത്രാലയവും പ്രതികരിച്ചിട്ടില്ല.
Read Moreകബനീ നദിക്കടിയിലൂടെ തലശേരി-മൈസൂരു റെയില്‍വേപാത!!
കര്‍ണാടകത്തിലെ നാഗര്‍ഹോള, ബന്ദിപ്പൂര്‍ വനമേഖലകള്‍ക്കിടയിലൂടെ ഒഴുകുന്ന കബനീ നദിക്കടിയിലൂടെ ടണല്‍ വഴി റെയില്‍പാത നിര്‍മ്മിക്കണമെന്ന നിര്‍ദേശം കേരള റെയില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കര്‍ണാടക സര്‍ക്കാരിന് സമര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ 11.5 കിലോമീറ്റര്‍ ദൂരത്തില്‍ നദിക്കടിയിലൂടെ ട്രെയിന്‍ ഓടും. പാത നിര്‍മിക്കാനുള്ള മൊത്തം ചെലവ് 6,000 കോടിയാവുമെന്നും. 11.5 കിലോമീറ്രര്‍ ടണലിന് മാത്രം 1200 കോടിയുടെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. ഭൂമിയേറ്റെടുക്കലിനുള്ള ചെലവ് ഇതിനുപുറമേയാകുമെന്നുമാണ് റിപ്പോര്‍ട്ട്. റെയില്‍പാത യാഥാര്‍ത്ഥ്യമായാല്‍ തലശേരിയില്‍ നിന്ന് എളുപ്പത്തില്‍ മൈസൂരും അതുവഴി ബംഗളൂരുവിലും എത്താം. നിലവില്‍ തലശേരിയില്‍ നിന്ന് കോഴിക്കോട്, ഷൊര്‍ണൂര്‍ വഴി ട്രെയിന്‍ മാര്‍ഗം…
Read Moreകോട്ടയം-ബെംഗളൂരു കെ.എസ്.ആര്‍.ടി.സി. സ്‌കാനിയ സര്‍വീസ് പുനരാരംഭിച്ചു
കോട്ടയം: യാത്രക്കാര്‍ക്ക് ആശ്വാസമേകി കോട്ടയത്തുനിന്ന് ബംഗളൂരുവിലേക്ക് കെ.എസ്.ആര്‍.ടി.സി. സ്‌കാനിയ ബസ് പുനരാരംഭിച്ചു. മുന്‍ എം.ഡി. ടോമിന്‍ ജെ.തച്ചങ്കരി ചാര്‍ജെടുത്തപ്പോള്‍ സ്‌കാനിയ ബസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരുന്നു. ബെംഗളൂരുവില്‍ ജോലിചെയ്യുന്നവര്‍ക്കും, വിദ്യാര്‍ഥികള്‍ഉള്‍പ്പെടെയുള്ള നിരവധി യാത്രക്കാര്‍ക്ക് സ്‌കാനിയ തിരിച്ചെത്തിയത് അനുഗ്രഹമായിരുക്കുകയാണ്. കെ.എസ്.ആര്‍.ടി.സി. സ്കാനിയ സെമിസ്ലീപ്പർ എ.സി. ബസ്സിൽ 48 പേര്‍ക്ക് യാത്രചെയ്യാം. വൈകീട്ട് ആറിന് കോട്ടയത്തുനിന്ന് യാത്രയാരംഭിക്കും. പാലക്കാട്, സേലം വഴി രാവിലെ ആറിന് ബെംഗളൂരുവിലെത്തും. അന്നുതന്നെ രാത്രി 9.15-ന് ബെംഗളൂരുവില്‍നിന്ന് കോട്ടയത്തിനും തിരിക്കും. കൂടുതലും റിസര്‍വേഷന്‍ വഴിയാണ് സീറ്റ് ബുക്കുചെയ്യുന്നത്. ബെംഗളൂരു യാത്രയ്ക്കായി ‘വോള്‍വോ മള്‍ട്ടി ആക്‌സില്‍’ ബസായിരുന്നു മുമ്പ് കോട്ടയത്തിനുണ്ടായിരുന്നത്. പുതിയ…
Read Moreബെംഗളൂരു മലയാളികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ കെ.കെ.ടി.ഫ് മുൻകൈയെടുത്തു.
ബെംഗളൂരു: ബെംഗളൂരു മലയാളികളുടെ യാത്രാപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കർണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്.) ഭാരവാഹികൾ ദക്ഷിണ-പശ്ചിമ റെയിൽവേ ജനറൽ മാനേജരുമായി കൂടിക്കാഴ്ച നടത്തി. യശ്വന്തപുര – കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്കു മാറ്റാനുള്ള നീക്കം പിൻവലിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. യശ്വന്തപുരത്ത് നിന്ന് ഇപ്പോൾ പുറപ്പെടുന്ന വിധത്തിൽ തന്നെ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് മറ്റു തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടായാൽ മൈസൂരുവിൽ നിന്ന് പുറപ്പെട്ട് സിറ്റി, കന്റോൺമെന്റ്, ബൈയപ്പനഹള്ളി വഴി പോകുന്ന വിധം ക്രമീകരിക്കാൻ ശ്രമിക്കുമെന്ന് ജനറൽ മാനേജർ അജയ് കുമാർ സിങ് അറിയിച്ചു. മലയാളികളുടെ ദീർഘകാലമായുള്ള…
Read More“കേരളത്തിലെ കായൽപരപ്പുകൾ പ്രശാന്തസുന്ദരം”; ലോകസഞ്ചാരികളോട് സിഎൻഎൻ ട്രാവൽ.
വാഷിങ്ടൻ: കേരളത്തിലെ കായലുകളിലെ കെട്ടുവള്ളങ്ങളിൽ താമസിച്ച് ആസ്വദിക്കാനുള്ള പ്രശാന്തസുന്ദര ഇടങ്ങളാണു കേരളത്തിലെ കായൽപരപ്പുകളെന്ന് ലോകസഞ്ചാരികളോട് സിഎൻഎൻ ട്രാവൽ. പ്രകൃതിദുരന്തങ്ങളുൾപ്പെടെ ദുരിതകാലത്തിനുശേഷം സാധാരണജീവിതത്തിലേക്കു മടങ്ങിയെത്തിയ സ്ഥലങ്ങൾക്കു മുൻഗണന നൽകിയാണു യുഎസ് ആസ്ഥാനമായ ചാനലിന്റെ വിനോദസഞ്ചാര വിഭാഗം പട്ടിക തയാറാക്കിയത്. ദക്ഷിണേഷ്യയിൽനിന്ന് കേരളം മാത്രമാണു പട്ടികയിലുള്ളത്. ലോകപ്രശസ്തമായ 19 സ്ഥലങ്ങൾക്കൊപ്പമാണു കേരളവും ഇടം പിടിച്ചത്. ജപ്പാനിലെ ഫൂകുവൊക, സ്കോട്‌ലൻഡിലെ ഹെബ്രിഡീസ്, പെറുവിലെ ലിമ, മെക്സിക്കോയിലെ വഹാക, യുഎസിലെ ഗ്രാൻഡ് കാന്യൻ, ന്യൂയോർക്ക് സിറ്റി, സ്പേസ് കോസ്റ്റ്, ബൾഗേറിയയിലെ പ്ലൊവ്‌ഡിവ്, ഫ്രാൻസിലെ നോർമൻഡി എന്നിവയാണ് മറ്റു സ്ഥലങ്ങൾ.
Read More