ഒഡിഷ ട്രെയിനപകടത്തിൽപെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം 

ഭുവനേശ്വർ: ഒഡിഷ ട്രെയിനപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതവും ​ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. നിസാര പരിക്കേറ്റ യാത്രക്കാർക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

Read More

രാജ്യത്തെ നടുക്കി ഒഡീഷയിലെ ട്രെയിന്‍ ദുരന്തം: മരണം 233 ആയി-രക്ഷപ്പെട്ടവരിൽ 4 മലയാളികൾ

ഭുവനേശ്വർ: രാജ്യത്തെ നടുക്കി ഒഡീഷയിൽ വൻ ട്രെയിൻ ദുരന്തം. ഒഡീഷയിലെ ബാലസോറിലാണ് രാജ്യത്തെ നടുക്കിയ അപകടം. ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇതുവരെ  മണം 233 ആയി. പാളം തെറ്റിയവയിൽ പത്ത് ബോഗികളാണ് അപകടത്തിൽ പെട്ടത്. 900-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരം. ഇതിൽ പലരുടെയും നില ഗുരുതരമാണ്.  മരണസംഖ്യ ഉയര്‍ന്നേക്കും. രക്ഷാ പ്രവര്‍ത്തനം തുടരുന്നു. ഒഡീഷയിൽ അപകടത്തിൽപെട്ട കൊറമാണ്ഡൽ എക്സ്പ്രസിലെ യാത്രക്കാരായ നാലു തൃശൂർ സ്വദേശികൾ സുരക്ഷിതരെന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചു. കാരമുക്ക് വിളക്കുംകാൽ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയിൽ…

Read More

ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു;50 മരണം;180 പേർക്ക് പരിക്ക്.

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ രണ്ട് തീവണ്ടികൾ അപകടത്തിൽ പെട്ട് 50 ഓളം പേർ മരിച്ചു;180 ൽ അധികം പേർക്ക് പരിക്കേറ്റു. കൊൽക്കത്ത- ചെന്നൈ കോറമണ്ടൽ എക്സ്പ്രസ് ചരക്ക് തീവണ്ടിയിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇതിൽ 15 ബോഗികൾ പാളം തെറ്റി. ബെംഗളൂരുവിലെ യെശ്വന്ത്പൂരിൽ നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന ട്രെയിൻ ഇതിലേക്ക് ഇടിച്ചു കയറിയത് അപകടത്തിൻ്റെ തോത് വർദ്ധിപ്പിച്ചു. രക്ഷാ പ്രവർത്തനം തുടരുന്നു. #WATCH | Visuals from the site of the train accident in Odisha's Balasore district where…

Read More

ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ ജൂൺ 14 വരെ അവസരം

തിരുവനന്തപുരം: പത്ത് വര്‍ഷം മുമ്പ്  എടുത്ത ആധാര്‍ കാര്‍ഡുകളില്‍ ഇതുവരെയും യാതൊരുവിധ പുതുക്കലും നടത്താത്തവര്‍ക്ക് ജൂണ്‍ 14 വരെ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാൻ അവസരം. തിരിച്ചറിയല്‍- മേല്‍വിലാസ രേഖകള്‍ myaadhaar.uidai.gov.in വഴി ആധാര്‍ നമ്പർ  ഉപയോഗിച്ച്‌ ലോഗിൻ ചെയ്ത ശേഷം ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാം. മൊബൈല്‍ നമ്പർ  ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഓണ്‍ലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ. ആധാര്‍ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാൻ ആധാറില്‍ മൊബൈല്‍ നമ്പർ, ഇ-മെയില്‍ എന്നിവ നല്‍കണം. ഇതുവരെ ആധാറില്‍ മൊബൈല്‍ നമ്പർ, ഇ-മെയില്‍ എന്നിവ നല്‍കാതിരുന്നവര്‍ക്കും നിലവിലുള്ള ആധാറില്‍…

Read More

ഗുസ്തി താരങ്ങളെ ആക്രമിച്ച സംഭവത്തില്‍ യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് രംഗത്ത്

