കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ് കെ ജയകുമാര്‍. കേരളത്തില്‍ ഉന്നതനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പോലും മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയയാലാണ് സംസ്ഥാന ഭരണമെന്ന് ജയകുമാര്‍ കുറ്റപ്പെടുത്തി. ദിവ്യയുടെ അധികാരത്തിന്റെ ഗര്‍വ്വാണ് ഒരു ജീവന്‍ നഷ്ടമാക്കിയതെന്നും അവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും ഫെറ്റോ ആവശ്യപ്പെട്ടു. യാത്രയയപ്പിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപിച്ചതിന്…
Read MoreAuthor: News Team
ഷാരോൺ വധക്കേസ്: വിചാരണ ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. നെയ്യാറ്റിൻകര സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. 131 സാക്ഷികളെയാണ് കേസിൽ കോടതി വിചാരണ ചെയ്യുന്നത്. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളും ആണ് ഉള്ളത്. കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് കാമുകനായ ഷാരോണിന്റേതെന്നാണ് പാറശ്ശാല പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.ഷാരോൺ രാജ് കൊല്ലപ്പെട്ട് രണ്ട് വർഷത്തിന് ശേഷമാണ് ഇപ്പോൾ വിചാരണ നടക്കുന്നത്. മരിച്ച ഷാരോണും ഗ്രീഷ്മയും…
Read Moreരാജ്യത്തെ ആദ്യ ദീർഘദൂര ഇലക്ട്രിക് സ്ലീപ്പർ ബസ്;ഫ്ലാഗ് ഓഫ് ചെയ്ത് ഗഡ്കരി
ജമ്മു: ഇനി കശ്മീർ മുതൽ കന്യാകുമാരിവരെ ഇലക്ട്രിക് ബസിൽ സഞ്ചരിക്കാം. വൈവിധ്യമാർന്ന ഭൂപ്രദേശമായ കശ്മീരിൽ നിന്ന് കന്യാകുമാരിവരെ നീളുന്ന 4000 കിലോമീറ്ററിലാണ് ന്യൂഗോ ഇലക്ട്രിക് ബസ് സർവീസ് നടത്തുക. റോഡ് ഗതാഗത – ഹൈവേ മന്ത്രി നിതിൻ ഗഡ്കരി നാഗ്പൂരിൽ ശനിയാഴ്ച സർവീസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആദ്യ ഇൻ്റർസിറ്റി ഇലക്ട്രിക് ബസ് സർവീസ് ആകും ഇത്. ആധുനിക സംവിധാനങ്ങൾ സജ്ജമാക്കിയതിനാൽ ന്യൂഗോ ഇലക്ട്രിക് ബസുകൾ പരിസ്ഥിതി ആഘാതം കുറയ്ക്കുകയും സുഖകരമായ യാത്രാനുഭവം നൽകുകയും ചെയ്യും. ഗതാഗതക്കുരുക്ക് ശക്തമാണെങ്കിൽ പോലും ഒറ്റ ചാർജിൽ ബസ്…
Read Moreനഗരത്തിൽ ബിസിനസ് പാർക്ക് വരുന്നു
ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഭാഗമായി 20 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ബിസിനസ് പാർക്ക് ഒരുങ്ങുന്നു. പാർക്കിന്റെ നിർമാണ പ്രവൃത്തിക്ക് തുടക്കം കുറിച്ചതായി ബെംഗളൂരു എയർപോർട്ട് സിറ്റി ലിമിറ്റഡ് അറിയിച്ചു. ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഉപ കമ്പനിയായായ ബെംഗളൂരു എയർപോർട്ട് സിറ്റി ലിമിറ്റഡ് ആണ് പദ്ധതി നടപ്പാക്കുന്നത്. ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുടെ (ജി.സി.സി.) ആഗോള ഹബ്ബായി ബെംഗളൂരുവിനെ മാറ്റുകയാണ് ബിസിനസ് പാർക്കിന്റെ ലക്ഷ്യമെന്ന് ബി.ഐ.എ.എൽ.അറിയിച്ചു. ജി.സി.സി.കളുടെ വരവിന് വഴിയൊരുക്കി സംസ്ഥാന സർക്കാർ പുതിയ ജി.സി.സി. നയത്തിന്റെ കരടിന് അടുത്തിടെ രൂപം നൽകിയിരുന്നു.…
