പ്രേംനസീറിൻ്റെ ആദ്യ നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

തിരുവനന്തപുരം: പ്രേംനസീറിൻ്റെ ആദ്യ നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പാറശ്ശാല സരസ്വതി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളം. പ്രേം നസീറിന്റെ ആദ്യ ചിത്രമായ മരുമകളിൽ കോമളം നായികയായി എത്തി. 1955ല്‍ പുറത്ത് വന്ന ന്യൂസ്പേപ്പര്‍ ബോയ് ശ്രദ്ധേയ ചിത്രം. ഇതിൽ കല്ല്യാണിയമ്മ എന്ന വേഷത്തിലായിരുന്നു കോമളം എത്തിയത്. ശേഷം വനമാല, ആത്മശാന്തി, സന്ദേഹി തുടങ്ങിയ സിനിമകളിലും അവർ അഭിനയിച്ചു.

Read More

10 വയസുകാരൻ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മരിച്ചു

ബെംഗളൂരു : കർണാടകത്തിലെ ചിത്രദുർഗയിൽ പത്തുവയസ്സുകാരൻ തെരുവുനായകളുടെ ആക്രമണത്തിൽ മരിച്ചു. മൊളകാൽമൂർ താലൂക്കിൽ രാംപുര ഗ്രാമത്തിലെ ചന്നമല്ലികാർജുന്റെ മകൻ മിഥുൻ ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ട്യൂഷൻകഴിഞ്ഞ് വീട്ടിലേക്കുമടങ്ങുമ്പോഴാണ് തെരുവുനായക്കൂട്ടം ആക്രമിച്ചത്. തലയിലും മുഖത്തുമുൾപ്പെടെ കടിയേറ്റു. അതുവഴിവന്ന ഒരു ഓട്ടോ ഡ്രൈവറാണ് നായകളെ ഓടിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ രാംപുര ആശുപത്രിയിലും തുടർന്ന് ബല്ലാരി മെഡിക്കൽ കോളേജിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരുണോദയാ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മിഥുൻ. റെസിഡൻഷ്യൽ സ്കൂളിൽ ചേരാനുളള പ്രവേശനപരീക്ഷയെഴുതാനാണ് ട്യൂഷന് പോയിരുന്നത്. രാംപുര പോലീസ് കേസെടുത്തു.

Read More

ഗുരുവായൂരിൽ ഏകാദശി വിളക്കുകൾ നവംബർ 11 മുതൽ

തൃശൂർ:പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി മഹോത്സവത്തോടനുബന്ധിച്ചുള്ള ഏകാദശിവിളക്കുകൾ നവംബർ 11 തിങ്കളാഴ്ചതുടങ്ങും. ഡിസംബർ 11നാണ് ഗുരുവായൂർ ഏകാദശി.പുരാതന കുടുംബമായപാലക്കാട് അലനല്ലുർ പറമ്പോട്ട് അമ്മിണി അമ്മയുടെ വകയാണ് ആദ്യ വിളക്ക്. കുടുംബങ്ങളും വ്യക്തികളും സ്ഥാപനങ്ങളും വഴിപാടായാണ് ഏകാദശി വിളക്കുകൾ നടത്തുക. രാത്രി ശീവേലിക്കു ശേഷം വിളക്കുമാടത്തിലെ ചുറ്റുവിളക്കുകൾ എല്ലാം തെളിയിച്ച് മൂന്ന് ആനകളെ എഴുന്നള്ളിച്ച് ഇടയ്ക്ക, നാഗസ്വര അകമ്പടിയോടെ നടത്തുന്ന ചടങ്ങാണിത്. ആഘോഷ ഭാഗമായി വിശേഷാൽ കാഴ്ചശീവേലി, എടക്കപ്രദക്ഷിണം, മേളം, പഞ്ചവാദ്യം, തായമ്പക എന്നിവയും മേൽപുത്തൂർ ആഡിറ്റോറിയത്തിൽ കലാപരിപാടികളും ഉണ്ടാകും. ഗുരുവായൂർ ഏകാദശി ദിവസമായ ഡിസംബർ 11ന്…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഇലക്‌ട്രിക് ഫ്ലയിംഗ് ടാക്‌സികൾ പറന്നുയരും; നിരക്കും റൂട്ടും സഹിതമുള്ള വിശദാംശങ്ങൾ

