അപകീര്‍ത്തി കേസ്; കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഇന്ന് ഗുജറാത്ത് ഹൈക്കോടതിയിൽ

ഗുജറാത്ത്: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഇന്ന് ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. പുതിയ ബെഞ്ചാണ് രാഹുലിന്റെ ഹര്‍ജി പരിഗണിക്കുക. ജസ്റ്റിസ് ഹേമന്ദ് പ്രച്ഛകിന്റെ ബെഞ്ചിന് മുന്നിലാണ് ഹര്‍ജി. ജസ്റ്റിസ് ഗീതാ ഗോപിനാഥായിരുന്നു കേസ് പരിഗണിക്കേണ്ടിയിരുന്നത്. കേസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് രജിസ്ട്രാന്‍ വഴി ചീഫ് ജസ്റ്റിസിനെ അറിയിച്ച് ജസ്റ്റിസ് പിന്മാറുകയായിരുന്നു. 2019ല്‍ രാഹുല്‍ കോലാറില്‍ പ്രസംഗിക്കുന്നതിനിടെ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നാണ് കേസ്. സൂറത്ത് കോടതിയുടെ ശിക്ഷാവിധി താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന തന്റെ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത്…

Read More

പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ അന്തരിച്ചു 

ചണ്ഡീഗഢ്: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ പ്രകാശ് സിങ് ബാദൽ അന്തരിച്ചു. ശ്വാസതടസ്സവുമായി ബന്ധപ്പെട്ട അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിട്ടുണ്ട്. 1970-ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 2012 ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ലോക്സഭ എം.പി. കൂടിയായിരുന്ന അദ്ദേഹം കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്.

Read More

ശുചിമുറിയിൽ പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞു യുവതി കൊലപ്പെടുത്തി

കൊൽക്കത്ത: കസ്ബ ഏരിയയിൽ ഒരു സ്ത്രീ തന്റെ വീടിന്റെ ടോയ്‌ലറ്റിൽ പ്രസവിച്ച് മിനിറ്റുകൾക്ക് ശേഷം നവജാതശിശുവിനെ കൊന്നതായി പോലീസ് റിപ്പോർട്ട്. ഏപ്രിൽ 22 ന് സ്ത്രീ ടോയ്‌ലറ്റിൽ പോയ സമയത്താണ് കൊലപാതകം നടന്നത്, പ്രസവശേഷം ആൺകുഞ്ഞിന്റെ കരച്ചിൽ കേട്ട് ആശയക്കുഴപ്പത്തിലായ യുവതി കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആർത്തവചക്രം ക്രമമായതിനാൽ താൻ ഗർഭിണിയാണെന്ന് അറിയില്ലെന്ന് യുവതി പറഞ്ഞു. തുടർന്ന് ശനിയാഴ്ച യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ആശയക്കുഴപ്പത്തിലായെന്നും ജനൽ ചില്ല്…

Read More

150 പേരുമായി പറന്നുയർന്ന ഫ്‌ലൈ ദുബായ് വിമാനത്തിൽ തീപിടിത്തം

ഫ്‌ലൈ ദുബായ് വിമാനത്തിന് തീപിടിത്തം. നേപ്പാളിലെ കഠ്മണ്ഡു ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്കു പറന്നുയര്‍ന്ന വിമാനത്തിനാണ് തീപിടിച്ചത്. 150-ലധികം ആളുകളുമായി നേപ്പാളിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ ഫ്‌ലൈ ദുബായ് വിമാനത്തിന്റെ എഞ്ചിനില്‍ തീപിടിക്കുകയായിരുന്നു. വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുകയാണെന്നും ഫയർ എഞ്ചിനുകൾ ജാഗ്രത പുലർത്തിയിട്ടുണ്ടെന്നും പിടിഐ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു . എന്നാൽ, ഫ്ലൈ ദുബായ് വിമാനം ഇപ്പോൾ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയാണെന്ന് നേപ്പാളിലെ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസ്താവനയിൽ പറയുന്നത്, ഇത് എഞ്ചിനുകളിൽ ഒന്ന് പ്രവർത്തനക്ഷമമാണെന്ന്…

Read More

ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളില്‍ ഒന്ന് കൂടി ചത്തു

ഭോപ്പാൽ: ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളില്‍ ഒന്ന് കൂടി ചത്തു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന ഉദയ് എന്ന ചീറ്റയാണ് കുനോ നാഷണല്‍ പാര്‍ക്കില്‍ അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ എസ് ചൗഹാന്‍ അറിയിച്ചു. നേരത്തെ നമീബിയയിൽ നിന്നു എത്തിച്ച ചീറ്റകളിലൊന്നും ചത്തിരുന്നു.