Read Moreകുറഞ്ഞ ചെലവില്‍ അത്യാധുനിക സൗകര്യങ്ങള്‍; കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം സര്‍വീസിന് ഇന്ന് തുടക്കം
തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകീട്ട് 3.30ന് നിര്‍വഹിക്കും. യാത്രക്കാര്‍ക്ക് സുഖകരവും ഉന്നത നിലവാരത്തിലുള്ളതുമായ യാത്രാനുഭവങ്ങള്‍ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസി പുതിയ സര്‍വീസ് ആരംഭിക്കുന്നത്. കുറഞ്ഞ ചെലവില്‍ സൗകര്യപ്രദമായ യാത്രയാണ് ലക്ഷ്യം. തിരുവനന്തപുരം-കോഴിക്കോട്, കോഴിക്കോട്-തിരുവനന്തപുരം, തിരുവനന്തപുരം-പാലക്കാട്, പാലക്കാട്- തൃശൂര്‍ റൂട്ടുകളിലാണ് പരിഗണിക്കുന്നത്. ദേശീയപാതയുടെ നിര്‍മാണം നടക്കുന്നതിനാല്‍ തുടക്കത്തില്‍ എംസി റോഡിനാണ് മുന്‍ഗണനയെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ പത്തുബസുകളാണ് സര്‍വീസ് നടത്തുക. സൂപ്പര്‍ഫാസ്റ്റിനും എക്‌സ്പ്രസിനും ഇടയിലായിരിക്കും…
Read Moreവാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയി; കേസിൽ ശ്രീനാഥ് ഭാസിയ്ക്ക് ജാമ്യം
കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയെന്ന പരാതിയില്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മട്ടാഞ്ചേരി സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മട്ടാഞ്ചേരിയില്‍ വച്ച് കാറിടിച്ച ശേഷം ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയെന്നായിരുന്നു മട്ടാഞ്ചേരി പൊലീസിന് ലഭിച്ച പരാതി. സെപ്റ്റംബര്‍ എട്ടിന് തെറ്റായ ദിശയിലൂടെയെത്തിയ ശ്രീനാഥ് ഭാസിയുടെ കാര്‍ പരാതിക്കാരന്റെ സ്‌കൂട്ടറിലിടിക്കുകയും നിര്‍ത്താതെ പോകുകയുമായിരുന്നു. അപകടത്തില്‍ പരാതിക്കാരന് സാരമായ പരിക്കുകള്‍ സംഭവിച്ചിരുന്നു. സംഭവത്തില്‍ നടനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
Read Moreഅനുവാദമില്ലാത്ത ഇടങ്ങളില്‍ റോഡ് മുറിച്ചുകടന്നാല്‍ പണികിട്ടും;
ദുബായ്: റോഡ് ക്രോസിങ്ങിനായി അനുവദിക്കപ്പെട്ടതല്ലാത്ത ഇടങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്ന കാല്‍നട യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്. ജെയ് വാക്കിങ് എന്ന് വിളിക്കപ്പെടുന്ന നിയമവിരുദ്ധമായ റോഡ് ക്രോസിങ് മൂലമുണ്ടാവുന്ന അപകടങ്ങളുടെ തോത് വലിയ തോതില്‍ വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് പോലീസിന്‍റെ ഈ മുന്നറിയിപ്പ്. ഇത്തരം അശ്രദ്ധമായ റോഡ് ക്രോസിങ്ങുകള്‍ കാല്‍നട യാത്രക്കാരെ മാത്രമല്ല, വാഹനങ്ങളെയും അപകടത്തിലാക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അപകടമുണ്ടാക്കുന്ന രീതിയില്‍ അനുവാദമില്ലാത്ത ഇടങ്ങളില്‍ റോഡ് മുറിച്ചുകടന്നതിനും ട്രാഫിക് സിഗ്നലുകളിലെ കാല്‍നടയാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതിനും ഈ വര്‍ഷത്തിന്‍റെ തുടക്കം മുതല്‍ നായിഫ് പോലീസ് സ്റ്റേഷന്‍…