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഇലക്ട്രിക് ഫ്‌ളൈയിങ് ടാക്സി ആരംഭിക്കാൻ പദ്ധതി. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍, ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്‍ന്നാണ് ഇലക്ട്രിക് ഫ്‌ളൈയിങ് ടാക്‌സി സേവനം ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. കഴിഞ്ഞ മാസം, ഇതിന്റെ സാധ്യത പഠിക്കാന്‍ ഇരു കമ്പനികളും സഹകരണ കരാറില്‍ ഒപ്പുവെച്ചിരുന്നു. വേഗമേറിയതും വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ ഗതാഗതം വാഗ്ദാനം ചെയ്യുന്ന ഏഴ് സീറ്റുകളുള്ള ഇലക്ട്രിക് ഫ്‌ളൈയിങ് ടാക്‌സികള്‍ അവതരിപ്പിച്ച് നഗര യാത്രയില്‍ പുതിയ മാറ്റം കൊണ്ടുവരാനാണ് കമ്പനിയുടെ തീരുമാനം.…

Read More

മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെട്ട ഭൂമികൈമാറ്റക്കേസ്;  മുഡ ഓഫീസിൽ പരിശോധനനടത്തി  ഇ.ഡി. 

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെട്ട ഭൂമികൈമാറ്റക്കേസുമായി ബന്ധപ്പെട്ട് മൈസൂരു അർബൻ വികസന അതോറിറ്റി (മുഡ) ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധനനടത്തി. വെള്ളിയാഴ്ച രാവിലെയാണ് മൈസൂരുവിലെ മുഡ ഓഫീസിൽ അർധസൈനികരുടെ സംരക്ഷണത്തിൽ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. മൈസൂരു താലൂക്കോഫീസിലും പരിശോധനനടത്തി. ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസാണ് ഇ.ഡി. അന്വേഷിക്കുന്നത്. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മൈസൂരുവിൽ 14 പാർപ്പിടപ്ലോട്ടുകൾ മുഡ അനുവദിച്ചതുസംബന്ധിച്ച് ലോകായുക്ത അന്വേഷണം തുടങ്ങിയപ്പോഴാണ് ഇ.ഡി.യും കേസെടുത്തത്. അതിനിടെ, പാർപ്പിടപ്ലോട്ടുകൾ പാർവതി മുഡയ്ക്ക് തിരിച്ചുനൽകിയിരുന്നു. ഇ.ഡി. നടത്തിയ പരിശോധനയെ ബി.ജെ.പി.യും ജെ.ഡി.എസും…

Read More

പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പി:താക്കീതുമായി കോടതി

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയ സംഭവത്തിൽ കർശന താക്കീതുമായി ഹൈക്കോടതി. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി​യെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ക്ഷേത്രഭൂമിയിൽ താൽക്കാലികമായോ സ്ഥിരമായോ കയ്യേറ്റമുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റേതാണ് വിധി.ഇതുപോലെയുള്ള സംഭവങ്ങൾ അനുവദിക്കാനാവില്ലെന്ന്​ വ്യക്തമാക്കിയ കോടതി ചീഫ് വിജിലൻസ് ഓഫിസറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ്​ നടപടിക്ക്​ നിർദേശിച്ചത്​. ക്ഷേത്രത്തിൽ സംഭവിച്ചത് ആചാരലം​ഘനമാണെന്ന് ചൂണ്ടിക്കാട്ടി വിശ്വാസികൾ നൽകിയ ഹർജി പരി​ഗണിക്കുകയായിരുന്നു കോടതി. അതേസമയം അച്ചടക്ക നടപടിയുടെ ഭാഗമായി…