ഗുസ്തി താരങ്ങളെ ആക്രമിച്ച സംഭവത്തില്‍ യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് രംഗത്ത്. താരങ്ങളെ തടങ്കലിലാക്കിയതില്‍ യുഡബ്ല്യുഡബ്ല്യു അപലപിച്ചു. ഇന്ത്യയിലെ ഗുസ്തി താരങ്ങളുടെ അവസ്ഥ വളരെ ആശങ്കാജനകമാണെന്നും കുറച്ച് മാസങ്ങളായി തങ്ങള്‍ ഈ വിഷയം പിന്തുടര്‍ന്ന് വരികയാണെന്നും യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ ഇതാദ്യമായാണ് യുഡബ്ല്യുഡബ്ല്യു പ്രതികരണവുമായി രംഗത്തെത്തുന്നത്. ഇന്ത്യയിലെ ഗുസ്തി താരങ്ങളുടെ അവസ്ഥ വളരെ ആശങ്കാജനകമാണെന്നും കുറച്ച് മാസങ്ങളായി തങ്ങള്‍ ഈ വിഷയം പിന്തുടര്‍ന്ന് വരികയാണെന്നും യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് ബ്രിജ്…

Read More

സർക്കാർ നൽകിയ കിറ്റിൽ ഗർഭനിരോധന ഉറകളും ഗുളികളും, വിവാദമായി സർക്കാർ പദ്ധതി

ഭോപ്പാൽ:നവദമ്പതികള്‍ക്ക് സര്‍ക്കാര്‍ വിവാഹ സമ്മാനമായി നല്‍കിയ കിറ്റില്‍ ഗര്‍ഭനിരോധന ഉറകളും ഗുളികകളും. മധ്യപ്രദേശ് സര്‍ക്കാരിന്റെ സമൂഹവിവാഹ പദ്ധതിയിലാണ് ഗര്‍ഭനിരോധന മാര്‍ഗങ്ങളടങ്ങിയ സമ്മാനം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. മധ്യപ്രദേശിലെ ജാബുവായില്‍ നടന്ന സമൂഹവിവാഹ ചടങ്ങില്‍ നല്‍കിയ സമ്മാനപ്പൊതികളാണ് ഇപ്പോള്‍ വിവാദമാകുന്നത്. സംഭവം വിവാദമായതോടെ കുടുംബാസൂത്രണ പദ്ധതിയുടെ ബോധവത്കരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് വിതരണം ചെയ്തതാണിവ എന്നു പറഞ്ഞ് അധികൃതര്‍ തടിയൂരി. പദ്ധതി പ്രകാരം പെണ്‍കുട്ടികള്‍ക്കു നല്‍കേണ്ട 55000 രൂപയില്‍ 49000 പെണ്‍കുട്ടികളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായും 6000 രൂപ ഭക്ഷണത്തിനും മറ്റുമാണ് ചെലവഴിച്ചതെന്നും ജില്ലാ അധികാരി ഭൂര്‍സിങ് റാവത്ത്…

Read More

മെഡലുകൾ ഗംഗയിൽ എറിയും; സമരം ശക്തമാക്കി ഗുസ്തി താരങ്ങൾ 

ന്യൂഡൽഹി: പോലീസ് ഇടപെടലിനു പിന്നാലെ സമരം ശക്തമാക്കി ഗുസ്തി താരങ്ങൾ. രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചു. ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണു താരങ്ങളുടെ കടുത്ത തീരുമാനം. ‘‘ഈ മെഡലുകൾ ‍ഞങ്ങളുടെ ജീവിതമാണ്, ആത്മാവാണ്. വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ക്കു വിലയില്ലാതായി. വൈകിട്ട് ആറിന് ഹരിദ്വാറില്‍വച്ച് ഞങ്ങളുടെ മെഡലുകള്‍ ഗംഗയിലേക്ക് എറിഞ്ഞുകളയും. അതിനുശേഷം ഇന്ത്യാ ഗേറ്റിൽ ഞങ്ങൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും’’ ഗുസ്തി താരം ബജ്‌രംഗ് പുനിയ…

