മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ആശുപത്രിയിൽ

ബെംഗളൂരു : കർണാടക മുൻമുഖ്യമന്ത്രി എസ്.എം. കൃഷ്ണയെ (92) ആരോഗ്യപരിശോധനയ്ക്കായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും തിങ്കളാഴ്ച ആശുപത്രി വിടാനാകുമെന്നും അധികൃതർ അറിയിച്ചു. മേയിൽ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് എസ്.എം. കൃഷ്ണയെ ഐ.സി.യു.വിൽ പ്രവേശിപ്പിച്ചിരുന്നു.

Read More

നഗര ജനജീവിതം താറുമാറാക്കി പെട്ടെന്നുള്ള മഴ

rain

ബെംഗളൂരു: ശനിയാഴ്ച നഗരത്തിൻ്റെ പല ഭാഗങ്ങളിലും ഇടയ്ക്കിടെ പെയ്ത കനത്ത മഴയെത്തുടർന്ന് നിരവധി ബെംഗളൂരു നിവാസികളുടെ വാരാന്ത്യ പദ്ധതികൾ താറുമാറായി. നഗരത്തിലുടനീളം വെള്ളക്കെട്ടും മന്ദഗതിയിലുള്ള ഗതാഗതവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇരുവശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വിമാനത്താവളത്തിലേക്കുള്ള ഗതാഗതത്തെ സാരമായി ബാധിച്ചു. സിബിഡിയിലെ നിരവധി ആളുകൾ ഓട്ടോറിക്ഷകളോ ക്യാബുകളോ ബുക്ക് ചെയ്യാൻ പാടുപെടുന്നതിനും കാണാമായി, ശേഷാദ്രി റോഡിൽ മരം വീണ് ഗതാഗതം മന്ദഗതിയിലായി. ഹെബ്ബാൽ ജംഗ്ഷൻ, നാഗവാര, ഹൊറമാവ്, ഹെന്നൂർ, കസ്തൂരി നഗർ, രാമമൂർത്തി നഗർ, വിൻഡ്‌സർ മാനർ അണ്ടർബ്രിഡ്ജ്-മെഹ്‌ക്രി സർക്കിൾ, ഔട്ടർ റിംഗ് റോഡ് എന്നിവിടങ്ങളിൽ…

Read More

വിഎസ് അച്യുതാനന്ദന് ഇന്ന് 101-ാം പിറന്നാൾ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് 101-ാം പിറന്നാൾ. വിഎസിന്റെ ജീവിത ചരിത്രമെന്നാല്‍ കേരളത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. സിപിഐ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വിഎസ്. വിഎസ് എന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതത്തിൽ അദ്ദേഹം നടത്തിയ തുറന്ന സമരമുഖങ്ങളും ആശയപോരാട്ടങ്ങളും സാമൂഹ്യ രാഷ്ട്രീയ നിലപാടുകളും പാരിസ്ഥിതിക ഇടപെടലുകളും വേറിട്ട് തന്നെ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. തൊഴിലാളി വർഗ രാഷ്ട്രീയപ്രസ്ഥാനത്തിൻ്റെ ഏറ്റവും മുതി‍ന്ന നേതാവ് എന്നതിനപ്പുറം ആലപ്പുഴയിലെ ഒരു സാധാരണ തയ്യൽ തൊഴിലാളിയിൽ…

Read More

പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം; ഹരിയാന സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷ വീഴ്ച.ശ്രീകോവിലിലെ നിവേദ്യ ഉരുളി മോഷണം പോയി. മോഷണം നടന്നത് അതീവസുരക്ഷാ മേഖലയിൽ. ഹരിയാന സ്വദേശികളായ മൂന്ന് പേർ പിടിയിൽ. ഹരിയാനയിൽ നിന്നാണ് ഫോർട്ട് പോലീസ് പ്രതികളെ പിടികൂടിയത്. ഒരു പുരുഷനും രണ്ട് സ്ത്രീകളുമണ് പിടിയിലായത്. വ്യാഴാഴ്ചയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. സിസിടിവി പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്ക് എതിരെ നടപടിക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തെ ഏറ്റവും അധികം സുരക്ഷേ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ള ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ പത്മനാഭ ക്ഷേത്രം. അതിനാൽ ക്ഷേത്രത്തിലെ മോഷണം…