Read More

ഹംപിയിൽ പോയാൽ ഇനി ഹോട്ട് എയർ ബലൂൺ റൈഡ് ആസ്വദിക്കാം

ബെംഗളൂരു : ഹംപിയിൽ വിനോദ സഞ്ചാരികൾക്കായി ഹോട്ട് എയർ ബലൂൺ റൈഡിന് വിജയനഗര ജില്ലാ ഭരണകൂടവും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും (എ.എസ്.ഐ.) അനുമതി നൽകി. ഹംപിയുടെ പരിസര പ്രദേശങ്ങളിലൂടെ ദിവസേന ഒരു റൈഡ് മാത്രമാണ് അനുവദിച്ചതെന്നും എ.എസ്.ഐ. യുടെ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം സർവീസെന്നും വിജയനഗർ ഡെപ്യൂട്ടി കമ്മിഷണർ എം.എസ്. ദിവാകർ പറഞ്ഞു. നിരോധിത മേഖലയിൽ പോകാൻ പാടില്ലെന്നും നിർദേശമുണ്ട്. നിയമം ലംഘിച്ചാൽ അനുമതി റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ബലൂൺ റൈഡ് അനുവദിച്ചതിനെതിരേ ഹംപി സ്മാരക സംരക്ഷണ അസോസിയേഷനും മനുഷ്യാവകാശപ്രവർത്തകരും രംഗത്തെത്തി. ബലൂൺ…

Read More

ഓൺലൈൻ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം

ബെംഗളൂരു: ഓൺലൈൻ റമ്മി ഗെയിം മൂലം ദശലക്ഷക്കണക്കിന് യുവാക്കളുടെ ഭാവിയാണ് നശിപ്പിക്കുന്നത്. ഓൺലൈൻ റമ്മി ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് ‘നമ്മ കർണാടക സേന’യുടെ നേതൃത്വത്തിൽ കലബുറഗിയിൽ വൻ പ്രതിഷേധം. പ്രതിഷേധ മാർച്ചിലൂടെ കലബുറഗി ജില്ലാ കളക്ടറുടെ ഓഫീസിൽ എത്തിയ നമ്മുടെ കർണാടക സേന പ്രവർത്തകർ രോഷം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് ഓൺലൈൻ റമ്മി ഉടൻ നിരോധിക്കണം. നൂറുകണക്കിന് യുവാക്കളാണ് ദിനംപ്രതി റമ്മി ഗെയിം ചൂതാട്ടത്തിന് അടിമപ്പെടുന്നത്. യുവാക്കൾ റമ്മി ഗെയിം ഭ്രാന്തിന് വഴിതെറ്റുകയാണെന്നും ലക്ഷക്കണക്കിന് രൂപയുടെ വായ്പ എടുത്ത് വരെ കളിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇവയിൽ, കല്യാൺ…

Read More

ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന കളിയില്‍ ഇന്ത്യ പുറത്ത്

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 46ന് പുറത്ത്. ഹോം ഗ്രൗണ്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചെറിയ സ്‌കോറാണിത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യയെ അഞ്ച് വിക്കറ്റ് നേടിയ മാറ്റ് ഹെന്റി നാല് വിക്കറ്റ് വീഴ്ത്തിയ വില്യം ഒറൗര്‍ക്കെ എന്നിവരാണ് തകര്‍ത്തത്. 20 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 13 റണ്‍സ് നേടി യശസ്വി ജയ്‌സ്വാളാണ് രണ്ടക്കം കണ്ട മറ്റൊരു താരം. അഞ്ച് താരങ്ങള്‍ റണ്‍സെടുക്കാതെ പുറത്തായി. രോഹിത് ശര്‍മ (2), വിരാട് കോലി (0),…

Read More

തമിഴ്‌നാട് സ്വദേശിയായ യുവാവ് പിജിയുടെ നാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു: പേയിംഗ് ഗസ്റ്റിൻ്റെ (പിജി) നാലാം നിലയിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാത്രിയാണ് സംഭവം. തമിഴ്നാട് സ്വദേശി വിഷ്ണു (28) ആണ് ആത്മഹത്യ ചെയ്തത്. നാലുമാസം മുമ്പ് ജോലിതേടി ബെംഗളൂരുവിലെത്തിയ വിഷ്ണു കോണപ്പയിലെ അഗ്രഹാരക്കടുത്തുള്ള പി.ജി.യിലാണ് താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു ബിപിഒ കമ്പനിയിൽ ജോലി ലഭിച്ചു. ഇക്കാര്യം സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. എന്നാൽ, ഇന്നലെ രാത്രി 1.30 ഓടെ പിജിയുടെ നാലാം നിലയിൽ നിന്നും ഇയാൾ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.…

Read More
Click Here to Follow Us