ഒരു നിമിഷം ഹൃദയം നിലച്ചിട്ടും ഡോക്ടർമാരുടെ സമയോചിതമായ ഇടപെടലിൽ ജീവിതത്തിലേക്ക് തിരിച്ചെത്തി നവജാതശിശു.

ബെംഗളൂരു : രണ്ടു ദിവസം മാത്രം പ്രായമായ തൗഹീദ് അഹമ്മദ് ആണ് ഹൃദയമിടിപ്പ് പൂർണമായി നിന്നു പോയിട്ടും, അമ്മയും നഴ്സും ഡോക്ടറും സമയോചിതമായി ഇടപെട്ടതിനാൽ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത് . ഏപ്രിൽ 15 നാണു കുട്ടി ജനിച്ചത് . ഏപ്രിൽ 17 നു വൈകുന്നേരം 6.30 തോടു കൂടി കുട്ടി പെട്ടന്ന് ശ്വാസം എടുക്കാതാവുകയും കുട്ടിയുടെ ഹൃദയം നിലച്ചു പോവുകയുമാണ് ഉണ്ടായത് . അമ്മ പെട്ടെന്ന് തന്നെ ഡ്യൂട്ടി യിലുള്ള നഴ്സിനെ അറിയിക്കുകയും തുടർന്ന് ഡോക്ടറും മറ്റു വൈദ്യസംഘവും ഉടനടി വാർഡിൽ എത്തുകയുമായിരുന്നു .…

Read More

സംസ്ഥാനത്തെ ആദ്യത്തെ എച്ച്.ഐ.വി.പോസിറ്റീവ് കോവിഡ് രോഗി നിരീക്ഷണത്തിൽ.

ബെംഗളൂരു : സംസ്ഥാത്ത് ആദ്യമായാണ് ഒരു എച് ഐ വി രോഗി കോവിഡ് പോസ്റ്റിറ്റീവ് ആകുന്നത് . ഇയാൾ ഇപ്പോൾ നിരീക്ഷണത്തിൽ ആണ്. നിലവിലെ ട്രീറ്റ്മെന്റ് പ്രോട്ടോകോളിനോട് രോഗി എങ്ങനെ പ്രതികരിക്കുന്നു എന്നത് ഡോക്ടർമാർ നിരീക്ഷിച്ചു വരികയാണ് ഇൻഫ്ലുൻസ ലക്ഷണങ്ങളോടെ ആണ് ബെംഗളൂരു നിവാസിയായ രോഗിയെ ആശുപത്രിയിൽ എത്തിച്ചത് തുടർന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. ന്യൂമോണിയ കൂടെ ബാധിച്ചിട്ടുള്ള രോഗി മൂന്ന് ദിവസമായി നഗരത്തിലെ പ്രമുഖ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ ആണ്.

Read More

കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി വൻ മാറ്റങ്ങൾക്കൊരുങ്ങി ബി.എം.ടി.സി. കറൻസി രഹിത പണമിടപാടുകൾ പരീക്ഷിച്ചേക്കും.

ബെംഗളൂരു : ലോക്ക് ഡൗണിനു ശേഷം എല്ലാ ഇടപാടുകളും കറൻസി രഹിതമാക്കാനൊരുങ്ങി, ബെംഗളൂരു മെട്രൊപൊളിറ്റൻ ട്രാൻസ്‌പോർട് കോർപറേഷൻ (ബി.എം.ടി.സി). സാധാരണ ടിക്കറ്റുകലും ദിവസ പാസും ഇനി മുതൽ ഉണ്ടായിരിക്കില്ല. ശാരീരിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. വീക്ക്ലി മന്തിലി പാസുകൾ ബസ് സ്റ്റേഷനുകൾ വഴി യാത്രക്കാർക് ലഭ്യമാക്കുന്നതാണ്. ഒറ്റ യാത്രകൾക്ക് ഗൂഗിൾപേ , പേ.ടി.എം മുതലായ ഇ വാലറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാവുന്നതാണ് . ക്യു ആർ കോഡുകൾ ബസുകളിൽ പ്രദർശിപ്പിക്കും . കൊറോണ വൈറസ് പടരാതെ പ്രതിരോധിക്കുക എന്നതാണ് ഈ പുതിയ പ്രവർത്തന…

Read More

സ്വന്തം വാഹനമില്ലാത്തതിനാൽ കർണാടകയിൽ കുടുങ്ങിപ്പോയവർക്കായി യാത്രാ സൗകര്യം ഒരുക്കാൻ തയ്യാറെന്ന് കെ.എസ്.ആർ.ടി.സി.