Read More

കോഴിയെ വൃത്തിയാക്കാൻ ദേശീയ പതാക ഉപയോഗിച്ചു, യുവാവ് അറസ്റ്റിൽ

സിൽവാസ: ഇറച്ചിക്കടയില്‍ കോഴിയെ ശുദ്ധീകരിക്കാന്‍ ദേശീയ പതാക ഉപയോഗിച്ചെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഇയാള്‍ കോഴിയെ ശുദ്ധിയാക്കാന്‍ പതാക ഉപയോഗിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് നടപടി. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയിലെ സില്‍വാസയില്‍ സംഭവം. അതേസമയം ആളുടെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല. വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. ദേശീയ ബഹുമാനത്തെ അപമാനിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 2 പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Read More

രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഇന്ന് ഒഴിയും

ദില്ലി: എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും. അമ്മയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ വസതിയായ 10 ജന്‍പഥിലേക്കാണ് മാറുകയെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .വസതി ഒഴിയുന്ന സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ന് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചേക്കും. 12 തുഗ്ലക് ലൈനിലെ വസതിയില്‍ നിന്ന് രാഹുല്‍ ഗാന്ധി സാധനങ്ങള്‍ ഇന്നലെയോടെ നീക്കിയിരുന്നു. അയോഗ്യത സാഹചര്യത്തില്‍ വസതി ഇന്നോടെ ഒഴിയണം എന്നാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം. സോണിയ ഗാന്ധിയുടെ വീട്ടിലായിരിക്കും…

Read More

ബിജെപി കർണാടകയിൽ വൻ വിജയം നേടും, കാർട്ടൂണുമായി അനിൽ ആന്റണി

ന്യൂഡൽഹി: കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം സുനിശ്ചിതമെന്ന് കാണിച്ചുള്ള കാർട്ടൂണുമായി അനില്‍ കെ ആന്റണി. സമൂഹ മാദ്ധ്യമങ്ങളില്‍ വ്യത്യസ്തമായു കാര്‍ട്ടൂണ്‍ പങ്കുവെച്ച്‌ കൊണ്ടാണ് അനില്‍ കെ ആന്റണി ബിജെപിയുടെ വിജയം പ്രവചിച്ചത്. മോദി- രാഹുല്‍ ക്രിക്കറ്റ് മത്സരത്തില്‍ മോദി സിക്‌സര്‍ അടിക്കുന്നതാണ് ചിത്രം. താമര വീണ്ടും വിരിയും എന്ന് കാണികള്‍ പറയുന്നതും ചിത്രത്തില്‍ കാണാന്‍ സാധിക്കും. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും സംസ്ഥാനത്ത് നിരവധി തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നുണ്ടെന്നും അതിന് അര്‍ത്ഥം…

Read More

കോടതി വളപ്പിൽ യുവതിക്ക് നേരെ വെടിവെപ്പ്: യുവതിയുടെ നില ഗുരുതരം വീഡിയോ കാണാം

ഡൽഹി: ഡല്‍ഹിയില്‍ വെടിവെയ്പ്  വെടിവെയ്പില്‍ സ്ത്രീക്ക് പരിക്കേറ്റു ഡല്‍ഹിയില്‍ സാകേത് കോടതി വളപ്പിലാണ് വെടിവെയ്പ്ഉണ്ടായത്. दिल्ली: साकेत कोर्ट में फायरिंग की घटना में एक महिला घायल हुई हैं। चार राउंड फायरिंग हुई। पुलिस मौके पर मौजूद है। #saketcourt @DelhiPolice pic.twitter.com/1d84ufuQw3 — DINESH SHARMA (@medineshsharma) April 21, 2023 അഭിഭാഷക വേഷത്തിലെത്തിയ ആളാണ് വെടിവെച്ചത്. അഞ്ചു റൗണ്ട് വെടിവെച്ചതായി റിപ്പോര്‍ട്ട്. സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി യുവതിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്.…

Read More

പുഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് സൈന്യം

ജമ്മു കശ്മീരിലെ പുഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് സൈന്യം.. അപകടത്തില്‍ 5 ജവാന്‍മാര്‍ മരിച്ചു. ഭീകരവിരുദ്ധ ഓപ്പറേഷന്‍ വിഭാഗത്തിലെ സൈനികര്‍ക്കാണഅ വീരമൃത്യു. ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ജില്ലയിലെ ഭിംബര്‍ ഗലിയില്‍ നിന്ന് സാന്‍ജിയോട്ടിലേക്ക് പോവുകയായിരുന്ന വാഹനത്തിന് നേരെ ഭീകരാക്രമണം ഉണ്ടായത്. പൂഞ്ചില്‍നിന്ന് 90 കിലോമീറ്റര്‍ അകലെ ദേശീയപാതയിലാണ് അപകടം നടന്നത്. അപകടത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ സൈനികന്‍ ചികിത്സയിലാണ്. ഭീകരവിരുദ്ധ ഓപ്പറേഷന്‍ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്ന എല്ലാവരും. സൈനികര്‍…

Read More
Click Here to Follow Us