Read More

കനത്ത മഴ: ബെംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള മുപ്പതിലധികം വിമാനങ്ങൾ വൈകി

rain

ബെംഗളൂരു : മൂന്ന് ദിവസം മുമ്പ് ബെംഗളൂരുവിൽ കനത്ത മഴ പെയ്തിരുന്നു. മഴക്കെടുതിയിൽ ബംഗളുരുവിലെ പലയിടങ്ങളും വെള്ളത്തിനടിയിലായിരുന്നു. രണ്ട് ദിവസമായി ഇടവേള നൽകിയ മഴ ഇന്നലെ ഉച്ചയോടെയാണ് വീണ്ടും തുടങ്ങിയത്. ദേവനഹള്ളി പരിസരത്ത് പേമാരി പെയ്തതോടെ മുപ്പതിലധികം വിമാനങ്ങളുടെ സർവീസ് അരമണിക്കൂറിലേറെ വൈകി. നഗരത്തിൽ പലയിടത്തും മഴ പെയ്തതോടെ റോഡുകളിൽ വെള്ളം കയറി. കൂടാതെ ഗതാഗതക്കുരുക്കും ഉണ്ടായി. ഇതിനിടെയാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ പുറപ്പെടുന്നതിന് കാലതാമസം നേരിട്ടത്. ഡൽഹി, കൊൽക്കത്ത, മുംബൈ തുടങ്ങി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് വിമാനങ്ങൾ പോകേണ്ടതായിരുന്നു. മഴയായതിനാൽ ടേക്ക്…

Read More

ഓൺലൈൻ വാഹന, ഫുഡ് ഡെലിവറിക്ക് ഇനിമുതൽ പ്രത്യേക സെസ്; ബില്ല് ഉടൻ സംസ്ഥാന നിയമസഭ പാസാക്കും

ബെംഗളൂരു: സംസ്ഥാനത്ത് ഒല, ഊബർ ഉൾപ്പെടുന്ന ഓൺലൈൻ വാഹന, ഫുഡ്‌ ഡെലിവറി സേവനങ്ങൾക്ക് ഇനിമുതൽ പ്രത്യേക സെസ് ഏർപ്പെടുത്തും. സൊമാറ്റോ, സ്വിഗ്ഗി, ഒല, ഊബർ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ സെസ് ബാധകമാകും. സംസ്ഥാനത്തെ ഗിഗ് തൊഴിലാളികളുടെ സാമൂഹിക സുരക്ഷയ്ക്കായാണ് തീരുമാനമെന്ന് തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. ഡെലിവറി പങ്കാളികൾ കൂടുതൽ സമയവും റോഡിൽ ചെലവഴിക്കുന്നവരാണ്. അപകടം സംഭവിക്കാനുള്ള സാധ്യത ഇവർക്ക് കൂടുതലാണ്. മലിനമായ വായു ശ്വസിക്കുന്നതിനാൽ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുമെന്നതും ക്ഷേമ പദ്ധതി ആവിഷ്കരിക്കാൻ കാരണമായതായി മന്ത്രി പറഞ്ഞു. ഇതിനായുള്ള…

Read More

കാളയുടെ പിറന്നാൾ 20 കിലോ കേക്ക് മുറിച്ച് ആഘോഷിച്ച് ഉടമസ്ഥൻ

ബെംഗളൂരു : ഷിമോഗ ജില്ലയിലെ ശികാരിപുര താലൂക്കിലെ ഷിരിഹള്ളി തണ്ടയിൽ കാളയുടെ പിറന്നാളിന് 20 കിലോ തൂക്കമുള്ള കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചു. ശിരിഹള്ളി ടീമിലെ ശങ്കരനായിക്കിൻ്റെ കാളയുടെ ജന്മദിനമാണ് 20 കിലോ കേക്ക് മുറിച്ച് ഗംഭീരമായി ആഘോഷിച്ചത്. നായകൻ്റെ കാള ആരാധനയാണ് പിറന്നാൾ ആഘോഷിക്കാൻ കാരണം,ആയത്. നായകര ഗൂലി 200 മലയോര നാടൻ കായിക വിനോദം ജില്ലയിൽ ജനകീയമാകുന്നത് കാളയുടെ ഉത്സവത്തിലൂടെയാണ്.