Read Moreവാല്മീകി കോർപ്പറേഷൻ ഫണ്ട് തിരിമറി; മുൻമന്ത്രി ബി. നാഗേന്ദ്രയ്ക്ക് ജാമ്യം
ബെംഗളൂരു : മഹർഷി വാല്മീകി എസ്.ടി. ഡിവലപ്‌മെന്റ് കോർപ്പറേഷൻ ഫണ്ട് തിരിമറിക്കേസിൽ അറസ്റ്റിലായ കർണാടക മുൻമന്ത്രി ബി. നാഗേന്ദ്രയ്ക്ക് ജാമ്യം. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേകകോടതിയാണ് ജാമ്യമനുവദിച്ചത്. സിദ്ധരാമയ്യ സർക്കാരിൽ പട്ടികവർഗക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന നാഗേന്ദ്ര കഴിഞ്ഞ ജൂണിൽ ആരോപണങ്ങളുയർന്നതോടെ രാജിവെച്ചതായിരുന്നു. ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജൂലായ് 12-നാണ് നാഗേന്ദ്രയെ അറസ്റ്റുചെയ്തത്. കള്ളപ്പണംവെളുപ്പിക്കലിനെതിരായ വകുപ്പുചുമത്തിയായിരുന്നു അറസ്റ്റ്. ഫണ്ട് തിരിമറിയിലെ ബുദ്ധികേന്ദ്രം നാഗേന്ദ്രയാണെന്ന് ഇ.ഡി. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ഫണ്ട് തിരിമറിയിലെ പ്രധാനികളുമായി നാഗേന്ദ്ര അടുത്തബന്ധം പുലർത്തിയതായും ആരോപിച്ചു. തിരിമറിനടത്തിയത് നാഗേന്ദ്രയുടെ നിർദേശപ്രകാരമാണെന്നും…
Read Moreകന്നഡ രാജ്യോത്സവദിനം; നവംബർ ഒന്നിന് നഗരത്തിലെ സ്ഥാപനങ്ങൾ കർണാടക പതാകയുയർത്തണം
ബെംഗളൂരു : കന്നഡ രാജ്യോത്സവദിനമായ നവംബർ ഒന്നിന് ബെംഗളൂരുവിലെ എല്ലാ സ്ഥാപനങ്ങളിലും കർണാടക സംസ്ഥാന പതാകയുയർത്തുന്നത് നിർബന്ധമാക്കി സർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാണിജ്യസ്ഥാപനങ്ങളിലും ഫാക്ടറികളിലും ഐ.ടി., ബയോടെക്‌നോളജി സ്ഥാപനങ്ങളിലും ഉൾപ്പെടെയാണിത്. ബെംഗളൂരു വികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ഇക്കാര്യമറിയിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടനിറങ്ങുമെന്നും പറഞ്ഞു. ഭാഷാടിസ്ഥാനത്തിൽ കർണാടകസംസ്ഥാനം (പഴയ മൈസൂർ) രൂപംകൊണ്ട ദിവസമാണ് കന്നഡ രാജ്യോത്സവദിനമായി ആഘോഷിക്കുന്നത്. ബെംഗളൂരുവിൽ താമസിക്കുന്നവരിൽ 50 ശതമാനത്തിൽ കൂടുതൽപ്പേർ കർണാടകത്തിനു പുറത്തുനിന്നുള്ളവരാണെന്ന് ചൂണ്ടിക്കാട്ടിയ ശിവകുമാർ ഇവർ കന്നഡ പഠിക്കുന്നതിന് മുൻഗണന നൽകണമെന്നും പറഞ്ഞു. അതേസമയം കന്നഡ അനുകൂല…
Read Moreതുലാവർഷമെത്താൻ മണിക്കൂറുകൾ മാത്രം; അതിശക്തമായ മഴ മുന്നറിയിപ്പ്, കേരള തീരത്ത് റെഡ് അലേർട്ട്
തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ രാജ്യത്ത് നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യത. ഇന്നോ നാളെയോ ആയി തെക്ക് കിഴക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിച്ചേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ അറബിക്കടലിൽ തീവ്ര ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ന്യൂനമർർദ്ദം ഒമാൻ തീരത്തേക്ക് നീങ്ങി അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തീവ്ര ന്യൂനമർദ്ദത്തിൽ നിന്ന് തെക്കൻ കേരളം വഴി കോമറിൻ മേഖല വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. തെക്ക്…
Read More