Read More

ഡല്‍ഹിയില്‍ പതിനാറുകാരിയെ സുഹൃത്ത് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഡല്‍ഹിയില്‍ പതിനാറുകാരിയെ സുഹൃത്ത് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ സുഹൃത്ത് സാഹിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ഡല്‍ഹിയിലെ രോഹിണിയില്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ് കൊലപാതകം നടന്നത്. https://twitter.com/mukeshmukeshs/status/1663079239703298048?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1663079239703298048%7Ctwgr%5Eeb9e32cf5b0a2b97c1c6b0252c85af86c59a65e3%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.deccanherald.com%2Fnational%2Fnorth-and-central%2Fboyfriend-stabs-delhi-teen-multiple-times-bludgeons-her-to-death-1222939.html വടക്കന്‍ ഡല്‍ഹിയിലെ രോഹിണിയില്‍ ആളുകള്‍ നോക്കി നില്‌ക്കെയാണ് പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവെ പിന്തുടര്‍ന്ന് എത്തിയ സാഹിലാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. കത്തിയുപയോഗിച്ച് പെണ്‍കുട്ടിയെ ഇരുപത് തവണയോളം സുഹൃത്തായ സാഹില്‍ കുത്തി. കുത്തേറ്റ് വീണ പെണ്‍കുട്ടിയെ കല്ലുകൊണ്ടും സാഹില്‍ ആക്രമിച്ചു. നിരവധി ആളുകള്‍ ക്രൂരകൃത്യം കണ്ടെങ്കിലും ആരും തടയാന്‍ ശ്രമിച്ചില്ല.…

Read More

നായയെ കുളിപ്പിക്കുന്നതിനിടെ മലയാളി സഹോദരങ്ങൾ മുങ്ങി മരിച്ചു 

മുംബൈ : വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ സഹോദരങ്ങൾ മുങ്ങി മരിച്ചു. ഹരിപ്പാട് സ്വദേശിയായ സഹോദരങ്ങൾ ആണ് കുളത്തിൽ മുങ്ങിമരിച്ചത് . മുംബൈ ഡോംബിവ്‌ലി വെസ്റ്റ് ഉമേഷ് നഗറിലെ സായ്‌ചരൺ ബിൽഡിംഗ് നിവാസികളായ രവീന്ദ്രൻ–ദീപ ദമ്പതികളുടെ മക്കളായ ഡോ. രഞ്ജിത്ത് (23), കീർത്തി (17) ഡോംബിവ്‌ലി ഈസ്റ്റിലുള്ള ദാവ്‌ഡിയിലെ കുളത്തിൽ മുങ്ങിമരിച്ചത്. മാതാപിതാക്കൾ ചികിത്സയുടെ ഭാഗമായി നാട്ടിലായിരുന്നു. കീർത്തി കാൽ തെറ്റി കുളത്തിൽ വീണെന്നും സഹോദരിയെ രക്ഷിക്കാൻ രഞ്ജിത്ത് വെള്ളത്തിലേക്കും ചാടിയെന്നുമാണ് വിവരം. ഇരുവരും മുങ്ങിത്താഴുകയായിരുന്നു. അഗ്നിരക്ഷാസേന ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം…

Read More

സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ പാമ്പ്; ചികിത്സ തേടി 98 വിദ്യാർത്ഥികൾ

student

പാറ്റ്‌ന: അരാരിയ ജില്ലയിലെ അമൗനയിലെ സർക്കാർ സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി.  ഉച്ചഭക്ഷണം കഴിച്ച 98 സ്‌കൂൾ കുട്ടികൾളാണ് ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ട് പരിഭ്രാന്തരായത്. സ്കൂൾ പ്രിൻസിപ്പൽ ഉടൻ തന്നെ 18 കുട്ടികളെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചു. ബാക്കിയുള്ള കുട്ടികളെ അവരുടെ കുടുംബാംഗങ്ങൾ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. എല്ലാവരുടെയും നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. പാമ്പ് അബദ്ധത്തിൽ ഭക്ഷണത്തിൽ വീഴുകയോ അല്ലെങ്കിൽ ആരെങ്കിലും കുഴപ്പമുണ്ടാക്കാൻ വേണ്ടി മനഃപൂർവം കൊണ്ട് ഇട്ടതോ ആകമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സ്കൂൾ ഹെഡ്മാസ്റ്ററോട്…

Read More
Click Here to Follow Us