Read More

അനധികൃതമായി കുടിയേറിത്താമസിച്ച 12 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ

ബെംഗളൂരു : ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി കുടിയേറിത്താമസിച്ച 12 പേരെ ശിവമോഗ പോലീസ് അറസ്റ്റുചെയ്തു. ഇവരെ നെലമംഗല സൊണ്ടെക്കൊപ്പയിലെ തടങ്കൽപ്പാളയത്തിലേക്ക് മാറ്റി. എട്ടുപേർ ശിവമോഗയിലും നാലുപേർ തീർഥഹള്ളിയിലുമാണ് താമസിച്ചിരുന്നത്. എല്ലാവർക്കും ബംഗ്ലാദേശ് പാസ്പോർട്ടുണ്ടായിരുന്നു നിർമാണമേഖലയുമായി ബന്ധപ്പെട്ട തൊഴിലെടുത്തുവരുകയായിരുന്നു ഇവർ. തൊഴിൽതേടിയാണ് ഇന്ത്യയിലെത്തിയതെന്ന് പോലീസിന്റെ ചോദ്യംചെയ്യലിൽ മനസ്സിലായി. ഇവർക്ക് തൊഴിലും താമസസൗകര്യവുമൊരുക്കിയ കരാറുകാരെ പോലീസ് ചോദ്യംചെയ്തുവരുകയാണ്. ഇവർക്കൊപ്പം കൂടുതൽ ആളുകൾ ബംഗ്ലാദേശിൽനിന്ന് വന്നിട്ടുണ്ടെന്നും ഇവർ ഹാസനിലേക്കും ചിക്കമഗളൂരുവിലേക്കുമാണ് പോയിട്ടുള്ളതെന്നും പോലീസിന് വിവരംലഭിച്ചിട്ടുണ്ട്.

Read More

കെട്ടിട നിർമാണത്തൊഴിലാളികൾക്ക് വൈദ്യസഹായം; 100 ഹൈടെക്  മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ വരുന്നു

ബെംഗളൂരു : കർണാടകത്തിൽ കെട്ടിട നിർമാണത്തൊഴിലാളികൾക്ക് വൈദ്യസഹായം ലക്ഷ്യമിട്ട് 100 ഹൈടെക് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പുറത്തിറക്കാനൊരുങ്ങി തൊഴിൽവകുപ്പ്. ഇതിനുള്ള വാഹനങ്ങളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കുന്നതിനായി സർക്കാർ ടെൻഡർ ക്ഷണിച്ചു. ഓരോ ജില്ലയ്ക്കും മൂന്ന് ആംബുലൻസുകൾവീതം ലഭിക്കും. വലിയ ജില്ലകൾക്ക് മൂന്നിൽ കൂടുതൽ ലഭിച്ചേക്കും. ഓരോ ആംബുലൻസിലും എം.ബി.ബി.എസ്. ഡോക്ടർമാരുൾപ്പെടെ പ്രത്യേകം പരിശീലനം ലഭിച്ച മെഡിക്കൽ സംഘമുണ്ടാകും. അടിയന്തരസാഹചര്യമുണ്ടായാൽ തൊഴിലാളികളെ ഈ ആംബുലൻസിൽ സമീപത്തെ ആശുപത്രിയിലെത്തിക്കും. യാത്രയ്ക്കിടയിൽ വാഹനത്തിൽവെച്ച് അത്യാവശ്യ ചികിത്സയ്ക്ക് സൗകര്യമുണ്ടാകും. ബോഡി ഇംപെഡൻസ് അനലൈസർ, ബ്ലഡ്പ്രഷർ മോണിറ്റർ, തെർമോമീറ്റർ, ഡിജിറ്റൽ സ്റ്റെതസ്‌കോപ്പ്,…

Read More

വോട്ട് ഒന്നിന് 500 രൂപ നൽകണം; കോൺഗ്രസ് എം എൽ എ യുടെ വോയിസ് റെക്കോർഡ് വിവാദത്തിൽ

ബെംഗളൂരു : കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹാസൻ മണ്ഡലത്തിലെ വോട്ടർമാർക്ക് വോട്ടിന് പണംനൽകാൻ കോൺഗ്രസ് എം.എൽ.എ. പ്രാദേശിക നേതാക്കളോട് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്ത്. ഹാസനിലെ അരശികരെ എം.എൽ.എ. ശിവലിംഗെ ഗൗഡയുടെ ശബ്ദസന്ദേശമാണ് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ‘‘മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നിർദേശിച്ചപോലെ വോട്ടർമാർക്ക് പണം നൽകണം. കോൺഗ്രസ് സ്ഥാനാർഥി ശ്രേയസ് പട്ടേൽ അഞ്ചുകോടി തരും. മുൻ എം.എൽ.സി. ഗോപാൽസ്വാമി ഒരുകോടി തരും. ഞാൻ ഒരുകോടി തരും. ഏഴുകോടി രൂപയും വിതരണംചെയ്യണം. ഒരുവോട്ടിന് 500 രൂപ നൽകണം. ആരാണ് നമുക്ക് വോട്ടുചെയ്യുന്നതെന്ന് കണ്ടെത്തി പണം കൈമാറണം’’ -ശിവലിംഗെ…

Read More
Click Here to Follow Us