ബെംഗളൂരു : പൊതുഗതാഗതം നിർത്തലാക്കിയ സാഹചര്യത്തിൽ കേരളം ഉൾപ്പടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാൻ സാധിക്കാത്തവർക്കായി അന്തർ സംസ്ഥാന യാത്ര സൗകര്യം ഒരുക്കാൻ തയ്യാറാണെന്ന് കർണാടക ആർ.ടി.സി. ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിലേക്കായിരിക്കും സർവീസ് നടത്തുക. അന്യസംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും മറ്റ് ആവശ്യങ്ങൾക്കായി ഇവിടെ വന്ന് ലോക്കഡൗണിൽ പെട്ട് പോയവർക്കും അന്തർ സംസ്ഥാന യാത്രക്കായി പണം നൽകി കെ.എസ്.ആർ.ടി.സി/എൻ ഡബ്ളിയു കെ. ആർ.ടി.സി/ എൻ.ഇ.കെ .ആർ.ടി.സി ബസ്സുകൾ വാടകയ്‌ക്കെടുത്ത് യാത്ര ചെയ്യാമെന്ന് കർണാടക റെവെന്യു ഡിപ്പാർട്മെന്റ് ( ഡിസാസ്റ്റർ മാനേജ്‌മന്റ്) വിഭാഗം പുറത്തു വിട്ട സർക്കുലർ വഴി അറിയിച്ചു.…

Read More

കൊലപാതകക്കേസ്;അലയൻസ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുടെ ജ്യാമ്യാപേക്ഷ തള്ളി.

ബെംഗളൂരു :അലയൻസ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ അയ്യപ്പ ദോരെ കൊലപാതക കേസിലെ പ്രധാന പ്രതി സുധിർ അംഗുറിന്റെ ജാമ്യാപേക്ഷ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി തിങ്കളാഴ്ച്ച തള്ളി. ഒക്ടോബർ 16, 2019 ഇൽ ആർ ടി നഗറിലെ എച്.എം.ടി ഗ്രൗണ്ടിൽ ആണ് ദോരെയെ (53) മരിച്ച നിലയിൽ കണ്ടെത്തിയത്  തുടർന്ന് ഒക്ടോബര് 17, 2019 ഇൽ അന്ന് വൈസ് ചാൻസലർ ആയിരുന്ന സുധിർ അംഗുറിനെ അറസ്റ്റ് ചെയ്ത പ്രധാന പ്രതി ചേർക്കുകയായിരുന്നു 55 മത് അഡിഷണൽ സിറ്റി ആൻഡ് സിവിൽ കോർട്ടിനു…

Read More

കോവിഡ്-19 രോഗികൾക്കായുള്ള പ്ലാസ്മ തെറാപ്പിക്ക് തുടക്കമായി.

ബെംഗളൂരു: അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന കൊറോണ രോഗികൾക്കായുള്ള കോൺവാലസെന്റ് പ്ലാസ്മ തെറാപ്പിക്ക് കർണാടകയിൽ ശനിയാഴ്ച്ച തുടക്കം കുറിച്ചതായി സംസ്ഥാന ആരോഗ്യ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ ട്വിറ്ററിലൂടെ അറിയിച്ചു “ഗുരുതരാവസ്ഥയിൽ ചികത്സയിൽ ഉള്ള കോവിഡ് 19 രോഗികളുടെ ചികിത്സയിൽ തീർത്തും ആശാ വഹമായ, പ്ലാസ്മ തെറാപ്പിയുടെ ക്ലിനിക്കൽ ട്രയൽ ആരംഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു” എന്നാണ് മന്ത്രി ട്വിറ്ററിൽ കുറിച്ചത് . “ആരോഗ്യ മന്ത്രി ശ്രീരാമുലുവും ഞാനും ചേർന്നാണ് ഈ നിർണ്ണായ പരീക്ഷണത്തിന് ഇന്ന് രാവിലെ വിക്ടോറിയ ഹോസ്പിറ്റലിൽ തുടക്കം കുറിച്ചത് “ എന്നും…

Read More
Click Here to Follow Us